< Psaltaren 140 >

1 För sångmästaren; en psalm av David. Rädda mig, HERRE, från onda människor, bevara mig från våldets män,
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
2 för dem som uttänka ont i sina hjärtan och dagligen rota sig samman till strid.
അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
3 De vässa sina tungor likasom ormar, huggormsgift är inom deras läppar. (Sela)
അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. (സേലാ)
4 Bevara mig, HERRE, för de ogudaktigas händer, beskydda mig för våldets män, som uttänka planer för att bringa mig på fall.
യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
5 Stolta människor lägga ut för mig snaror och garn; de breda ut nät invid vägens rand, giller sätta de för mig. (Sela)
ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. (സേലാ)
6 Jag säger till HERREN: "Du är min Gud." Lyssna, o HERRE, till mina böners ljud.
“അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
7 HERRE, Herre, du min starka hjälp, du beskärmar mitt huvud, på stridens dag.
എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു.
8 Tillstäd icke, HERRE; vad de ogudaktiga begära; låt deras anslag ej lyckas, de skulle eljest förhäva sig. (Sela)
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. (സേലാ)
9 Över de mäns huvuden, som omringa mig, må den olycka komma, som deras läppar bereda.
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ.
10 Eldsglöd må regna över dem; må de kastas i eld, i djup som de ej komma upp ur.
൧൦തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
11 En förtalets man skall ej bestå i landet; en ond våldsman skall jagas, med slag på slag.
൧൧വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12 Jag vet att HERREN skall utföra den betrycktes sak och skaffa de fattiga rätt.
൧൨യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
13 Ja, de rättfärdiga skola prisa ditt namn och de redliga bo inför ditt ansikte.
൧൩അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.

< Psaltaren 140 >