< Hoşea 11 >
1 “Çocukluğunda sevdim İsrail'i, Oğlumu Mısır'dan çağırdım.
൧“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്റ്റിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു.
2 Peygamberler İsrail'i çağırdıkça, İsrail uzaklaştı onlardan. Kurban kestiler Baallar'a, Buhur yaktılar putlara.
൨അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.
3 Efrayim'e yürümeyi ben öğrettim, Kollarıma aldım onları. Ama kendilerine şifa verenin ben olduğumu anlamadılar.
൩ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല.
4 Onları insancıl iplerle, Sevgi bağlarıyla kendime çektim; Boyunduruklarını kaldıran biri gibi oldum, Eğilip yiyeceklerini verdim.
൪മൃദുവായ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
5 “Mısır'a dönmeyecekler, Asur kral olacak başlarına, Çünkü bana dönmek istemediler.
൫അവർ ഈജിപ്റ്റ് ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യൻ അവരുടെ രാജാവാകും.
6 Fırıl fırıl kılıç dönecek kentlerinde, Kapı sürgülerini yok edecek, Tüketecek onları düzenleri yüzünden.
൬അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിൽ വീണ് അവന്റെ ഓടാമ്പലുകൾ നശിപ്പിച്ച് ഒടുക്കിക്കളയും.
7 Halkım benden uzaklaşmaya kararlı. Beni, Yüce Olan'ı çağırsalar bile, Asla yüceltmeyeceğim onları.
൭എന്റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; അവർ അത്യുന്നതനോട് നിലവിളിച്ചാലും അവൻ അവരെ ഉയർത്തുകയില്ല.
8 “Nasıl vazgeçerim senden, ey Efrayim? Nasıl teslim ederim seni, ey İsrail? Adma'ya yaptığımı nasıl sana yaparım? Seni nasıl Sevoyim'e çeviririm? Yüreğim değişti içimde, Alevlendi acıma duygularım.
൮എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? എന്റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല; എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.
9 Kızgın öfkemi başınıza yağdırmayacağım, Efrayim'i yeniden yok etmeyeceğim. Çünkü ben insan değil, Tanrı'yım, Kutsal Olan'ım aranızda, Artık öfkeyle üzerinize varmayacağım.
൯എന്റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നെ; ഞാൻ ക്രോധത്തോടെ വരുകയുമില്ല.
10 Aslan gibi kükreyen RAB'bin ardınca yürüyecekler; O kükreyince titreyerek gelecek çocukları batıdan.
൧൦സിംഹംപോലെ ഗർജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; യഹോവ ഗർജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.
11 Mısır'dan kuşlar gibi, Asur'dan güvercinler gibi Titreyerek gelecekler. Evlerine oturtacağım onları” Diyor RAB.
൧൧അവർ ഈജിപ്റ്റിൽ നിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുകൊണ്ട് വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
12 Efrayim yalanla, İsrail halkı hileyle çevremi sardı. Yahuda'ysa hâlâ dizginsiz, Tanrı'ya, Kutsal ve Sadık Olan'a karşı.
൧൨എഫ്രയീം കാപട്യം കൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.