< Mezmurlar 141 >
1 Davut'un mezmuru Seni çağırıyorum, ya RAB, yardımıma koş! Sana yakarınca sesime kulak ver!
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ അങ്ങയോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ.
2 Duam önünde yükselen buhur gibi, El açışım akşam sunusu gibi kabul görsün!
൨എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.
3 Ya RAB, ağzıma bekçi koy, Dudaklarımın kapısını koru!
൩യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കണമേ.
4 Yüreğim kötülüğe eğilim göstermesin, Suç işleyenlerin fesadına bulaşmayayım; Onların nefis yemeklerini tatmayayım.
൪ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.
5 Doğru insan bana vursa, iyilik sayılır, Azarlasa, başa sürülen yağ gibidir, Başım reddetmez onu. Çünkü duam hep kötülere karşıdır.
൫നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; എന്റെ തല അത് വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.
6 Önderleri kayalardan aşağı atılınca, Dinleyecekler tatlı sözlerimi.
൬അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.
7 Sabanla sürülüp yarılmış toprak gibi, Saçılmış kemiklerimiz ölüler diyarının ağzına. (Sheol )
൭നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol )
8 Ancak gözlerim sende, ey Egemen RAB, Sana sığınıyorum, beni savunmasız bırakma!
൮കർത്താവായ യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.
9 Koru beni kurdukları tuzaktan, Suç işleyenlerin kapanlarından.
൯അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ.
10 Ben güvenlik içinde geçip giderken, Kendi ağlarına düşsün kötüler.
൧൦ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.