< Eseta 7 >

1 Ko ia naʻe haʻu ai ʻae tuʻi mo Hamani ki he kātoanga mo Eseta ko e tuʻi fefine.
അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു.
2 Pea naʻe toe lea ʻae tuʻi kia Eseta ʻi hono ua ʻoe ʻaho ʻi he kātoanga inu uaine, “Ko e hā hoʻo kole ʻe tuʻi fefine ko Eseta? Pea ʻe tuku ia kiate koe: pea ko e hā ia ʻa hoʻo kole? Pea ʻe fai ia ʻo aʻu ki hono vahe ua ʻoe puleʻanga.”
രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു.
3 Pea lea ai ʻa Eseta ko e tuʻi fefine, ʻo ne pehē, “Kapau kuo u maʻu ʻae ʻofa ʻi ho ʻao, ʻE tuʻi, pea kapau ʻoku lelei ki he tuʻi, ke foaki ʻeku moʻui kiate au ʻi heʻeku kole, mo hoku kakai ʻi heʻeku tala:
അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്ത് എന്റെ ജനത്തെയും എനിക്ക് നല്കേണമേ.
4 He kuo fakatau ʻakimautolu, Ko au mo hoku kakai, ke maumauʻi, mo tāmateʻi, pea ke fakaʻauha. Pea ka ne fakatau ʻakimautolu ke hoko ko e kau tangata pōpula, mo e kau fefine pōpula, pehē, te u longo pe au, ka ko e moʻoni ʻe ʻikai mafai ʻe he fili ke totongi hono kovi ki he tuʻi.”
ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു “രാജാവിന്റെ നഷ്ടം അദ്ദേഹത്തിനുണ്ടയ ബുദ്ധിമുട്ടിനെ ന്യായീകരിക്കുന്നില്ല” എന്ന് ഉത്തരം പറഞ്ഞു.
5 Pea naʻe lea ai ʻae tuʻi ko ʻAhasivelo kia Eseta ko e tuʻi fefine ʻo pehē, “Ko hai ia, pea kofaʻā ia, ʻaia naʻe fielahi ʻi hono loto ke fai pehē?”
അഹശ്വേരോശ്‌ രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ” എന്ന് ചോദിച്ചു.
6 Pea naʻe pehē ʻe Eseta, “Ko e tangata angatuʻu mo e fili, ko Hamani angakovi ni.” Pea naʻe toki manavahē ʻa Hamani ʻi he ʻao ʻoe tuʻi mo e tuʻi fefine.
അതിന് എസ്ഥേർ: “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” എന്ന് പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നു പോയി.
7 Pea naʻe tuʻu hake ʻae tuʻi ʻi heʻene tuputāmaki lahi mei he kātoanga uaine, pea ʻalu kituʻa ia ki he ngoue ʻoe fale; pea naʻe tuʻu hake ʻa Hamani ke fai ʻae kole koeʻuhi ko ʻene moʻui kia Eseta ko e tuʻi fefine; he naʻe mamata ia kuo tuʻutuʻuni ʻae kovi ke hoko kiate ia mei he tuʻi.
രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി; എന്നാൽ രാജാവ് തനിക്ക് ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു.
8 Pea naʻe liu mai ʻae tuʻi mei he ngoue ʻoe fale, ki he potu ʻoe kātoanga uaine: pea kuo tō ʻa Hamani ki he tokotoʻanga ʻaia naʻe ʻi ai ʻa Eseta. Pea pehē ʻe he tuʻi, “Pea ʻe tohotoho ʻe ia ʻae tuʻi fefine foki ʻi he fale ʻi hoku ʻao?” Pea ʻi he ʻalu ʻae lea mei he fofonga ʻoe tuʻi, naʻa nau ʻufiʻufi ʻae mata ʻo Hamani.
രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു; അപ്പോൾ രാജാവ്: “ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.
9 Pea pehē ʻe Hapona ko e tauhi fale ʻe tokotaha ʻi he ʻao ʻoe tuʻi, “Vakai foki, ko e tautauʻanga, ko e hanga ʻe teau hono māʻolunga, ʻaia naʻe ngaohi ʻe Hamani moʻo Motekiai, ʻaia naʻe lea lelei maʻae tuʻi, ʻoku tuʻu ʻi he fale ʻo Hamani.” Pea pehē ai ʻe he tuʻi, “Tautau ia ki ai.”
അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു; “അതിന്മേൽ തന്നേ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു.
10 Ko ia naʻa nau tautau ʻa Hamani ʻi he tautauʻanga naʻa ne teuteu moʻo Motekiai. Pea naʻe toki lolou ʻae houhau ʻita ʻae tuʻi.
൧൦അവർ ഹാമാനെ അവൻ മൊർദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

< Eseta 7 >