< Буття 27 >
1 І сталося, що зостарівсь Ісак, і зате́мнились очі йому, і він не бачив. І покликав він старшого сина свого Ісава, і промовив до нього: „Мій сину!“А той відказав йому: „Ось я!“
൧യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്തമകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.
2 І промовив до нього Ісак: „Оце я зостарівся, не знаю дня смерти своєї...
൨അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
3 А тепер візьми знаряддя своє, — сагайдака свого й лука свого, та й вийди на поле, і злови мені здо́бич мисливську.
൩നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കുവേണ്ടി വേട്ടതേടി
4 І зготуй мені наїдок смачний, як я люблю́, і принеси мені, і нехай я з'їм, щоб поблагословила тебе душа моя, поки помру“.
൪എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പ് ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരുക” എന്നു പറഞ്ഞു.
5 А Ревека чула, як говорив Ісак до Ісава, сина свого. І пішов Ісав на поле, щоб зловити й принести здобич мисливську.
൫യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
6 А Ревека сказала Якову, синові своєму, говорячи: „Ось я чула, як твій ба́тько казав до Ісава, брата твого, говорячи:
൬റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
7 „Принеси но здобич мисливську мені, і зроби мені наїдок смачний, — нехай з'їм, і поблагословлю тебе перед лицем Господнім перед смертю своєю“.
൭‘ഞാൻ എന്റെ മരണത്തിനു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു.
8 А тепер, сину мій, послухай мого голосу, те, що я розкажу́ тобі.
൮അതുകൊണ്ട് മകനേ, നീ എന്റെ വാക്ക് കേട്ട് ഞാൻ നിന്നോട് കല്പിക്കുന്നത് ചെയ്ക.
9 Іди до отари, і візьми мені звідти двоє добрих козлят, а я їх приготую, як наїдок смачний для батька твого, як він любить.
൯ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരുക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും.
10 І принесеш батькові своєму, і бу́де він їсти, щоб поблагословити тебе перед смертю своєю“.
൧൦നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്റെ അടുക്കൽ കൊണ്ടുചെല്ലേണം”.
11 І промовив Яків до Ревеки, матері своєї: „Таж брат мій Ісав — чоловік волохатий, а я — чоловік гладенький!
൧൧അതിന് യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
12 Може обмацає мене батько мій, і я стану в очах його як обманець, і спроваджу на себе прокля́ття, а не благослове́ння“.
൧൨പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്ന് അപ്പന് തോന്നിയിട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
13 І сказала йому його мати: „На мені прокляття твоє, сину мій! Тільки послухай слів моїх, та йди принеси мені“.
൧൩അവന്റെ അമ്മ അവനോട്: “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കുമാത്രം അനുസരിക്കുക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.
14 І пішов він, і взяв, і приніс своїй матері. І зробила мати його наїдок смачни́й, як любив його ба́тько.
൧൪അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി.
15 I взяла Ревека гарні вбрання́ свого старшого сина Ісава, що були в домі з нею, і вбрала молодшого сина свого Якова.
൧൫പിന്നെ റിബെക്കാ വീട്ടിൽ തന്റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
16 А шкури козлят наділа на руки йому, і на гладеньку шию його.
൧൬അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
17 І дала смачний наїдок та хліб, що вона спорядила, у руку Якова, сина свого.
൧൭താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
18 І прибув він до ба́тька свого та й сказав: „Батьку мій!“А той відказав: „Ось я. Хто ти, мій сину?“
൧൮അവൻ അപ്പന്റെ അടുക്കൽ ചെന്ന്: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്ന് അവൻ ചോദിച്ചു.
19 А Яків промовив до батька свого: „Я Ісав перворідний. Я зробив, як сказав ти мені. Уставай, сядь і попоїж із здо́бичі мисливської, щоб душа́ твоя поблагословила мене“.
൧൯യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
20 І сказав Ісак до сина свого: „Як це ти так швидко знайшов, сину мій?“А той відказав: „Бо мені допоміг Господь, Бог твій“.
൨൦യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.
21 І промовив Ісак до Якова: „Підійди но, і нехай я обмацаю тебе, сину мій, чи ти — це син мій Ісав, чи ні“.
൨൧യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു.
22 І підійшов Яків до Ісака, батька свого. А той обмацав його та й сказав: „Голос — голос Яковів, а руки — руки Ісавові“.
൨൨യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്റെ കൈകൾ തന്നെ” എന്നു പറഞ്ഞു.
23 І не впізнав він його, бо були́ його руки — як руки Ісава, брата його, волохаті, і поблагословив він його.
൨൩അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
24 І сказав він: „То ти син мій Ісав?“А той відказав: „Я“.
൨൪“നീ എന്റെ മകൻ ഏശാവ് തന്നെയോ” എന്ന് അവൻ ചോദിച്ചതിന്: “അതേ” എന്ന് അവൻ പറഞ്ഞു.
25 І промовив Ісак: „Подай же мені, і нехай з'їм з мисливської здо́бичі сина мого, щоб поблагословила тебе душа моя“. І подав він йому, і він їв, і приніс йому вина, і він пив.
൨൫അപ്പോൾ യിസ്ഹാക്ക്: “എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു.
26 І промовив до нього Ісак, його батько: „Підійди ж, і поцілуй мене, сину мій!“
൨൬പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു.
27 І він підійшов, і поцілував його. А той понюхав запах вбрання його, і поблагословив його, та й сказав: „Дивись, запах сина мого — немов запах поля, що його Господь благословив!
൨൭അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: “ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
28 І хай Бог тобі дасть з роси Неба, і з ситости землі, і збіжжя багато й вина молодого!
൨൮ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാരാളം ധാന്യവും വീഞ്ഞും നിനക്ക് തരുമാറാകട്ടെ.
29 Нехай тобі служать наро́ди, і народи нехай тобі кланяються! Будь паном для бра́ттів своїх, і нехай тобі кланяються сини матері твоєї. Хто тебе проклинає — прокля́тий, а хто поблагосло́вить тебе — благослове́нний!“
൨൯വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജനതകൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ”.
30 І сталося, як закінчив був Ісак благословляти Якова, і сталося, тільки но вийшов був Яків від обличчя Ісака, батька свого, аж Ісав, його брат, прийшов з полюва́ння свого.
൩൦യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
31 І також він приготовив наїдок смачний, і батьку своєму приніс. І сказав він до батька свого: „Нехай встане мій батько, і хай їсть із здобичі мисливської сина свого, щоб душа твоя благословила мене!“
൩൧അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
32 І озвався до нього Ісак, його батько: „Хто ти?“А той відказав: „Я син твій, — твій перворідний Ісав“.
൩൨അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചതിന്: “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതൻ ഏശാവ്” എന്ന് അവൻ പറഞ്ഞു.
33 І Ісак затремтів тремтінням аж надто великим, та й сказав: „Хто ж тоді той, що мисливську здобич зловив, і до мене приніс, а я попоїв від усього, поки прийшов ти, і я поблагословив його? І він буде благослове́нний!“
൩൩അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആരാകുന്നു? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
34 Як Ісав почув слова́ батька свого, то закричав криком сильним та вельми гірким. І сказав він до батька свого: „Поблагослови мене, — також мене, батьку мій!“
൩൪ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കണമേ” എന്ന് അപ്പനോട് പറഞ്ഞു.
35 А той відказав: „Обманом прийшов був твій брат, та й забрав благослове́ння твоє!“
൩൫അതിന് അവൻ: “നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചു” എന്നു പറഞ്ഞു.
36 І промовив Ісав: „Тому звалось ім'я́ його: Яків, і він обманив два рази мене: забрав перворідство моє, а це тепер забрав благослове́ння моє“. І сказав він: „Чи ти не заховав для мене благослове́ння?“
൩൬“ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്ന് അവൻ ചോദിച്ചു.
37 А Ісак відповів і промовив до Ісава: „Тож я вчинив його паном для тебе, та дав йому всіх братів його за рабів. І я забезпечив його хлібом і молодим вином. А що ж тоді тобі я зроблю́, сину мій?“
൩൭യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്ക് പ്രഭുവാക്കി അവന്റെ സഹോദരന്മാരെ എല്ലാവരേയും അവന് ദാസന്മാരാക്കി; അവന് ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്ത് ചെയ്യേണ്ടു മകനേ” എന്ന് ഉത്തരം പറഞ്ഞു.
38 І сказав Ісав до батька свого: „Чи в тебе одне те благослове́ння, батьку мій? Поблагослови мене, — також мене, батьку мій!“І підніс Ісав голос свій, та й заплакав...
൩൮ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
39 І відповів Ісак, батько його, та й промовив до нього: „Ото буде сади́ба твоя без ситости землі, і без роси небесної згори.
൩൯അപ്പോൾ അവന്റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്: “നിന്റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
40 І зо свого меча будеш жити, і будеш служити ти брату своєму. Та однако коли постараєшся, то зламаєш ярмо його з шиї своєї...“
൪൦നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും”.
41 І знена́видів Ісав Якова через благослове́ння, що поблагословив його батько його. І сказав Ісав у серці своєму: „Нехай наближаться дні жало́би по батьку моєму, — і я вб'ю Якова, брата свого“.
൪൧തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
42 І розказано Ревеці слова Ісава, її старшого сина. І послала, і покликала Якова, молодшого сина свого, та й сказала до нього: „Ось Ісав, брат твій, тішиться тим, що уб'є тебе.
൪൨മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ച് വിളിപ്പിച്ച് അവനോട് പറഞ്ഞത്: “നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
43 А тепер, сину мій, послухай мого голосу, — і встань, і втечи собі до Лавана, брата мого, до Харану.
൪൩അതുകൊണ്ട് മകനേ, എന്റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോകുക.
44 І посидиш у нього кілька ча́су, аж поки відвернеться лютість твого брата,
൪൪നിന്റെ സഹോദരന്റെ ക്രോധം തീരുവോളം കുറെ ദിവസം അവന്റെ അടുക്കൽ പാർക്കുക.
45 аж поки відвернеться гнів твого брата від тебе, і він забуде, що́ ти зробив був йому. Тоді я пошлю й заберу́ тебе звідти. Чого маю я стратити вас обох одного дня?“
൪൫നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോട് ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ച് നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്”.
46 І сказала Ревека Ісакові: „Життя мені обридло через дочок Хетових. Коли Яків візьме жінку з дочок Хетових, як ці, з дочок цього Краю, то нащо й жити мені?“
൪൬പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.