< 1 Mose 23 >
1 Sara dii mfe ɔha aduonu ason.
൧സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം.
2 Owui wɔ Kiriat-Arba a ɛno ara ne Hebron a ɛwɔ Kanaan asase so. Abraham kogyam ne yere Sara, suu no wɔ hɔ.
൨സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു.
3 Abraham gyaw ne yere Sara amu no wɔ hɔ, kɔɔ Hetifo mpanyimfo nkyɛn, kɔsrɛɛ wɔn se,
൩പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു:
4 “Meyɛ ɔhɔho ne mamfrani a mete mo mu. Mesrɛ mo, montɔn mo asase yi bi mma me, na minsie me yere wɔ so.”
൪“ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു.
5 Hetifo no buaa Abraham se,
൫ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:
6 “Owura, yɛsrɛ wo, tie asɛm a yɛrebɛka yi. Woyɛ Onyankopɔn somfo kɛse wɔ yɛn mu. Yɛn boda biara a ɛsɔ wʼani a wopɛ sɛ wusie wo yere wɔ hɔ no, yɛma wo ho kwan, kosie no. Yɛn mu biara remfa ne boda nkame wo.”
൬അങ്ങ് ഞങ്ങളുടെ ഇടയിൽ “ദൈവത്തിന്‍റെ” ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊള്ളുക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങയ്ക്കു തരാതിരിക്കയില്ല” എന്ന് ഉത്തരം പറഞ്ഞു.
7 Ɛhɔ ara na Abraham sɔre bɔɔ ne mu ase wɔ Hetifo no anim,
൭അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു:
8 ka kyerɛɛ wɔn se, “Sɛ moapene so sɛ minsie mʼamu no wɔ ha de a, mepa mo kyɛw, monsrɛ Efron a ɔyɛ Sohar babarima no mma me,
൮“ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,
9 na ɔntɔn Makpela ɔboda a ɛwɔ nʼafuw ano no mma me. Monka nkyerɛ no na ɔntɔn no sɛnea ne bo di pɛpɛɛpɛ mma me, na mede hɔ ayɛ me ne mʼabusuafo amusiei.”
൯അദ്ദേഹം തന്റെ നിലത്തിന്റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്ക് തരേണ്ടതിന് അപേക്ഷിക്കുവിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദ്ദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരണം” എന്നു പറഞ്ഞു.
10 Saa bere no na Hetini Efron a ɔte ne manfo mu no buaa Abraham, maa ne nkurɔfo a wɔahyia wɔ kurow no pon ano nyinaa tee sɛ,
൧൦എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്:
11 “Dabi, me wura, tie me! Mede afuw no ne ɔboda a ɛwɔ mu no kyɛ wo. Migyina me manfo anim, na mede kyɛ wo. Kosie wʼamu no wɔ hɔ.”
൧൧“അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങയ്ക്ക് തരുന്നു; എന്റെ ജനത്തെ സാക്ഷിയാക്കി ഞാൻ അത് അങ്ങയ്ക്ക് തരുന്നു; അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു.
12 Bio Abraham de obu ne nidi bɔɔ ne mu ase wɔ ɔmanfo no anim,
൧൨അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു.
13 ka kyerɛɛ Efron maa wɔn a wɔahyia hɔ no nyinaa tee asɛm a ɔkae no se, “Mesrɛ mo, ɔmanfo, monyɛ aso mma me. Momma mintua asase no ka. Mompene so mma me, na minnya kwan nkosie mʼamu no.”
൧൩ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയചെയ്ത് കേൾക്കണം; നിലത്തിന്റെ വില ഞാൻ അങ്ങയ്ക്കു തരുന്നത് എന്നോട് വാങ്ങണം; എന്നാൽ ഞാൻ എന്റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു.
14 Efron buaa Abraham se,
൧൪എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും:
15 “Me wura, tie me! Asase no bo yɛ dwetɛ kilogram anan ne fa. Yɛnyɛ nnipa baako ana? Meregye saa sika yi ayɛ dɛn? Kosie wʼamu no!”
൧൫നാനൂറ് ശേക്കല്‍വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങയ്ക്കും എന്തുള്ളു? അങ്ങയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നുത്തരം പറഞ്ഞു.
16 Abraham penee Efron asɛm no so. Ɔkarii dwetɛ kilogram anan ne fa a ɛyɛ asase no bo a ɔbɔ maa Hetifo no tee no de tuaa ka.
൧൬അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെയിടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച് നാനൂറ് ശേക്കെൽ വെള്ളി അവന് തൂക്കിക്കൊടുത്തു.
17 Enti wɔde Efron asase a ɛwɔ Makpela a ɛbɛn Mamrɛ, a ɛyɛ afuw no, ɔboda a ɛwɔ mu no, nnua a ɛwɔ afuw no mu ne nʼahye so nyinaa maa
൧൭ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും
18 Abraham sɛ nʼagyapade. Eyi nyinaa sii wɔ Hetifo no ne wɔn a wɔbaa kurow no pon no ano nyinaa anim.
൧൮ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും സമക്ഷത്തിൽ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി.
19 Akyiri no, Abraham siee ne yere Sara wɔ ɔboda a ɛwɔ Makpela afuw a ɛbɛn Mamrɛ a ɛno ara ne Hebron a ɛwɔ Kanaan asase so no mu.
൧൯അതിന്‍റെശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.
20 Enti Hetifo no yɛɛ nhyehyɛe de afuw no ne ɔboda a ɛwɔ mu no maa Abraham sɛ nʼagyapade ne nʼamusiei.
൨൦ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.