< Asomafo 22 >
1 “Anuanom ne agyanom, muntie mʼanoyi yi.”
“സഹോദരന്മാരേ, പിതാക്കന്മാരേ, എന്റെ പ്രതിവാദം കേൾക്കുക.”
2 Wɔtee sɛ ɔka Arameike no, wɔyɛɛ komm koraa. Paulo toaa so se,
പൗലോസ് എബ്രായരുടെ ഭാഷയിൽ അവരെ അഭിസംബോധന ചെയ്തതു കേട്ടപ്പോൾ ജനം വളരെ ശാന്തരായി. അദ്ദേഹം ഇങ്ങനെ തുടർന്നു:
3 “Meyɛ Yudani a wɔwoo me wɔ Tarso a ɛwɔ Kilikia. Wɔtetew me wɔ Yerusalem wɔ Gamaliel nan ase. Misuaa sɛnea wodi Yudafo mmara ne wɔn amanne so pɛpɛɛpɛ. Mebɔɔ mmɔden sɛ biribiara a meyɛ no, mede bɛhyɛ Onyankopɔn anuonyam sɛnea mo nyinaa nso reyɛ nnɛ yi.
“കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു.
4 Metaa nnipa a wodi Awurade asɛm so no nyinaa kunkum wɔn. Mekyeree mmea ne mmarima de wɔn guu afiase.
ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയും ചെയ്തു.
5 Ɔsɔfopanyin ne agyinatufo no nyinaa di me adanse sɛ, asɛm a mereka yi yɛ nokware. Wɔn nkyɛn mpo na migyee tumi nhoma sɛ mede rekɔma anuanom Yudafo a wɔwɔ Damasko no. Saa nhoma no na anka megyina so makyekyere nnipa a wodi Awurade asɛm so no agu wɔn nkɔnsɔnkɔnsɔn, de wɔn aba Yerusalem na wɔatwe wɔn aso.
ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി.
6 “Owigyinae a mereyɛ adu Damasko no, mpofirim na hann bi twa faa me ho.
“അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി.
7 Mitwa hwee fam, na metee nne bi a ɛrebisa me se, ‘Saulo! Saulo! Adɛn nti na wotaa me?’
ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു.
8 “Mibisae se, ‘Ɛyɛ wo hena, Awurade?’ “Nne no buaa me se, ‘Ɛyɛ me Nasareni Yesu a wotaa me no.’
“‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു.
9 Nnipa a na wɔne me nam no huu hann no de, nanso wɔante nne a ɛkasa kyerɛɛ me no.
എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല.
10 “Mibisae se, ‘Dɛn na menyɛ, Awurade?’ “Awurade ka kyerɛɛ me se, ‘Sɔre na kɔ Damasko, na hɔ na mɛkyerɛ wo biribiara a mepɛ sɛ woyɛ.’
“‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു.
11 Hann no hyerɛn ano den no maa mʼani furae enti nnipa a na me ne wɔn rekɔ no susoo me nsa de me kɔɔ Damasko.
ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി.
12 “Na Onipa bi a wɔfrɛ no Anania a odi Mose mmara so a na Yudafo nyinaa di no ni no te Damasko hɔ.
“അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു.
13 Ɔbaa me nkyɛn bɛkae se, ‘Onua Saulo, hu ade bio!’” Na hɔ ara mʼani buei.
അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു.
14 “Ɔka kyerɛɛ me se, ‘Yɛn nenanom Nyankopɔn ayi wo sɛnea ɛbɛyɛ a wobɛyɛ nʼapɛde na woahu ɔtreneeni no, na wobɛte nʼankasa ne nne sɛ ɛkasa kyerɛ wo.
“പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
15 Wubedi adanse afa biribiara a woahu na woate wɔ Awurade ho no akyerɛ nnipa nyinaa.
നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും.
16 Afei, dɛn na woretwɛn bio? Sɔre na ma wɔmmɔ wo asu nhohoro wo bɔne wɔ Yesu din mu.’
ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
17 “Mesan kɔɔ Yerusalem na merebɔ mpae wɔ asɔredan mu no,
“ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു.
18 mihuu Awurade wɔ anisoadehu mu na ɔka kyerɛɛ me se, ‘Yɛ ntɛm fi Yerusalem ha, efisɛ nnipa a wɔwɔ ha no rentie adanse a wudi fa me ho no.’
അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്നു പറഞ്ഞു.
19 “Mekae se, ‘Awurade, wɔn nyinaa nim pefee sɛ mekɔɔ hyiadan mu kɔkyekyeree asuafo boroo wɔn.
“അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം.
20 Saa ara na bere a wokum wo dansefo Stefano no, na mewɔ hɔ bi. Mepenee ne kum no so, hwɛɛ awudifo no ntama so.’
അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു.
21 “Awurade ka kyerɛɛ me se, ‘Sɔre na kɔ, efisɛ mɛsoma wo akɔ akyirikyiri, amanamanmufo nkyɛn!’”
“കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്കയയ്ക്കും’ എന്ന് അരുളിച്ചെയ്തു.”
22 Bere a Paulo kae se wɔasoma no amanamanmufo nkyɛn pɛ na dɔm no fii ase teɛteɛɛ mu dennen se, “Munkum no! Ɔmfata sɛ ɔtena wiase!”
ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു.
23 Nnipa no kɔɔ so teɛteɛɛ mu, hugyaa wɔn ntama saw mfutuma tow petee wim.
അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ,
24 Roma sahene no hyɛɛ sɛ wɔmfa Paulo nkɔ aban mu nkɔbɔ no mmaa sɛnea ɛbɛyɛ a ɔbɛka nea enti a nnipa no nyinaa mpɛ sɛ wotie nʼasɛm no.
സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു.
25 Bere a wɔkyekyeree no wiee a wɔrebɛbɔ no mmaa no, Paulo bisaa ɔsraani panyin a na ogyina hɔ no se, “Mowɔ ho kwan sɛ mobɔ Romani a wonnii nʼasɛm mmuu no fɔ no mmaa ana?”
സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.
26 Bere a ɔsraani panyin no tee saa asɛm no, ɔkɔɔ ɔsahene no nkyɛn kobisaa no se, “Dɛn na wopɛ sɛ woyɛ yi? Onipa no yɛ Romani!”
ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
27 Afei ɔsahene no kɔɔ Paulo nkyɛn kobisaa no se, “Woyɛ Romani ana?” Paulo buaa no se, “Yiw meyɛ Romani.”
സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?” “അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു.
28 Ɔsahene no kae se, “Mituaa sika bebree na mede tɔɔ me Roma maniyɛ.” Paulo nso kae se, “Me de, wɔwoo me sɛ Romani.”
“ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” സൈന്യാധിപൻ പറഞ്ഞു. അതിനു മറുപടിയായി പൗലോസ് പറഞ്ഞു, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്.”
29 Ntɛm ara, nnipa a na wɔrebebisa Paulo nsɛm no twee wɔn ho fii ne nkyɛn. Ɔsafohene no tee sɛ Paulo yɛ Romani no, osuroe sɛ wama wɔagu Paulo nkɔnsɔnkɔnsɔn.
അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു.
30 Esiane sɛ na ɔsafohene no pɛ sɛ ohu nea enti a Yudafo no asɔre atia Paulo no nti, ade kyee no, ɔhyɛ ma woyii Paulo fii nkɔnsɔnkɔnsɔn mu. Ɔmaa asɔfo mpanyin ne agyinatufo no nyinaa hyiae. Afei ɔde Paulo kɔɔ se wɔnhwehwɛ nʼasɛm no mu.
യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെമുമ്പിൽ നിർത്തി.