< 2 Самуїлова 12 >
1 І послав Господь Ната́на до Давида, а він прийшов до нього та й сказав йому: „Два чолові́ки були́ в одно́му місті, — один замо́жний, а один убогий.
അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
2 У замо́жного було дуже багато худоби дрібно́ї та худоби великої.
ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
3 А вбогий нічого не мав, окрім однієї мало́ї овечки, яку він набув та утри́мував при житті. І росла вона з ним та з синами його ра́зом, — із кавалка хліба його їла й з келіха його пила́, та на лоні його лежала, і була́ йому як дочка́.
ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
4 І прийшов до багатого чоловіка подоро́жній, та той жалував узяти з худоби своєї дрібно́ї чи з худоби своєї великої, щоб споряди́ти їжу для подоро́жнього, що до нього прийшов, — і він узяв овечку того вбогого чоловіка, і споряди́в її для чоловіка, що до нього прийшов“.
ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.
5 І сильно запала́в Давидів гнів на того чоловіка, і він сказав до Ната́на: „ Як живий Господь, — вартий смерти той чоловік, що чинить таке́.
അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ.
6 А овечку він опла́тить чотирикро́тно, за те, що зробив таку річ, і за те, що не змилосе́рдився“.
അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
7 І сказав Ната́н до Давида: „Ти́ той чоловік! Так сказав Господь, Бог Ізраїлів: Я пома́зав тебе над Ізраїлем, і Я спас тебе з Сау́лової руки.
നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
8 І дав тобі дім твого пана, та жіно́к пана твого на лоно твоє, і дав тобі дім Ізраїля та Юди, а якщо цього мало, то додам тобі ще цього та того.
ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു.
9 І чому ти знева́жив Господнє слово, і вчинив це зло в оча́х Його? Хіттеянина Урію вбив ти мече́м, а його дружи́ну взяв собі за жінку. А його вбив мечем Аммонових синів.
നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു.
10 А тепер не відсту́пить меч від твого дому аж навіки за те, що знева́жив ти Мене́, і взяв дружи́ну хіттеяника Урії, щоб була тобі за жінку.
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
11 Так сказав Господь: Ось Я наведу́ на тебе зло з твого дому, і заберу́ жінок твоїх на оча́х твоїх, і дам ближньому твоєму, а він покладе́ться з жінка́ми твоїми при світлі цього сонця.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
12 Хоч ти вчинив потає́мно, а Я зроблю́ цю річ перед усім Ізраїлем та перед сонцем“.
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
13 І сказав Давид до Ната́на: „Згрішив я перед Господом!“А Ната́н сказав до Давида: „І Господь зняв твій гріх, — не помреш!
ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
14 Та що ти спонука́в знева́ження Господа цією річчю, то син твій, наро́джений тобі, конче помре“.
എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
15 І пішов Ната́н до свого дому, а Господь ура́зив дитя, що Давидові породи́ла Урієва жінка, і воно захво́ріло.
ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
16 А Давид молив Бога за дитинку, і по́стив Давид, і вхо́див до кімна́ти, і ночував, поклавшись на землю.
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
17 I прийшли старші́ його дому до нього, щоб підня́ти його з землі, та він не хотів, і не підкріпи́вся з ними хлібом.
അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
18 І сталося сьо́мого дня, — і поме́рло те дитя, а Давидові слу́ги боялися доне́сти йому, що померло те дитя, бо казали: „Ось як була́ та дити́на живою, говорили ми до нього, та не слухав він нашого голосу; а як ми скажемо до нього: „Померло це дитя“, то ще вчинить щось лихе“.
എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കു തന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
19 А Давид побачив, що слу́ги його шепо́чуться поміж собою, — і зрозумів Давид, що поме́рло те дитя. І сказав Давид до своїх слуг: „Чи не поме́рло те дитя?“А ті відказали: „Поме́рло“.
ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
20 І звівся Давид із землі, і помився, і намасти́вся, і змінив свою оде́жу, і ввійшов до Господнього до́му та й поклони́вся. Потому ввійшов до свого до́му, і захотів їсти, — і поклали йому хліба, і він їв.
ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽ വെച്ചു അവൻ ഭക്ഷിച്ചു.
21 І сказали йому слу́ги його: ,Що́ це за річ, яку ти вчинив? Коли те дитя жило́, ти по́стив та плакав; а як поме́рло те дитя, ти встав та й їв хліб?“
അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
22 А він відказав: „Коли те дитя ще жило́, я по́стив та плакав, бо казав: Хто знає, може Господь учинить мені милість, і буде жити дитя те?
അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
23 А тепер, — поме́рло воно. На́що то я б по́стив? Чи змо́жу ще повернути його? Я піду́ до нього, а воно не ве́рнеться до мене“.
ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കിവരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
24 І потішив Давид жінку свою Вірсаві́ю, і прийшов до неї, і ліг із нею. І вона вроди́ла сина, а він назвав ім'я́ йому: Соломо́н. І Госпо́дь полюбив його,
പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
25 і послав пророка Ната́на, і той назвав ім'я́ йому: Єдід'я, ради Господа.
അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
26 А Йоа́в воював з Раббо́ю аммоні́тян, і здобув царське́ місто.
എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
27 І послав Йоав послів до Давида, і сказав: „Воював я з Раббою, і здобув я місто води.
യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
28 А тепер збери́ решту наро́ду, і табору́й біля міста, та здобудь його, щоб не здобу́в те місто я, і щоб не було воно на́зване моїм ім'я́м“.
ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
29 І зібрав Давид увесь наро́д, і пішов до Рабби, і воював із нею, та й здобув її.
അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
30 І взяв він коро́ну з голови їхнього царя, а вага її — тала́нт золота, та дорогий ка́мінь, і Давид поклав її́ на свою го́лову. І він виніс дуже багато здо́бичі з того міста.
അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
31 А наро́д, що був у ньому, він повиво́див, і поклав їх під пи́лку, і під залі́зні доло́та та під залізні сокири, і позаганя́в їх до цегельня́ної пе́чі. І так робив він усім аммонітським міста́м. І вернувся Давид та ввесь наро́д до Єрусалиму.
അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.