< Левит 19 >

1 І Господь промовляв до Мойсея, говорячи:
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 „Промовляй до всієї громади Ізра́їлевих синів, та й скажеш їм: Будьте святі, бо святий Я, — Госпо́дь, Бог ваш!
“നീ യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കുവീൻ.
3 Кожен буде боятися матері своєї та батька свого, а субіт Моїх будете доде́ржувати. Я — Господь, Бог ваш!
നിങ്ങൾ ഓരോരുത്തനും താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
4 Не зверта́йтеся до ідолів, і не робіть собі литих божкі́в. Я — Господь Бог ваш!
വിഗ്രഹങ്ങളുടെ അടുക്കലേക്ക് തിരിയരുത്; ദേവന്മാരെ നിങ്ങൾക്ക് വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5 А коли ви принесете мирну жертву для Господа, — на вподо́бання вас принесете її.
യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അർപ്പിക്കണം.
6 Ви будете їсти її в день прине́сення вашого та взавтра, а позостале до дня третього — огнем буде спа́лене.
അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അത് ഭക്ഷിക്കാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയണം.
7 А якщо справді буде їджене воно третього дня, — нечистість воно, не буде вподо́бане.
മൂന്നാംദിവസം ഭക്ഷിച്ചു എന്നു വരികിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.
8 А хто те їсть, понесе він свій гріх, бо спога́нив він святиню Господню, — і буде винищена душа та з-посеред народу свого!
അത് ഭക്ഷിക്കുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയണം.
9 А коли ти будеш жати жни́во своєї землі, не докінчуй жати до кра́ю свого поля, а попадалих колосків твого жни́ва не бу́деш збирати;
“‘നിങ്ങളുടെ നിലത്തിലെ ധാന്യവിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കുകയും അരുത്.
10 а виноградника свого не вибереш дорешти, а попадалих ягід виноградника свого не будеш збирати, — для вбогого та для прихо́дька позостав їх. Я — Господь, Бог ваш!
൧൦നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കുകയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
11 Не будете красти, і не будете неправдиво заперечувати, і не будете говорити неправди один на о́дного!
൧൧മോഷ്ടിക്കരുത്, ചതിക്കരുത്, ഒരുവനോട് ഒരുവൻ ഭോഷ്കുപറയരുത്.
12 І не будете присягати Моїм Іменем на неправду, бо зневажиш Ім'я́ Бога свого. Я — Господь!
൧൨എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
13 Не будеш гноби́ти ближнього свого, і не будеш грабувати, і не задержиш в себе через ніч аж до ранку заробітку наймита.
൧൩കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവനെ കൊള്ളയടിക്കുകയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്.
14 Не будеш проклинати глухого, а перед сліпим не роби перешкоди, — і будеш боятися Бога свого. Я — Господь!
൧൪ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ തടസ്സം വെക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
15 Не зробите кривди в суді: не будеш потура́ти особі вбогого, і не будеш підлещуватися до особи вельможного, — за правдою суди свого ближнього!
൧൫ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കണം.
16 Не будеш ходити пліткаре́м серед наро́ду свого. Не будеш настава́ти на життя свого ближнього. Я — Господь!
൧൬നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; നിന്റെ കൂട്ടുകാരന്റെ ജീവനെതിരായി നീ നിലപാടെടുക്കരുത്; ഞാൻ യഹോവ ആകുന്നു.
17 Не будеш нена́видіти брата свого в серці своє́му. Конче вияви неправду свого ближнього, — і не понесеш гріха за нього.
൧൭സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.
18 Не будеш мститися, і не будеш нена́видіти синів свого наро́ду. І будеш любити ближнього свого, як самого себе! Я — Господь!
൧൮നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; ഞാൻ യഹോവ ആകുന്നു.
19 Постанов Моїх будете дотримувати. Не зробиш, щоб худоба твоя злучувалася двоїсто. Поля свого не будеш обсівати двоїсто. А одежа двоїста, мішани́на нито́к, не вві́йде на тебе.
൧൯നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുത്; നിന്റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുത്.
20 А чоловік, коли буде злягатися з жінкою, а вона — невільниця, заручена чоловікові, а справді не була вона ви́куплена, або ви́зволення не було дане їй, — то нехай буде кара, але не будуть вони забиті, бо не увільнена вона.
൨൦ഒരു പുരുഷന് നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടി ഒരുവൻ ശയിച്ചാൽ അവരെ ശിക്ഷിക്കണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായതുകൊണ്ട് അവരെ കൊല്ലരുത്;
21 І спровадить він жертву за провину свою Господе́ві до входу скинії заповіту, — барана жертви за провину.
൨൧അവൻ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.
22 І очистить його священик бараном жертви за провину перед Господнім лицем за гріх його, що він був згрішив. І про́ститься йому гріх його, що він був згрішив.
൨൨അവൻ ചെയ്ത പാപത്തിനായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ചെയ്ത പാപം അവനോട് ക്ഷമിക്കും.
23 А коли ви вві́йдете до кра́ю цього, і понаса́джуєте всяке їстивне́ дерево, то плід його вважатимете за необрізаний, — три роки буде воно для вас необрізане, не буде їджене.
൨൩നിങ്ങൾ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കണം; അത് മൂന്നു വർഷത്തേക്ക് നിഷിദ്ധമായത് പോലെ ആയിരിക്കണം; അത് ഭക്ഷിക്കരുത്.
24 А року четвертого ввесь плід його присвятиться для Господа.
൨൪നാലാം വർഷത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കണം.
25 А року п'ятого бу́дете їсти плід його, щоб помно́жився для вас урожай його. Я — Господь, Бог ваш.
൨൫അഞ്ചാം വർഷത്തിൽ നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്ക് വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26 Не будете їсти з кров'ю. Не будете ворожи́ти, і не будете чарува́ти!
൨൬രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂർത്തം നോക്കരുത്;
27 Не будете стригти волосся довко́ла голови вашої, і не будеш ни́щити кра́ю бороди своєї.
൨൭നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.
28 І не зробите на тілі своїм нарізу за душу померлого, і не зробите на собі нако́леного на́пису. Я — Господь!
൨൮മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്; ശരീരത്തിന്മേൽ പച്ചകുത്തരുത്; ഞാൻ യഹോവ ആകുന്നു.
29 Не безчесть своєї дочки, і не роби її блудли́вою, щоб не стала блудли́вою ця земля, і не напо́внилась земля розпустою.
൨൯ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.
30 Субіт Моїх будете доде́ржувати, а святиню Мою будете шанувати. Я — Господь!
൩൦നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം; ഞാൻ യഹോവ ആകുന്നു.
31 Не звертайтесь до ду́хів померлих та до ворожбитів, і не доводьте себе до опога́нення ними. Я — Господь, Бог ваш!
൩൧വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32 Перед лицем сивизни́ встань, і вшануй лице старо́го, і будеш боятися Бога свого. Я — Господь!
൩൨നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33 А коли мешкатиме з тобою прихо́дько в вашім краї, то не будете гноби́ти його.
൩൩പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്.
34 Як тубілець із вас буде для вас прихо́дько, що мешкає з вами, — і ти будеш любити його, як самого себе, бо прихо́дьки були ви в єгипетськім кра́ї. Я — Господь, Бог ваш!
൩൪നിങ്ങളോടുകൂടി പാർക്കുന്ന പരദേശി നിങ്ങൾക്ക് സ്വദേശിയെപ്പോലെ ആയിരിക്കണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം; നിങ്ങളും ഈജിപ്റ്റിൽ പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35 Не будете чинити кривди в суді́, у мірі, у вазі́ та в мірі рідини́.
൩൫ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്.
36 Вага вірна, тягарці вірні, ефа вірна, гін вірний буде в вас. Я — Господь, Бог ваш, що вивів вас із єгипетського кра́ю!
൩൬ശരിയായ തുലാസ്സും ശരിയായ കട്ടിയും ശരിയായ പറയും ശരിയായ ഇടങ്ങഴിയും നിങ്ങൾക്ക് ഉണ്ടായിരിക്കണം; ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
37 І ви будете держати всі постанови Мої та всі устави Мої, і вико́нуватимете їх. Я — Господь!“
൩൭നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് അനുസരിക്കണം; ഞാൻ യഹോവ ആകുന്നു’”.

< Левит 19 >