< Михей 1 >
1 Слово Господнє, що було до морешетського Михе́я за днів Йотама, Ахаза та Єзекії, Юдиних царів, яке він бачив на Самарію та Єрусалим.
൧യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.
2 „Почуйте оце, всі наро́ди, послухай, ти земле та все, що на ній! і хай буде за свідка на вас Господь Бог, Господь з храму святого Свого́!
൨സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ് തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.
3 Бо Госпо́дь ось виходить із місця Свого́, і Він сходить і ступає по висо́тах землі.
൩യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
4 І то́пляться гори під Ним, і та́нуть доли́ни, мов віск від огню́, мов ті во́ди, що ллються з узбі́ччя.
൪തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5 Усе це за прови́нення Якова, за гріхи́ дому Ізраїля. Хто провинення Якова, — чи ж не Самарія? А хто гріх дому Юдиного, — чи ж не Єрусали́м?
൫ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽ ഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ?
6 І зроблю́ Самарі́ю руїною в полі, за місце сади́ти виноград, і повикида́ю в долину камі́ння її, і відкрию осно́ви її.
൬യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.
7 І пото́вчені будуть усі її і́доли, всі ж дару́нки її за розпусту попа́лені бу́дуть в огні, і всіх бовва́нів її Я віддам на спусто́шення. Бо зібрала вона від дару́нків за блуд, і на подару́нки за блуд це пове́рнеться.
൭അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.
8 Над оцим голоси́тиму я та рида́тиму, ходитиму бо́сий й наги́й, заво́дити буду, немов ті шака́ли, і буду тужи́ти, як стру́сі!
൮അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
9 Бо рани її невиго́йні, бо це аж до Юди прийшло, воно досягло́ аж до брами наро́ду Мого, аж до Єрусалиму.
൯അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.
10 Цього не оголо́шуйте в Ґаті, і плакати — не плачте, качайтесь по по́росі в Бет-Леафрі.
൧൦അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
11 Переходь собі ти, о мешка́нко Шафіру, нага́, осоро́млена, — вже бо не вийде мешка́нка Цаанану, голосі́ння Бет-Гаецелу не дасть вам спини́тися в ньому.
൧൧ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.
12 Бо мешка́нка Мароту чекала добра, та до єрусалимської брами зійшло оце лихо від Господа.
൧൨യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു.
13 Запряжи баскі ко́ні до воза, мешка́нко Лахішу! Ти поча́ток гріха́ для сіонської до́ньки, бо знайшли́сь серед тебе провини Ізраїлеві,
൧൩ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
14 тому́ то даси розводо́ві листи на Морешет-Ґат. Доми Ахзіва — ома́на для Ізраїлевих царів.
൧൪അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.
15 Спрова́джу тобі те спадкоє́мця Я, о мешка́нко Мареші, — Аж по Адуллам прийде слава Ізраїля.
൧൫മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും; യിസ്രായേലിന്റെ നായകന്മാര്‍ അദുല്ലാം വരെ പോകേണ്ടിവരും.
16 Зроби собі лисину та острижися за синів своїх лю́бих, пошир свою лисину, мов ув орла́, бо пішли на вигна́ння від тебе вони!
൧൬നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരം ചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.