< Mezmurlar 98 >
1 Mezmur Yeni bir ezgi söyleyin RAB'be. Çünkü harikalar yaptı, Zaferler kazandı sağ eli ve kutsal koluyla.
ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
2 RAB ulusların gözü önüne serdi kurtarışını, Zaferini bildirdi.
യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
3 İsrail halkına sevgisini, Sadakatini anımsadı; Tanrımız'ın zaferini gördü dünyanın dört bucağı.
അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.
4 Sevinç çığlıkları yükseltin RAB'be, ey yeryüzündekiler! Sevinç ilahileriyle yeri göğü çınlatın!
സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
5 Lirle ezgiler sunun RAB'be, Lir ve müzik eşliğinde!
കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
6 Boru ve borazan eşliğinde Sevinç çığlıkları atın Kral olan RAB'bin önünde.
കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.
7 Gürlesin deniz ve içindekiler, Gürlesin yeryüzü ve üzerindekiler.
സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
8 El çırpsın ırmaklar, Sevinçle haykırsın dağlar RAB'bin önünde! Çünkü O geliyor Yeryüzünü yönetmeye. Dünyayı adaletle, Halkları doğrulukla yönetecek.
നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.