< Повторення Закону 29 >
1 Оце слова заповіту, що наказав був Господь Мойсеєві скласти з Ізраїлевими синами в моавському кра́ї, окрім того заповіту, що склав був із ними на Хори́ві.
൧ഹോരേബിൽവച്ച് യിസ്രായേൽ മക്കളോട് ചെയ്ത നിയമത്തിന് പുറമെ മോവാബ് ദേശത്തുവച്ച് അവരോടു ചെയ്യുവാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങൾ ഇവ തന്നേ.
2 І скликав Мойсей усього Ізраїля та й сказав їм: „Ви бачили все, що́ зробив був Господь на ваших оча́х в єгипетськім кра́ї фараонові, і всім рабам його та всьому його кра́єві, —
൨മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത്: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.
3 ті великі ви́пробування, що бачили очі твої, ті великі ознаки та чу́да,
൩നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ.
4 та не дав вам Господь серця, щоб пізнати, і очей, щоб бачити, і ушей, щоб слухати, аж до дня цього.
൪എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.
5 І провадив я вас сорок літ пустинею, — не зужили́ся одежі ваші на вас, а чо́біт твій не зужився на твоїй нозі.
൫ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല.
6 Не їли ви хліба, і вина та п'янко́го напо́ю не пили ви, щоб пізнати, що Я — Господь, Бог ваш.
൬യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
7 А коли ви прийшли до цього місця, то вийшов був навпере́йми вас на війну Сиго́н, цар хешбо́нський, та Оґ, цар баша́нський, — і побили ми їх,
൭നിങ്ങൾ ഈ സ്ഥലത്തുവന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.
8 і забрали ми їхній край, та й дали його на спа́док Руви́мовим та Ґа́довим та половині племени Манасі́їного.
൮എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.
9 Додержуй же слів цього́ заповіту, і виконуй їх, щоб мали ви пово́дження в усьому, що́ будете робити.
൯ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ.
10 Ви стоїте́ сьогодні всі перед лицем Господа, Бога вашого: го́лови ваші, племе́на ваші, старші́ ваші та урядники ваші, усякий Ізраїлів муж,
൧൦ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു.
11 діти ваші, ваші жінки́ та твій прихо́дько, що посеред табо́рів твоїх від колія́ дров твоїх аж до черпача́ твоєї води,
൧൧നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു.
12 щоб ти ввійшов у запові́т Господа, Бога свого, та в клятву Його, що Господь, Бог твій, сьогодні складає з тобою,
൧൨ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്ന് നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും
13 щоб поставити сьогодні тебе народом для Себе, а Він буде тобі Богом, як Він говорив був тобі, і як присягнув був батька́м твоїм, Авраамові, Ісакові та Якову.
൧൩യഹോവ ഇന്ന് നിന്നോട് ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്റെ സന്നിധിയിൽ നിൽക്കുന്നു”.
14 І не з вами самими я складаю цього заповіта та цю клятву,
൧൪ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,
15 але теж і з тим, хто тут з нами сьогодні стоїть перед лицем Господа, Бога нашого, так і з тим, хто сьогодні не з нами тут.
൧൫ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.
16 Бо ви знаєте, що ми сиділи були в єгипетськім кра́ї, і що ми прохо́дили серед тих народів, які ви перейшли́,
൧൬നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?
17 І ви бачили їхні огиди та їхніх бовва́нів, дерево та камінь, срібло та золото, що з ними.
൧൭അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.
18 Стережіться, щоб не був серед вас чоловік або жінка, або рід, або пле́м'я, що серце його сьогодні відверта́ється від Господа, Бога нашого, щоб піти служити богам цих народів, щоб не був серед вас корінь, що виро́щує їдь та поли́н,
൧൮ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.
19 щоб не було, що коли він почує слова́ цього прокля́ття, то поблагословиться в серці своїм, говорячи: Мир буде мені, хоч і ходитиму в сваволі свого серця. Тоді загине і напо́єний, і спра́гнений.
൧൯അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
20 Не захоче Господь простити йому́, бо тоді запа́литься Господній гнів та лютість Його на цього чоловіка, і буде лежати на ньому все прокляття, написане в цій книзі, і Господь витре ім'я́ його з-під неба.
൨൦അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.
21 І відділить його Господь на зло від усіх Ізраїлевих племе́н, згідно з усіма́ прокляттями заповіту, написаного в цій книзі Зако́ну.
൨൧ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.
22 І скаже останнє покоління, ваші сини, що постануть за вами, і чужий, що при́йде з далекої країни, і побачить порази цього Кра́ю та його хвороби, які пошле́ Господь на нього:
൨൨നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.
23 сірка та сіль, погорі́лище — уся земля його, не буде вона засі́ювана, і не пустить росли́н, і не зі́йде на ній жодна трава, як по знищенні Содо́му та Гомо́ри, Адми та Цевоїму, що поруйнував був Господь у гніві Своїм та в люті Своїй.
൨൩യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:
24 І скажуть усі ті наро́ди: „Для чого Господь зробив так цьому кра́єві? Що то за горіння цього великого гніву?“
൨൪“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.
25 І скажуть: „За те, що вони покинули заповіта Господа, Бога сво́їх батьків, якого Він склав був із ними, коли виво́див їх з єгипетсього кра́ю.
൨൫ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
26 І вони пішли, і служили іншим богам, і вклонялися їм, богам, що не знали їх, і що Він не приділив їм.
൨൬അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു.
27 І запалився Господній гнів на цей край, щоб навести на нього все прокляття, написане в цій книзі.
൨൭അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
28 І вирвав їх Господь з-над цієї землі в гніві, і в люті, і в великім обу́ренні, та й кинув їх до іншого кра́ю, як цього дня.
൨൮യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.
29 Закрите те, що є Господа, Бога нашого, а відкрите — наше та наших синів аж навіки, щоб вико́нувати всі слова́ цього Зако́ну“.
൨൯മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു”.