< Elçilerin İşleri 11 >
1 Elçilerle bütün Yahudiye'deki kardeşler, öteki ulusların da Tanrı'nın sözünü kabul ettiklerini duydular.
൧ദൈവവചനം ജാതികളും സ്വീകരിച്ചു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടതുകൊണ്ട്
2 Ama Petrus Yeruşalim'e gittiği zaman sünnet yanlıları onu eleştirdiler.
൨പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാരായവർ അവനോട് വാദിച്ചു:
3 “Sünnetsiz kişilerin evine gidip yemek yemişsin!” dediler.
൩“നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു” എന്നു പറഞ്ഞു.
4 Petrus baştan başlayarak olanları tek tek onlara anlattı.
൪പത്രൊസ് ആദിമുതൽ സംഭവിച്ചതെല്ലാം ക്രമമായി അവരോട് വിവരിച്ചു പറഞ്ഞു:
5 “Ben Yafa Kenti'nde dua ediyordum” dedi. “Kendimden geçerek bir görüm gördüm. Büyük bir çarşafı andıran bir nesnenin dört köşesinden sarkıtıldığını, bunun gökten inip benim bulunduğum yere kadar geldiğini gördüm.
൫“ഞാൻ യോപ്പാ പട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ട്: ആകാശത്തിൽനിന്ന് നാല് കോണും കെട്ടിയിട്ടുള്ള വലിയ ഒരു വിരിപ്പ് ഒരു പാത്രംപോലെ എന്റെ അടുക്കലോളം വന്നു.
6 Gözlerimi çarşafa dikip dikkatle baktım. Çarşafın içinde, yeryüzünde yaşayan dört ayaklılar, yabanıl hayvanlar, sürüngenler ve kuşlar gördüm.
൬അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ട്:
7 Sonra bir sesin bana, ‘Kalk, Petrus, kes ve ye!’ dediğini işittim.
൭‘പത്രൊസേ, എഴുന്നേറ്റ് കൊന്നു തിന്നുക’ എന്ന് എന്നോട് പറയുന്നൊരു ശബ്ദവും കേട്ട്.
8 “‘Asla olmaz, ya Rab!’ dedim. ‘Ağzıma hiçbir zaman bayağı ya da murdar bir şey girmedi.’
൮അതിന് ഞാൻ: ‘ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരിക്കലും തിന്നിട്ടില്ലല്ലോ’ എന്നു പറഞ്ഞു.
9 “Ses ikinci kez gökten geldi: ‘Tanrı'nın temiz kıldıklarına sen bayağı deme’ dedi.
൯ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ‘ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്നു വിചാരിക്കരുത്’ എന്ന് ഉത്തരം പറഞ്ഞു.
10 Bu, üç kez tekrarlandı; sonra her şey yeniden göğe alındı.
൧൦ഇത് മൂന്നുപ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.
11 “Tam o sırada Sezariye'den bana gönderilen üç kişi, bulunduğumuz evin önünde durdular.
൧൧അപ്പോൾ തന്നേ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീടിന്റെ മുമ്പിൽ നിന്നിരുന്നു;
12 Ruh bana, ayrım gözetmeden onlarla birlikte gitmemi söyledi. Bu altı kardeş de benimle geldiler, varıp adamın evine girdik.
൧൨ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ പരിശുദ്ധാത്മാവ് എന്നോട് കല്പിച്ചു. ഈ ആറ് സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽചെന്ന്.
13 Adam bize, evinde beliren meleği nasıl gördüğünü anlattı. Melek ona şöyle demiş: ‘Yafa'ya adam yolla, Petrus diye tanınan Simun'u çağırt.
൧൩അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ട് എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്ന് അറിയപ്പെടുന്ന ശിമോനെ വരുത്തുക;
14 O sana, senin ve bütün ev halkının kurtuluş bulacağı sözler söyleyecek.’
൧൪നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിയ്ക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോട് സംസാരിക്കും’ എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.
15 “Ben konuşmaya başlayınca Kutsal Ruh, başlangıçta bizim üzerimize indiği gibi, onların da üzerine indi.
൧൫ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ വന്നതുപോലെ അവരുടെമേലും വന്നു.
16 O zaman Rab'bin söylediği şu sözü anımsadım: ‘Yahya suyla vaftiz etti, sizler ise Kutsal Ruh'la vaftiz edileceksiniz.’
൧൬അപ്പോൾ ഞാൻ: ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവ് പറഞ്ഞവാക്ക് ഓർത്തു.
17 Böylelikle Tanrı, Rab İsa Mesih'e inanmış olan bizlere verdiği armağanın aynısını onlara verdiyse, ben kimim ki Tanrı'ya karşı koyayım?”
൧൭ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു ലഭിച്ചതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടയുവാൻ തക്കവണ്ണം ഞാൻ ആർ?”
18 Bunları dinledikten sonra yatıştılar. Tanrı'yı yücelterek şöyle dediler: “Demek ki Tanrı, tövbe etme ve yaşama kavuşma fırsatını öteki uluslara da vermiştir.”
൧൮അവർ ഇത് കേട്ടപ്പോൾ മിണ്ടാതിരുന്നു: “അങ്ങനെ ദൈവം ജാതികൾക്കും തങ്ങളുടെ പാപവഴികളിൽനിന്നും മാനസാന്തരപ്പെടുന്നതിനാൽ നിത്യജീവൻ പ്രാപിക്കാൻ കഴിയുമല്ലോ” എന്നു പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി.
19 İstefanos'un öldürülmesiyle başlayan baskı sonucu dağılan imanlılar, Fenike, Kıbrıs ve Antakya'ya kadar gittiler. Tanrı sözünü sadece Yahudiler'e duyuruyorlardı.
൧൯സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവത്താൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
20 Ama içlerinden Kıbrıslı ve Kireneli olan bazı adamlar Antakya'ya gidip Grekler'le de konuşmaya başladılar. Onlara Rab İsa'yla ilgili Müjde'yi bildirdiler.
൨൦അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
21 Onların arasında etkin olan Rab'bin gücü sayesinde çok sayıda kişi inanıp Rab'be döndü.
൨൧കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം ജനങ്ങൾ വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു.
22 Olup bitenlerin haberi, Yeruşalim'deki kiliseye ulaştı. Bunun üzerine imanlılar Barnaba'yı Antakya'ya gönderdiler.
൨൨അവരെക്കുറിച്ചുള്ള ഈ സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു.
23 Kutsal Ruh'la ve imanla dolu, iyi bir adam olan Barnaba, Antakya'ya varıp Tanrı lütfunun meyvelerini görünce sevindi. Herkesi, candan ve yürekten Rab'be bağlı kalmaya özendirdi. Sonuç olarak Rab'be daha birçok kişi kazanıldı.
൨൩അവൻ ചെന്ന്, ദൈവകൃപ കണ്ട് സന്തോഷിച്ചു. എല്ലാവരും പൂർണ്ണഹൃദയത്തോടെ കർത്താവിനോട് ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
൨൪ബർന്നബാസ് നല്ല മനുഷ്യനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞവനും ആയിരുന്നു; അനേകർ കർത്താവിനോട് ചേർന്നു.
25 Sonra Barnaba, Saul'u aramak için Tarsus'a gitti. Onu bulunca da Antakya'ya getirdi. Böylece Barnaba'yla Saul bir yıl boyunca oradaki inanlılar topluluğuyla bir araya gelerek büyük bir kitleyi eğittiler. Öğrencilere ilk kez Antakya'da Mesihçiler adı verildi.
൨൫ബർന്നബാസ് ശൌലിനെ അന്വേഷിച്ച് തർസോസിലേക്ക് പോയി, അവനെ കണ്ടെത്തിയപ്പോൾ അന്ത്യൊക്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
൨൬അവർ ഒരു വർഷം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കുകയും ചെയ്തു; അങ്ങനെ അന്ത്യൊക്യയിൽവച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്നു പേര് ലഭിച്ചു.
27 O günlerde Yeruşalim'den Antakya'ya bazı peygamberler geldi.
൨൭ആ കാലത്ത് യെരൂശലേമിൽനിന്ന് പ്രവാചകന്മാർ അന്ത്യൊക്യയിലേക്ക് വന്നു.
28 Bunlardan Hagavos adlı biri ortaya çıkıp bütün dünyada şiddetli bir kıtlık olacağını Ruh aracılığıyla bildirdi. Bu kıtlık, Klavdius'un imparatorluğu sırasında oldu.
൨൮അവരിൽ അഗബൊസ് എന്നു പേരുള്ള ഒരുവൻ എഴുന്നേറ്റ് ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ദൈവാത്മാവിനാൽ പ്രവചിച്ചു; അത് ക്ലൌദ്യൊസിന്റെ കാലത്ത് സംഭവിച്ചു.
29 Öğrenciler, her biri kendi gücü oranında, Yahudiye'de yaşayan kardeşlere gönderilmek üzere yardım toplamayı kararlaştırdılar.
൨൯അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ സഹായത്തിനായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ ധനശേഖരം കൊടുത്തയയ്ക്കുവാൻ നിശ്ചയിച്ചു.
30 Bu kararı yerine getirip bağışlarını Barnaba ve Saul'un eliyle kilisenin ihtiyarlarına gönderdiler.
൩൦അവർ അങ്ങനെ ചെയ്തു, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്ക് കൊടുത്തയച്ചു.