< Даниїл 1 >
1 За третього року царюва́ння Йояки́ма, Юдиного царя, прийшов Навуходоно́сор, цар вавилонський, до Єрусалиму, та й обліг його́.
൧യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു.
2 І дав Госпо́дь в його руку Йояки́ма, Юдиного царя, та частину по́суду Божого дому, і він відправив їх до кра́ю вавилонського, до дому свого бога, а по́суд відправив до скарбни́чного дому свого бога.
൨കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.
3 І сказав цар до Ашпеназа, начальника його е́внухів, щоб приве́сти з Ізраїлевих синів, і з царсько́го, і з шляхе́тського роду,
൩അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “യിസ്രായേൽ മക്കളിൽ രാജവംശത്തിലുള്ളവരും കുലീനന്മാരും,
4 юнакі́в, що нема в них жодної ва́ди, і вони вродли́вого ви́гляду та розумні в усякій мудрості, і здібні до знання́, і розуміють науку, і щоб у них була́ мото́рність служи́ти в царсько́му пала́ці, і щоб навчати їх книг та мови халдеїв.
൪അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്ന് കല്പിച്ചു.
5 І призна́чив їм цар щоденну пожи́ву, з царсько́ї ї́жі та з вина, що сам його пив, а на їхнє вихова́ння — три роки, а по закі́нченні їх стануть вони перед царськи́м обличчям.
൫രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്‍ക്കണം എന്നും കല്പിച്ചു.
6 І були́ серед них з Юдиних синів Даниїл, Ана́нія, Мисаї́л та Аза́рія.
൬അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു.
7 А нача́льник е́внухів дав їм інші імена́, і дав Даниїлові ім'я́ Валтаса́р, а Ананії — Шадра́х, а Мисаїлові — Меша́х, а Азарії — Авед-Не́ґо.
൭ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.
8 І поклав Даниїл собі на серце, що він не оскверни́ться ї́жею царя та питво́м, що той сам його пив, і просив від начальника е́внухів, щоб не оскверни́тися.
൮എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്ക് അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു.
9 І дав Бог Даниїлові ласку та милість перед начальником е́внухів.
൯ദൈവം ദാനീയേലിന് ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി.
10 І сказав начальник е́внухів до Даниїла: „Боюсь я свого пана царя, бо він ви́значив вашу ї́жу та ваше питво́. Бо коли б він побачив ваше обличчя худішим, ніж у тих юнакі́в, що вашого віку, то ви зробите мою голову винуватою перед царем“.
൧൦ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാക്കും” എന്ന് പറഞ്ഞു.
11 І сказав Даниїл до старшо́го, якого начальник е́внухів призна́чив над Даниїлом, Ананією, Мисаїлом та Азарією:
൧൧ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ:
12 „Ви́пробуй но своїх рабів десять день, і нехай дають нам із ярини́, — і ми бу́демо їсти, та воду — і бу́демо пити.
൧൨“അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ.
13 І нехай з'я́вляться перед тобою наші обличчя та обличчя тих юнакі́в, що їдять царську́ їжу, — і згідно з тим, що побачиш, зроби зо своїми рабами“.
൧൩അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു.
14 І той послухався їх у цьому, і випробо́вував їх десять день.
൧൪അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ട്, പത്തു ദിവസം അവരെ പരീക്ഷിച്ചു.
15 А по десяти днях їхній вигляд ви́явився кращим, і вони були здорові́ші на тілі, аніж усі ті юнаки́, що їли царську́ ї́жу.
൧൫പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു.
16 І цей старший відно́сив їхню їжу та вино їхнього пиття́, а давав їм ярину́.
൧൬അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു.
17 А ці че́тверо юнакі́в, — дав їм Бог пізна́ння та розумі́ння в кожній книжці та мудрості, а Даниїл розумівся на всякому виді́нні та снах.
൧൭ഈ നാല് ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു.
18 А на кінець тих днів, коли цар сказав приве́сти їх, то начальник е́внухів привів їх перед обличчя Навуходоно́сорове.
൧൮അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു.
19 І цар розмовляв з ними, і зо всіх них жоден не був зна́йдений таким, як Даниїл, Ана́нія, Мисаї́л та Аза́рія. І вони ставали перед царськи́м обличчям.
൧൯രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു.
20 А всяку справу мудрости та розуму, що шукав від них цар, то він знайшов їх уде́сятеро мудрішими від усіх чарівникі́в та заклиначі́в, що були́ в усьому його царстві.
൨൦രാജാവ് അവരോട് ജ്ഞാനവും വിവേകവും സംബന്ധിച്ച് ചോദിച്ചതിൽ എല്ലാം അവർ തന്റെ രാജ്യത്തുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.
21 І був Даниїл там аж до першого року царя Кі́ра.
൨൧ദാനീയേൽ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.