< Об'явлення 21 >
1 І бачив я небо нове́ й нову́ землю, перше бо небо та перша земля проминули, і моря вже не було́.
൧പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ട്; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല.
2 І я, Іван, бачив місто святе, Нови́й Єрусали́м, що схо́див із неба від Бога, що був пригото́ваний, як неві́ста, прикра́шена для чоловіка свого.
൨ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നേ, ഇറങ്ങി വരുന്നത് ഞാൻ കണ്ട്.
3 I почув я гучний голос із престолу, який кли́кав: „Оце́ оселя Бога з людьми́, і Він житиме з ними! Вони бу́дуть наро́дом Його, і Сам Бог буде з ними“,
൩സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻതന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
4 „і Бог кожну сльозу з очей їхніх зітре́“, і не буде вже смерти. Ані смутку, ані крику, ані болю вже не бу́де, бо перше минулося!“
൪അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.
5 І сказав Той, Хто сидить на престолі: „Ось нове́ все творю́!“І говорить: „Напиши, що слова́ ці правдиві та вірні!“
൫സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.
6 І сказав Він мені: „Сталося! Я Альфа й Оме́га, Поча́ток і Кінець. Хто прагне, тому дармо Я дам від джере́ла живої води.
൬പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും.
7 Переможець наслідить усе, і Я бу́ду Богом для нього, а він Мені буде за сина!
൭ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.
8 А лякливим, і невірним, і мерзки́м, і душогубам, і розпусникам, і чарівника́м, і ідоля́нам, і всім неправдомовцям, — їхня частина в озері, що горить огнем та сіркою“, а це — друга смерть! (Limnē Pyr )
൮എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കുലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം. (Limnē Pyr )
9 І прийшов до мене один із семи анголі́в, що мають сім чаш, напо́внених сімома́ останніми карами, та й промовив до мене, говорячи: „Ходи, покажу́ я тобі невісту, жону Агнця“.
൯അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴ് പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴ് ദൂതന്മാരിൽ ഒരുവൻ എന്റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിന്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം.”
10 І заніс мене духом на го́ру велику й високу, і місто велике мені показав, — святий Єрусали́м, що сходив із неба від Бога.
൧൦അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നേ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു.
11 Славу Божу він має. А світлість його подібна до каменя дорогоцінного, як каменя я́списа, що блищить, як кришта́ль.
൧൧അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
12 Мур воно мало великий і високий, мало дванадцять брам, а на брамах дванадцять анголів та ймення написані, а вони — імення дванадцятьо́х племе́н синів Ізраїля.
൧൨അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ട് വാതിലുകളും, വാതിലുകളിൽ പന്ത്രണ്ട് ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു.
13 Від схо́ду три брами, і від пі́вночі три брами, і від півдня три брами, і від захо́ду три брами.
൧൩കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ.
14 І міськи́й мур мав дванадцять підвалин, а на них дванадцять імен дванадцяти апо́столів Агнця.
൧൪നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്.
15 А той, хто зо мною говорив, мав міру, — золоту трости́ну, щоб змі́ряти місто, і брами його і його мур.
൧൫എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ വാതിലുകളെയും അതിന്റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു.
16 А місто чотирикутне, а довжина́ його така, як і ширина́. І він зміряв місто трости́ною на дванадцять тисяч стадій; довжина́, і ширина́, і вишина́ його рівні.
൧൬നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
17 І зміряв він мура його на сто сорок чотири лі́кті міри лю́дської, яка й міра ангола.
൧൭അവൻ അതിന്റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിന് തന്നേ.
18 Його мур був збудо́ваний з я́спису, а місто було — щире золото, подібне до чистого скла.
൧൮മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.
19 Підвалини муру місько́го прикра́шені були всяким дорогоцінним камі́нням. Перша підва́лина — я́спис, друга — сапфі́р, третя — халкидо́н, четверта — смара́гд,
൧൯മതിലിന്റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം,
20 п'ята — сардо́нікс, шоста — са́рдій, сьома — хризолі́т, восьма — бери́л, дев'ята — топа́з, десята — хрисопра́с, одинадцята — яки́нт, дванадцята — амети́ст.
൨൦അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.
21 А дванадцять брам — то дванадцять перли́н, і кожна брама зокре́ма була́ з однієї перли́ни. А вулиці міста — щире золото, прозо́рі, як скло.
൨൧പന്ത്രണ്ട് വാതിലുകളും പന്ത്രണ്ട് മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.
22 А храму не бачив я в ньому, бо Госпо́дь, Бог Вседержи́тель — то йому храм і Агнець.
൨൨ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ ആലയം ആകുന്നു.
23 І місто не має потреби ні в сонці, ні в місяці, щоб у ньому світили, — слава бо Божа його освітила, а світильник для нього — А́гнець.
൨൩ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്‍റെയോ ചന്ദ്രന്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്റെ വിളക്കു ആകുന്നു.
24 І наро́ди ходитимуть у світлі його, а зе́мні царі принесу́ть свою славу до нього.
൨൪രക്ഷിയ്ക്കപ്പെട്ട ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
25 А брами його зачиня́тись не бу́дуть удень, бо там но́чі не бу́де.
൨൫അതിന്റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
26 І принесу́ть до нього славу й честь наро́дів.
൨൬അവർ ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
27 І не вві́йде до нього ніщо нечисте, ані той, хто чинить гидо́ту й неправду, але тільки ті, хто записаний у книзі життя Агнця“.
൨൭കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.