< Левит 14 >
1 І Господь промовляв до Мойсея, говорячи:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 „Оце буде зако́н про прокаже́ного в дні очи́щення його: І буде він приве́дений до священика.
൨“കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണം ഇതാണ്: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
3 І ви́йде священик поза та́бір, і огляне священик, а ось — ви́лікувана хвороба прокази в прокаже́ного,
൩പുരോഹിതൻ പാളയത്തിനു പുറത്ത് ചെല്ലണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ
4 то священик накаже, і візьме для очищуваного двох живих чистих птахів, і ке́дрового дерева, і червону нитку, та ісо́пу.
൪ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരുവാൻ കല്പിക്കണം.
5 І накаже священик, і заріже одно́го пта́ха до гли́няного по́суду над живою водою.
൫പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കണം.
6 Птаха живого — він візьме його, і ке́дрового дерева, і червону нитку, та ісопу, і вмочить їх та живого птаха в крові птаха, зарізаного над живою водою.
൬ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ അവൻ എടുത്ത് ഇവയും ജീവനുള്ള പക്ഷിയെയും ഉറവ ജലത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി
7 І покро́пить на очи́щуваного від прокази сім раз, та й очистить його, а живого птаха пустить у поле.
൭കുഷ്ഠശുദ്ധീകരണം കഴിക്കുവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കുകയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
8 А очи́щуваний випере одежу свою й поголить усе волосся своє, і обмиється в воді, — стане чистий. А потому вві́йде до табо́ру, і буде жити поза наме́том своїм сім день.
൮ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്‍റെശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിനു പുറത്ത് ഏഴു ദിവസം പാർക്കണം.
9 І станеться сьомого дня, поголить він усе волосся своє, свою голову, і бороду свою, і брови очей своїх, і все волосся своє оголить, і випере одежу свою, і вимиє тіло своє в воді, — і стане він чистий.
൯ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
10 А во́сьмого дня візьме він двоє баранців безва́дних, і одну однорічну безвадну вівцю́ і три десятих пшеничної муки, — жертва хлі́бна, мішана в оливі, і одного лоґа оливи.
൧൦എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ട് ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത മൂന്നിടങ്ങഴി നേരിയമാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരണം.
11 І поставить священик, що очищує, чоловіка очищуваного з ними перед Господнім лицем при вході скинії заповіту.
൧൧ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ നിർത്തണം.
12 І ві́зьме священик одного баранця, і принесе його на жертву за гріх, та лоґа оливи, та й буде колихати їх, як колиха́ння перед Господнім лицем.
൧൨പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
13 І він заріже того баранця в місці, де ріже жертву за гріх і цілопа́лення, у місці святині, бо як жертва за гріх та жертва за провину, — вона для священика, найсвятіше вона.
൧൩അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന സ്ഥലത്തുവച്ച് കുഞ്ഞാടിനെ അറുക്കണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.
14 І ві́зьме священик крови жертви за провину, та й дасть священик на пи́пку правого вуха очищуваного, і на великого пальця правої руки його та на великого пальця правої ноги його.
൧൪പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
15 І ві́зьме священик з лоґу оливи, та й виллє на ліву долоню свою.
൧൫പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.
16 І вмочить священик правого пальця свого в оливу, що на лівій долоні його, і покропить з оливи пальцем своїм сім раз перед Господнім лицем.
൧൬പുരോഹിതൻ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കണം.
17 А з решти оливи, що на долоні його, священик дасть на пипку правого вуха очищуваного, і на великого пальця правої руки його та на великого пальця правої ноги його на кров жертви за провину.
൧൭ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലതുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടണം.
18 А позостале з оливи, що на долоні священиковій, дасть на голову очищуваного. І священик очистить його перед Господнім лицем.
൧൮പുരോഹിതന്റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
19 І вчинить священик жертву за гріх, і очистить очищуваного з нечистоти́ його, а по́тім заріже цілопа́лення.
൧൯പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കണം.
20 І зложить священик те цілопалення та ту хлібну жертву на жертівнику, і священик очистить його, — і стане він чистий.
൨൦പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കണം; അങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21 А якщо він бідний, і рука його неспромо́жна, то ві́зьме одного баранця на жертву за провину на колиха́ння, щоб очистити його, і одну десяту ефи́ пшеничної муки, мішану в оливі, і лоґа оливи,
൨൧അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണചേർത്ത ഒരിടങ്ങഴി നേരിയമാവും
22 та дві го́рлиці або двоє голубеня́т, на що спроможна рука його, і буде одне — жертва за гріх, а одне — цілопа́лення.
൨൨ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും എടുത്ത് തന്റെ ശുദ്ധീകരണത്തിനായി
23 І він принесе їх восьмого дня на своє очи́щення до священика, до входу скинії заповіту перед Господнє лице.
൨൩എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
24 І ві́зьме священик ягня жертви за провину й лоґа оливи, та й буде колихати їх священик, як колиха́ння перед Господнім лицем.
൨൪പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം;
25 І заріже ягня жертви за провину, і ві́зьме священик кро́ви жертви за провину, та й дасть на пипку правого вуха очищуваного, і на великого пальця правої руки його та на великого пальця правої ноги його.
൨൫അവൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറുക്കണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലതുകാതിന്റെ അഗ്രത്തിന്മേലും വലതുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടണം.
26 А з оливи виллє священик на ліву доло́ню свою.
൨൬പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കണം.
27 І покро́пить священик своїм правим пальцем з оливи, що на лівій доло́ні його, сім раз перед Господнім лицем.
൨൭പുരോഹിതൻ ഇടത്തുകൈയിൽ ഉള്ള എണ്ണ കുറെ വലത്തുകൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കണം.
28 І дасть священик із оливи, що на долоні його, на пи́пку правого вуха очищуваного, і на великого пальця правої руки його та на великого пальця правої ноги його, на місце крови жертви за провину.
൨൮പുരോഹിതൻ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്റെ അഗ്രത്തിന്മേലും വലത്തുകൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളിടത്ത് പുരട്ടണം.
29 А позостале з оливи, що на священиковій долоні, дасть на голову очищуваного на очи́щення його перед Господнім лицем.
൨൯പുരോഹിതൻ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
30 І він споряди́ть одну з горлиць або з голубенят із того, на що спромо́жна рука його,
൩൦അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
31 на що спромо́жна рука його, одне — жертва за гріх, а одне — цілопа́лення понад жертву хлі́бну. І очистить священик очищуваного перед Господнім лицем.
൩൧പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടി അർപ്പിക്കണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കണം.
32 Оце зако́н про того, що в ньому хвороба прокази, що рука його неспромо́жна при очищенні його“.
൩൨ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം”.
33 І Господь промовляв до Мойсея й до Аарона, говорячи:
൩൩യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:
34 „Коли ви вві́йдете до ханаа́нського Кра́ю, що Я даю вам на володі́ння, і наведу́ хворобу прокази на доми Кра́ю вашого володіння,
൩൪“ഞാൻ നിങ്ങൾക്ക് അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
35 то при́йде той, що його той дім, та й скаже священикові, говорячи: „Ніби зараза показалася мені в домі“.
൩൫വീട്ടുടമസ്ഥൻ വന്നു ‘വീട്ടിൽ കുഷ്ഠലക്ഷണമുള്ളതായി എനിക്ക് തോന്നുന്നു’ എന്നു പുരോഹിതനെ അറിയിക്കണം.
36 І накаже священик, і опорожнять той дім, поки при́йде священик, щоб оглянути заразу, — щоб не стало нечистим усе, що в домі. А пото́му вві́йде священик, щоб оглянути той дім.
൩൬അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്ത് ചെല്ലണം.
37 І він огляне заразу, і ось — у стінах дому загли́блення зеленя́ві або червоня́ві, а їхній вид нижчий від стіни.
൩൭അവൻ വടു പരിശോധിക്കണം; വീടിന്റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ട് അവ കാഴ്ചക്ക് ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു
38 І вийде священик із того дому до ви́ходу дому того, і замкне́ той дім на сім день.
൩൮വാതില്ക്കൽ വന്നു വീട് ഏഴു ദിവസത്തേക്ക് അടച്ചിടണം.
39 І ве́рнеться священик сьомого дня та й огляне, а ось — поши́рилася та зараза на сті́нах того дому.
൩൯ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു പരിശോധിക്കണം; വടു വീടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
40 І накаже священик, і витягнуть каміння, що на них та зараза, та й кинуть їх поза місто, до місця нечистого.
൪൦വടുവുള്ള കല്ല് നീക്കി പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാൻ പുരോഹിതൻ കല്പിക്കണം.
41 А дім той він ви́шкребе зсере́дини кругом, а глину, що ви́шкребли, ви́сиплють поза містом, до нечистого місця.
൪൧പിന്നെ വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയണം.
42 І ві́зьмуть інше каміння, і покладуть замість того каміння, і ві́зьме інший тинк і обтинку́є той дім.
൪൨പിന്നെ വേറെ കല്ലെടുത്ത് ആ കല്ലിനു പകരം വെക്കണം; വേറെ കുമ്മായം വീടിന് തേക്കുകയും വേണം.
43 А якщо вернеться та зараза, і кинеться в домі по ви́тягненні того каміння й по ви́шкребанні того дому й по обтинкува́нні,
൪൩അങ്ങനെ കല്ല് നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കുകയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു പരിശോധിക്കണം;
44 то вві́йде священик і огляне, а ось — поши́рилася та зараза в тім домі, — проказа злосли́ва вона в тім домі, нечистий він.
൪൪വടു വീട്ടിൽ വ്യാപിച്ചാൽ അത് വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു.
45 І розвалить той дім, і каміння його, і дерево його, і ввесь тинк дому, і винесе поза місто, до нечистого місця.
൪൫വീടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിന് പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.
46 А хто входить до того дому всі дні, коли він замикав його, той буде нечистий аж до вечора.
൪൬വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്ത് കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കണം.
47 А хто лежить у тім домі, той випере одежу свою, і хто їсть у тім домі, той випере одежу свою.
൪൭വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കണം; ആ വീട്ടിൽ വച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കണം.
48 А якщо зно́ву ввійде священик і побачить, а ось — не поши́рилася зараза в домі по обтинкува́нні дому, то священик ви́знає той дім за чистий, бо зараза ви́лікувана.
൪൮വീടിന് കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്ത് ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കണം.
49 І візьме він на очи́щення того дому два птахи, і ке́дрового де́рева, і че́рвені, та ісо́пу.
൪൯അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവ എടുത്ത്
50 І заріже одно́го птаха до гли́няного по́суду над живою водою.
൫൦ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കണം.
51 І візьме він ке́дрового дерева, та ісо́пу, і че́рвені, і живого птаха, та й умочить їх у крові зарізаного птаха та в живій воді, — і сім раз покропить на той дім.
൫൧പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീടിന്മേൽ ഏഴു പ്രാവശ്യം തളിക്കണം.
52 І очистить він той дім пташи́ною кров'ю, і живою водою, і птахом живим, і ке́дровим деревом, і ісопом, і че́рвенню.
൫൨പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവകൊണ്ടു വീടു ശുദ്ധീകരിക്കണം.
53 І пустить він живого птаха поза місто на поле, і очистить дім той, — і він стане чистий.
൫൩ജീവനുള്ള പക്ഷിയെ പട്ടണത്തിന് പുറത്ത് വെളിയിൽ വിടണം; അങ്ങനെ വീടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് ശുദ്ധമാകും.
54 Оце зако́н для всякої хвороби прокази та для па́ршів,
൫൪ഇതു സകല കുഷ്ഠത്തിനും വടുവിനും
55 і для прокази одежі, і для дому,
൫൫പുറ്റിനും വസ്ത്രത്തിന്റെയും വീടിന്റെയും
56 і для напу́хлини, і для лишаю, і для білої плями, —
൫൬കുഷ്ഠത്തിനും തിണർപ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
57 для навча́ння на день занечи́щення й на день відчи́щення. Оце зако́н про проказу“.
൫൭എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം”.