< Mezmurlar 84 >

1 Müzik şefi için - Gittit üzerine - Korahoğulları'nın mezmuru Ey Her Şeye Egemen RAB, Ne kadar severim konutunu!
സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
2 Canım senin avlularını özlüyor, İçim çekiyor, Yüreğim, bütün varlığım Sana, yaşayan Tanrı'ya sevinçle haykırıyor.
എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
3 Kuşlar bile bir yuva, Kırlangıç, yavrularını koyacak bir yer buldu Senin sunaklarının yanında, Ey Her Şeye Egemen RAB, Kralım ve Tanrım!
കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
4 Ne mutlu senin evinde oturanlara, Seni sürekli överler! (Sela)
അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. (സേലാ)
5 Ne mutlu gücünü senden alan insana! Aklı hep Siyon'u ziyaret etmekte.
ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
6 Baka Vadisi'nden geçerken, Pınar başına çevirirler orayı, İlk yağmurlar orayı berekete boğar.
കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു.
7 Gittikçe güçlenir, Siyon'da Tanrı'nın huzuruna çıkarlar.
അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8 Ya RAB, Her Şeye Egemen Tanrı, duamı dinle, Kulak ver, ey Yakup'un Tanrısı! (Sela)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. (സേലാ)
9 Ey Tanrı, kalkanımıza bak, Meshettiğin krala lütfet!
ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;
10 Senin avlularında bir gün, Başka yerdeki bin günden iyidir; Kötülerin çadırında yaşamaktansa, Tanrım'ın evinin eşiğinde durmayı yeğlerim.
൧൦അങ്ങയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ?; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം.
11 Çünkü RAB Tanrı bir güneş, bir kalkandır. Lütuf ve yücelik sağlar; Dürüstçe yaşayanlardan hiçbir iyiliği esirgemez.
൧൧യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല.
12 Ey Her Şeye Egemen RAB, Ne mutlu sana güvenen insana!
൧൨സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

< Mezmurlar 84 >