< Mezmurlar 5 >
1 Müzik şefi için - Ney için - Davut'un mezmuru Sözlerime kulak ver, ya RAB, İniltilerimi işit.
സംഗീതസംവിധായകന്. വേണുനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.
2 Feryadımı dinle, ey Kralım ve Tanrım! Duam sanadır.
എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
3 Sabah sesimi duyarsın, ya RAB, Her sabah sana duamı sunar, umutla beklerim.
യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
4 Çünkü sen kötülükten hoşlanan Tanrı değilsin, Kötülük senin yanında barınmaz.
അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
5 Böbürlenenler önünde duramaz, Bütün suç işleyenlerden nefret duyar,
അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
6 Yalan söyleyenleri yok edersin; Ya RAB, sen eli kanlılardan, Aldatıcılardan tiksinirsin.
വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു.
7 Bense bol sevgin sayesinde Kutsal tapınağına gireceğim; Oraya doğru saygıyla eğileceğim.
എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.
8 Yol göster bana doğruluğunla, ya RAB, Düşmanlarıma karşı! Yolunu önümde düzle.
യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
9 Çünkü onların sözüne güvenilmez, Yürekleri yıkım dolu. Ağızları açık birer mezardır, Yaltaklanır dururlar.
അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; അവരുടെ ഹൃദയം നാശകൂപംതന്നെ. അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.
10 Ey Tanrı, onları suçlu çıkar! Kurdukları düzen yıkımlarına yol açsın. Kov onları sayısız isyanları yüzünden. Çünkü sana karşı ayaklandılar.
അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.
11 Sevinsin sana sığınan herkes, Sevinç çığlıkları atsın sürekli, Kanat ger üzerlerine; Sevinçle coşsun adını sevenler sende.
എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.
12 Çünkü sen doğru kişiyi kutsarsın, ya RAB, Çevresini kalkan gibi lütfunla sararsın.
യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.