< Mezmurlar 137 >

1 Babil ırmakları kıyısında oturup Siyon'u andıkça ağladık;
ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.
2 Çevredeki kavaklara Lirlerimizi astık.
അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
3 Çünkü orada bizi tutsak edenler bizden ezgiler, Bize zulmedenler bizden şenlik istiyor, “Siyon ezgilerinden birini okuyun bize!” diyorlardı.
ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: “സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്ന് പറഞ്ഞു; ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.
4 Nasıl okuyabiliriz RAB'bin ezgisini El toprağında?
ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?
5 Ey Yeruşalim, seni unutursam, Sağ elim kurusun.
യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ.
6 Seni anmaz, Yeruşalim'i en büyük sevincimden üstün tutmazsam, Dilim damağıma yapışsın!
നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ.
7 Yeruşalim'in düştüğü gün, “Yıkın onu, yıkın temellerine kadar!” Diyen Edomlular'ın tavrını anımsa, ya RAB.
“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.
8 Ey sen, yıkılası Babil kızı, Bize yaptıklarını Sana ödetecek olana ne mutlu!
നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ.
9 Ne mutlu senin yavrularını tutup Kayalarda parçalayacak insana!
നിന്റെ കുഞ്ഞുങ്ങളെ പിടിച്ച് പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.

< Mezmurlar 137 >