< Jona 2 >
1 Och Jona bad till HERREN, sin Gud, i fiskens buk.
൧യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:
2 Han sade: "Jag åkallade HERREN i min nöd, och han svarade mig; från dödsrikets buk ropade jag, och du hörde min röst. (Sheol )
൨“ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ ഉദരത്തിൽനിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്റെ നിലവിളി കേട്ടു. (Sheol )
3 Du kastade mig i djupet, mitt i havet, och strömmen omslöt mig, alla dina svallande böljor gingo över mig.
൩നീ എന്നെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെ ചുറ്റി; നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4 Jag tänkte då: 'Jag är bortdriven ifrån dina ögon.' Men jag skall åter få skåda upp mot ditt heliga tempel.
൪നിന്റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5 Vatten omvärvde mig in på livet, djupet omslöt mig; sjögräs omsnärjde mitt huvud.
൫വെള്ളം എന്റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്റെ തലപ്പാവായിരുന്നു.
6 Till bergens grund sjönk jag ned, jordens bommar slöto sig bakom mig för evigt. Men du förde min själ upp ur graven, HERRE, min Gud.
൬ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. എങ്കിലും എന്റെ ദൈവമായ യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു.
7 När min själ försmäktade i mig, då tänkte jag på HERREN, och min bön kom till dig, i ditt heliga tempel.
൭എന്റെ പ്രാണൻ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു. എന്റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.
8 De som hålla sig till fåfängliga avgudar, de låta sin nåds Gud fara.
൮മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു.
9 Men jag vill offra åt dig, med högljudd tacksägelse; vad jag har lovat vill jag infria; frälsningen är hos HERREN!"
൯ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നുതന്നെ വരുന്നു”.
10 Och på HERRENS befallning kastade fisken upp Jona på land.
൧൦അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.