< Осія 14 >
1 Вернися, Ізраїлю, до Господа, Бога свого́, бо спіткну́вся ти через провину свою́!
൧യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യം നിമിത്തം അല്ലയോ നീ വീണിരിക്കുന്നത്.
2 Візьміть із собою слова́, та й зверні́ться до Господа, до Нього промовте: „Прости́ нам усяку провину, та добре прийми, і ми принесе́мо у жертву плода́ своїх уст!
൨നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരഫലങ്ങളെ അർപ്പിക്കും;
3 Ашшу́р не спасе нас, не бу́демо їздити ми на коні́, і не скажемо вже чи́нові рук наших: боже наш, бо тільки Тобою помилуваний сирота́“.
൩അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” എന്നു പറയുവിൻ.
4 „Ворохо́бність їхню вилікую, доброві́льно любитиму їх, бо Мій гнів відверну́вся від нього.
൪ഞാൻ അവരുടെ പിൻമാറ്റം ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കുകയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
5 Я буду Ізраїлеві, як роса́, розцвіте́ він, неначе ліле́я, і пустить корі́ння своє, мов Ліва́н.
൫ഞാൻ യിസ്രായേലിന് മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്ത് ലെബാനോൻ വനം പോലെ വേരൂന്നും.
6 Розійду́ться його пагінці́, і буде його пишнота́, мов оли́вне те дерево, а па́хощ його — мов Ліва́н.
൬അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ ഭംഗിപോലെയും അവന്റെ സൗരഭ്യം ലെബാനോൻ പോലെയും ആയിരിക്കും.
7 Наве́рнуться ті, що сиділи під ті́нню його́, збіжжя ожи́влять вони й зацвіту́ть, немов той виногра́д, будуть згадки про нього, немов про ліва́нське вино́.
൭ജനം അവന്റെ നിഴലിൽ വീണ്ടും പാര്‍ക്കും. പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കുകയും മുന്തിരിവള്ളിപോലെ തളിർക്കുകയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞുപോലെ ആയിരിക്കും.
8 Єфрем, — що йому до бовва́нів іще? Я вислухав вже та побачив його, Я для нього немов кипари́с той зелений: з Мене зна́йдений бу́де твій плід“.
൮എഫ്രയീമേ, ഇനി എനിക്ക് വിഗ്രഹങ്ങളോട് എന്ത് കാര്യം? ഞാൻ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാൻ തഴച്ചിരിക്കുന്ന സരള വൃക്ഷംപോലെ ആകുന്നു. എന്നിൽ നീ ഫലം കണ്ടെത്തും.
9 Хто мудрий, то це зрозумі́є, розумний — і пізна́є, бо про́сті Господні доро́ги, і праведні ходять по них, а грішні спіткну́ться на них!
൯ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്? ഇത് അറിയുവാൻ തക്ക വിവേകി ആര്? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.