< Mezmurlar 64 >
1 Müzik şefi için - Davut'un mezmuru Ey Tanrı, kulak ver sesime yakındığım zaman, Hayatımı düşman korkusundan koru.
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ; ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.
2 Kötülerin gizli tasarılarından, O suçlu güruhun şamatasından esirge beni.
ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
3 Onlar dillerini kılıç gibi bilemiş, Acı sözlerini ok gibi hedefe yöneltmişler,
അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.
4 Pusularından masum insanın üzerine atmak için. Ansızın vururlar, hiç çekinmeden.
നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു; ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.
5 Birbirlerini kötülük yapmaya iter, Gizli tuzaklar tasarlarken, “Kim görecek?” derler.
അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; “ആരതു കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.
6 Haksızlık yapmayı düşünür, “Kusursuz bir plan yaptık!” derler. İnsanın içi ve yüreği derin bir sırdır, bilinmez.
അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു: “നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!” മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.
7 Ama Tanrı onlara ok atacak, Ansızın yaralanacaklar.
എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും; അതിവേഗത്തിലവർ നിലംപൊത്തും.
8 Dilleri yüzünden yıkıma uğrayacaklar, Hallerini gören herkes alayla baş sallayacak.
അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, അങ്ങനെ അവർ നശിച്ചുപോകും; അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.
9 Bütün insanlar korkuya kapılacak, Tanrı'nın işini duyuracak, O'nun yaptıkları üzerinde düşünecekler.
സകലമനുഷ്യരും ഭയപ്പെട്ട്; ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.
10 Doğru insan RAB'de sevinç bulacak, O'na sığınacak, Bütün temiz yürekliler O'nu övecek.
നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!