< 1 Beresosɛm 2 >
1 Israel mmabarima yɛ Ruben, Simeon, Lewi, Yuda, Isakar, Sebulon,
൧യിസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
2 Dan, Yosef, Benyamin, Naftali, Gad ne Aser.
൨യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
3 Yuda ne Kanaannibea Bat-Sua woo mmabarima baasa. Na wɔn din de Er, Onan ne Sela. Nanso na abakan Er no yɛ omumɔyɛfo nti, Awurade kum no.
൩യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.
4 Akyiri no, Yuda ne nʼase kunafo Tamar woo nta. Na wɔn din de Peres ne Serah. Enti Yuda woo mmabarima baanum.
൪അവന്റെ മരുമകൾ താമാർ അവന് പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
5 Na Peres mmabarima din de Hesron ne Hamul.
൫പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
6 Serah mmabarima din de Simri, Etan, Heman, Kalkol ne Dara; wɔyɛ baanum.
൬സേരെഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
7 Akar a ɔyɛ Karmi babarima ne Serah asefo no mu baako nam fa a ɔfaa asade a wogyaw maa Awurade no so, de amanehunu baa Israelfo so.
൭കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.
8 Na Etan babarima ne Asaria.
൮ഏഥാന്റെ പുത്രൻ: അസര്യാവ്.
9 Hesron mmabarima din de Yerahmeel, Ram ne Kaleb.
൯ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
10 Ram yɛ Aminadab agya. Aminadab yɛ Nahson a na ɔyɛ Yuda ntuanoni no agya.
൧൦രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശ്. നഹോശ് യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.
11 Nahson yɛ Salma agya. Na Salma nso yɛ Boas agya.
൧൧നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
12 Boas yɛ Obed agya. Obed yɛ Yisai agya.
൧൨ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
13 Yisai abakan yɛ Eliab nea ɔto so abien yɛ Abinadab na nea ɔto so abiɛsa yɛ Simea.
൧൩യിശ്ശായി തന്റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
14 Na nea ɔto so anan yɛ Netanel na Radai to so anum.
൧൪ശിമെയയേയും നാലാമൻ നഥനയേലിനെയും
15 Ne babarima a ɔto so asia no din de Osem na Dawid na na ɔto so ason.
൧൫അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
16 Na wɔn nuabeanom din de Seruia ne Abigail. Na Seruia woo mmabarima baasa a wɔn din yɛ Abisai, Yoab ne Asahel.
൧൬അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
17 Abigail waree ɔbarima bi a ne din de Yeter a ɔyɛ Ismaelni na wɔwoo ɔbabarima a wɔtoo no din Amasa.
൧൭അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
18 Na Hesron babarima Kaleb wɔ yerenom baanu a wɔne Asuba ne Yeriot. Na Asuba mmabarima din de Yeser, Sobab ne Ardon.
൧൮ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
19 Asuba wu akyi no, Kaleb waree Efrata. Wɔwoo ɔbabarima too no din Hur.
൧൯അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന് ഹൂരിനെ പ്രസവിച്ചു.
20 Hur woo Uri. Uri nso woo Besaleel.
൨൦ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
21 Bere a Hesron dii mfe aduosia no, ɔwaree Gilead nuabea a na ɔyɛ Makir babea. Wɔwoo ɔbabarima too no din Segub.
൨൧അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.
22 Segub woo Yair a odii nkurow aduonu abiɛsa so wɔ Gilead asase so no.
൨൨സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന് ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.
23 (Akyiri no, Gesur ne Aram gyee Yair nkurow, san gyee Kenat ne ne nkuraa aduosia a atwa ho ahyia no nyinaa.) Na eyinom nyinaa yɛ Makir a ɔyɛ Gilead agya no asefo.
൨൩എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു.
24 Hesron wuu wɔ kurow Kaleb-Efrata mu akyi no, ne yere Abia woo ɔbabarima a wɔtoo no din Asur (Tekoa agya).
൨൪ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവാണ്
25 Hesron abakan Yerahmeel mmabarima a ɔwoo wɔn no din yɛ Ram (abakan), Buna, Oren, Osem ne Ahiya.
൨൫ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
26 Na Yerahmeel wɔ ɔyere a ɔto so abien a wɔfrɛ no Atara, na ɔno na ɔwoo Onam.
൨൬യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
27 Ram a ɔyɛ Yerahmeel abakan no mmabarima yɛ Maas, Yamin ne Eker.
൨൭യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
28 Onam mmabarima yɛ Samai ne Yada. Na Samai mmabarima yɛ Nadab ne Abisur.
൨൮ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
29 Na Abisur ne ne yere Abihail mmabarima yɛ Ahban ne Molid.
൨൯അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
30 Na Nadab mmabarima yɛ Seled ne Apaim. Seled wui a wanwo mma;
൩൦നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
31 na Apaim de, ɔwoo ɔbabarima a wɔfrɛ no Yisi. Na Yisi woo Sesan. Na Sesan nyaa nʼaseni bi a wɔfrɛ no Ahlai.
൩൧അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ:
32 Na Samai nuabarima Yada woo Yeter ne Yonatan. Na Yeter wui a wanwo ba biara,
൩൨അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
33 nanso Yonatan woo mmabarima baanu a na wɔfrɛ wɔn Pelet ne Sasa. Na eyinom nyinaa yɛ Yerahmeel asefo.
൩൩യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയെലിന്റെ പിന്തുടർച്ചക്കാർ.
34 Na Sesan annya mmabarima, onyaa mmabea. Na ɔwɔ Misraimni somfo bi a ne din de Yarha.
൩൪ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന് യർഹാ എന്നു പേർ.
35 Sesan de ne mmabea no mu baako maa Yarha aware na wɔwoo ɔbabarima too no din Atai.
൩൫ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
36 Atai woo Natan na Natan woo Sabad.
൩൬അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
37 Sabad woo Efial. Efial woo Obed.
൩൭സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
38 Obed woo Yehu na Yehu woo Asaria.
൩൮എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
39 Asaria woo Heles. Heles woo Eleasa.
൩൯അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
40 Eleasa woo Sisemai na Sisemai woo Salum.
൪൦എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
41 Salum woo Yekamia, na Yekamia woo Elisama.
൪൧ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.
42 Yerahmeel nua Kaleb babarima piesie ne Mesa a ɔyɛ Sif agya. Na Kaleb babarima a ɔto so abien din de Maresa a ɔyɛ Hebron agya.
൪൨യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
43 Na Hebron mmabarima yɛ Kora, Tapua, Rekem ne Sema.
൪൩ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
44 Na Sema woo Raham. Raham woo Yorkeam. Na Rekem woo Samai.
൪൪ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
45 Na Samai woo Maon. Maon woo Bet-Sur.
൪൫ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു.
46 Na Kaleb mpena Efa woo Haran, Mosa ne Gases. Na Haran woo Gases.
൪൬കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
47 Na Yahdai mmabarima yɛ Regem, Yotam, Gesan, Pelet, Efa ne Saaf.
൪൭യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
48 Kaleb mpena foforo bi a wɔfrɛ no Maaka woo Seber ne Tirhana.
൪൮കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
49 Ɔsan woo Saaf a na ɔyɛ Madmana agya ne Sewa a na ɔyɛ Makbena ne Gibea agya. Na Kaleb woo ɔbabea a ne din de Aksa.
൪൯അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പിന്തുടർച്ചക്കാർ.
50 Eyinom nyinaa yɛ Kaleb asefo. Kaleb yere Efrata abakan Hur mmabarima yɛ Sobal a ɔyɛ Kiriat-Yearim agya
൫൦എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
51 Salma a ɔyɛ Betlehem agya ne Haref a ɔyɛ Bet-Gader agya.
൫൧ബേത്ത്-ലേഹേമിന്‍റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
52 Sobal a ɔyɛ Kiriat-Yearim agya no mmabarima yɛ Haroe a ne fa yɛ Manahatini
൫൨കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ കുടുംബങ്ങളുടെ പാതി.
53 na ne fa a aka no fi Kiriat-Yearim mmusua mu. Sobal asefo a wɔka ho ne Yitrifo, Putifo, Sumatifo ne Misraimfo, wɔn mu na Sorafo ne Estaolfo fi.
൫൩കിര്യത്ത്-യെയാരീമിന്റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54 Salma asefo yɛ Betlehem, Netofafo, Atrot-Bet-Yoabfo, Manahatafo fa bi, Sorifo,
൫൪ശല്മയുടെ പുത്രന്മാർ: ബേത്ത്-ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ, പാതി സൊര്യർ.
55 ne akyerɛwfo mmusua a wɔte Yabes no, Tirafo, Simeafo ne Sukatfo. Eyinom nyinaa yɛ Kenifo, Hamat a ɔyɛ Rekab agya no asefo.
൫൫യബ്ബേസിൽ താമസിച്ചിരുന്ന ശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.