< Romarbrevet 16 >
1 Jag anbefaller åt eder vår syster Febe, som är församlingstjänarinna i Kenkrea.
നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
2 Så mottagen då henne i Herren, såsom det höves de heliga, och bistån henne i allt vari hon kan behöva eder; ty hon har själv varit ett stöd för många och jämväl för mig.
നിങ്ങൾ വിശുദ്ധന്മാൎക്കു യോഗ്യമാംവണ്ണം കൎത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാൎയ്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലൎക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
3 Hälsen Priska och Akvila, mina medarbetare i Kristus Jesus.
ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
4 De hava ju vågat sitt liv för mig; och icke allenast jag tackar dem därför, utan också alla hednaförsamlingar.
അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവൎക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
5 Hälsen ock den församling som kommer tillhopa i deras hus. Hälsen Epenetus, min älskade broder, som är förstlingen av dem som i provinsen Asien hava kommit till Kristus.
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
6 Hälsen Maria, som har arbetat så mycket för eder.
നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
7 Hälsen Andronikus och Junias, mina landsmän och medfångar, som hava ett så gott anseende bland apostlarna, och som längre än jag hava varit i Kristus.
എന്റെ ചാൎച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
8 Hälsen Ampliatus, min älskade broder i Herren.
കൎത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
9 Hälsen Urbanus, vår medarbetare i Kristus, och Stakys, min älskade broder.
ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉൎബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
10 Hälsen Apelles, den i Kristus beprövade. Hälsen dem som höra till Aristobulus' hus.
ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാൎക്കു വന്ദനം ചൊല്ലുവിൻ.
11 Hälsen Herodion, min landsman. Hälsen dem av Narcissus' hus, som äro i Herren.
എന്റെ ചാൎച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നൎക്കിസ്സൊസിന്റെ ഭവനക്കാരിൽ കൎത്താവിൽ വിശ്വസിച്ചവൎക്കു വന്ദനം ചൊല്ലുവിൻ.
12 Hälsen Tryfena och Tryfosa, som arbeta i Herren. Hälsen Persis, den älskade systern, som har så mycket arbetat i Herren.
കൎത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കൎത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെൎസിസിന്നു വന്ദനം ചൊല്ലുവിൻ.
13 Hälsen Rufus, den i Herren utvalde, och hans moder, som också för mig har varit en moder.
കൎത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.
14 Hälsen Asynkritus, Flegon, Hermes, Patrobas, Hermas och de bröder som äro tillsammans med dem.
അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെൎമ്മോസിന്നും പത്രൊബാസിന്നും ഹെൎമ്മാസിന്നും കൂടെയുള്ള സഹോദരന്മാൎക്കും വന്ദനം ചൊല്ലുവിൻ.
15 Hälsen Filologus och Julia, Nereus och hans syster och Olympas och alla de heliga som äro tillsammans med dem.
ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാൎക്കും വന്ദനം ചൊല്ലുവിൻ.
16 Hälsen varandra med en helig kyss. Alla Kristi församlingar hälsa eder.
വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
17 Men jag förmanar eder, mina bröder, att hava akt på dem som vålla tvedräkt och kunna bliva eder till fall, i strid med den lära som I haven inhämtat; dragen eder ifrån dem.
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടൎച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
18 Ty sådana tjäna icke vår Herre Kristus, utan sin egen buk; och genom sina milda ord och sitt fagra tal bedraga de oskyldiga människors hjärtan.
അങ്ങനെയുള്ളവർ നമ്മുടെ കൎത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
19 Eder lydnad är ju känd av alla. Över eder gläder jag mig därför; men jag skulle önska att I voren visa i fråga om det goda, och menlösa i fråga om det onda.
നിങ്ങളുടെ അനുസരണം പരക്കെ എല്ലാവൎക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
20 Och fridens Gud skall snart låta Satan bliva krossad under edra fötter. Vår Herres, Jesu Kristi, nåd vare med eder.
സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
21 Timoteus, min medarbetare, hälsar eder: så göra ock Lucius och Jason och Sosipater, mina landsmän.
എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാൎച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
22 Jag, Tertius, som har nedskrivit detta brev, hälsar eder i Herren.
ഈ ലേഖനം എഴുതിയ തെൎതൊസ് എന്ന ഞാൻ നിങ്ങളെ കൎത്താവിൽ വന്ദനം ചെയ്യുന്നു.
23 Gajus, min och hela församlingens värd, hälsar eder. Erastus, stadens kamrerare, och brodern Kvartus hälsar eder.
എനിക്കും സൎവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വൎത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
25 Men honom som förmår styrka eder, enligt det evangelium jag förkunnar och min predikan om Jesus Kristus, ja, enligt den nu avslöjade hemlighet som förut under evärdliga tider har varit outtalad, (aiōnios )
പൂൎവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios )
26 men som nu har blivit uppenbarad och, enligt den eviga Gudens befallning, blivit, med stöd av profetiska skrifter, kungjord bland alla hedningar, för att bland dem upprätta trons lydnad -- (aiōnios )
അറിയിച്ചിരിക്കുന്നതുമായ മൎമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന (aiōnios )
27 honom, den ende vise Guden, tillhör äran, genom Jesus Kristus, i evigheternas evigheter. Amen. (aiōn )
ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )