< Nnwom 146 >
1 Monkamfo Awurade. Me kra, kamfo Awurade!
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക.
2 Mɛkamfo Awurade me nkwanna nyinaa; mɛto ayeyi dwom ama me Nyankopɔn, sɛ mete ase yi.
൨ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
3 Mommfa mo ho nto mmapɔmma so, adesamma a wɔrentumi nnye nkwa.
൩നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
4 Sɛ wɔn honhom tu kɔ a, wɔsan kɔ dɔte mu, saa da no ara wɔn nsusuwii nyinaa yɛ ɔkwa.
൪അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്ന് തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
5 Nhyira ne nea ne boafo ne Yakob Nyankopɔn, nea nʼanidaso wɔ Awurade, ne Nyankopɔn mu.
൫യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6 Ɔno ne ɔsoro ne asase Yɛfo, po ne biribiara a ɛwɔ mu nyinaa Awurade a ɔyɛ nokwafo daa no.
൬ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
7 Odi ma wɔn a wɔhyɛ wɔn so, na ɔma wɔn a ɔkɔm de wɔn aduan. Awurade gyaa nneduafo,
൭പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
8 Awurade ma anifuraefo hu ade. Awurade ma wɔn a wɔakom no so, Awurade dɔ atreneefo.
൮യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 Awurade hwɛ ahɔho so, na ɔwowaw ayisaa ne akunafo, na amumɔyɛfo akwan de, ɔdan ani.
൯യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.
10 Awurade di hene daa daa, Ao, Sion, wo Nyankopɔn, wɔ awo ntoatoaso nyinaa so. Monkamfo Awurade.
൧൦യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.