< Псалми 115 >
1 Не нам, Господи, не нам, але Йменню Своє́му дай славу за милість Твою, за правду Твою!
൧ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം അങ്ങയുടെ നാമത്തിന് തന്നെ മഹത്വം വരുത്തണമേ.
2 Пощо мають казати наро́ди: „Де́ ж то їхній Бог?“
൨“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?
3 А Бог наш на небі, — усе, що хотів, учинив
൩നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
4 Їхні божки́ — срібло й золото, ді́ло рук лю́дських:
൪അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
5 вони мають уста́ — й не гово́рять, очі мають вони — і не бачать,
൫അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 мають уші — й не чують, мають носа — й без ню́ху,
൬അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 мають руки — та не дотика́ються, мають ноги — й не ходять, своїм го́рлом вони не говорять!
൭അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
8 Нехай стануть такі, як вони, ті, хто їх виробля́є, усі, хто наді́ю на них поклада́є!
൮അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9 Ізраїлю, — наді́ю складай лиш на Господа: Він їм поміч та щит їм!
൯യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
10 Ааро́новий доме, — наді́йтесь на Господа: Він їм поміч та щит їм!
൧൦അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
11 Ті, що Господа боїте́ся, — наді́йтесь на Господа: Він їм поміч та щит їм!
൧൧യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക; ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
12 Господь пам'ятає про нас, — нехай поблагосло́вить! Нехай поблагосло́вить Ізраїлів дім, нехай поблагосло́вить Він дім Ааро́нів!
൧൨യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും; ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13 Нехай поблагосло́вить Він тих, хто має до Господа страх, мали́х та великих!
൧൩ദൈവം യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14 Нехай вас розмножить Госпо́дь, — вас і ваших діте́й!
൧൪യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15 Благословенні ви в Господа, що вчинив небо й землю!
൧൫ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16 Небо, — небо для Господа, а землю віддав синам лю́дським!
൧൬സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17 Не мертві хвалитимуть Господа, ані ті всі, хто сходить у місце мовча́ння, —
൧൭മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും യഹോവയെ സ്തുതിക്കുന്നില്ല.
18 а ми благословля́тимемо Господа — відтепе́р й аж навіки! Алілуя!
൧൮നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിക്കുവിൻ.