< Йов 18 >
1 І заговорив шух'янин Білда́д та й сказав:
അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 „Як довго ви бу́дете па́стками класти слова́? Розміркуйте, а по́тім собі погово́римо!
നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
3 Чому́ порахо́вані ми, як худоба? Чому в ваших оча́х ми безумні?
ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
4 О ти, що розша́рпуєш душу свою в своїм гніві, — чи для те́бе земля опусті́є, а скеля осу́неться з місця свого́?
കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5 Таж світи́льник безбожних пога́сне, і не буде світи́тися і́скра огню́ його:
ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6 його світло стемні́є в наме́ті, і згасне на ньому світильник його,
അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും.
7 стануть тісні́ кроки сили його́, і вдарить його власна рада!
അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8 Бо він ки́нений в па́стку ногами своїми, і на ґраті він буде ходити:
അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.
9 пастка схо́пить за сто́пу його́, змі́цниться сітка на ньому, —
പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും.
10 на нього захо́ваний шнур на землі, а па́стка на нього — на сте́жці.
അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
11 Страхіття жаха́ють його звідусі́ль, і женуться за ним по сліда́х.
ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും.
12 Його сила голодною буде, а нещастя при боці його пригото́влене.
അവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
13 Його шкіра пої́джена буде хворобою, поїсть члени його перворо́джений смерти.
അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14 Віді́рвана буде безпе́ка його від наме́ту його, а Ти до царя жахів його приведе́ш...
അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15 Він перебуває в наметі своє́му, який не його, на мешка́ння його буде ки́нена сірка.
അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16 Здо́лу посо́хнуть коріння його, а згори́ — його ві́ття зів'я́не.
കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17 Його пам'ять загине з землі, а на вулиці йме́ння не буде йому.
അവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
18 Зажену́ть його з світла до те́мряви, і ввесь світ проганяє його.
അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.
19 У нього немає в наро́ді наща́дка, ні внука, і немає оста́нку в місцях його ме́шкання.
സ്വജനത്തിൽ അവന്നു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യന്നുപോകും.
20 На згадку про день його остовпіва́ли останні, за воло́сся ж хапа́лись давні́ші...
പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
21 Ось такі то мешка́ння неправедного, і це місце того, хто Бога не знає!“
നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.