< 2 Mosebok 5 >
1 Därefter kommo Mose och Aron och sade till Farao: "Så säger HERREN, Israels Gud: Släpp mitt folk, så att de kunna hålla högtid åt mig i öknen."
൧അതിന്റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു.
2 Men Farao svarade: "Vem är HERREN, eftersom jag på hans befallning skulle släppa Israel? Jag vet icke av HERREN och vill ej heller släppa Israel."
൨അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.
3 Då sade de: "Hebréernas Gud har visat sig för oss. Så låt oss nu gå tre dagsresor in i öknen och offra åt HERREN, vår Gud, för att han icke må komma över oss med pest eller med svärd."
൩അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു.
4 Men konungen i Egypten svarade dem: "Mose och Aron, varför dragen I folket ifrån dess arbete? Gån bort till edra dagsverken.
൪ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു.
5 Ytterligare sade Farao: "Folket är ju redan alltför talrikt i landet, och likväl viljen I skaffa dem frihet ifrån deras dagsverken!"
൫“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6 Därefter bjöd Farao samma dag fogdarna och tillsyningsmännen över folket och sade:
൬അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു:
7 "I skolen icke vidare såsom förut giva folket halm till att göra tegel. Låten dem själva gå och skaffa sig halm.
൭“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ.
8 Men samma antal tegel som de förut hava gjort skolen I ändå ålägga dem, utan något avdrag; ty de äro lata, därför ropa de och säga: 'Låt oss gå och offra åt vår Gud.'
൮എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്.
9 Man måste lägga tungt arbete på dessa människor, så att de därigenom få något att göra och icke akta på lögnaktigt tal."
൯അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
10 Då gingo fogdarna och tillsyningsmännen över folket ut och sade till folket: "Så säger Farao: Jag vill icke längre giva eder halm.
൧൦അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല;
11 Gån själva och skaffen eder halm, var I kunnen finna sådan; men i edert arbete skall intet avdrag göras."
൧൧നിങ്ങൾതന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.
12 Då spridde sig folket över hela Egyptens land och samlade strå för att bruka det såsom halm.
൧൨അങ്ങനെ ജനം വൈക്കോലിന് പകരം താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.
13 Och fogdarna drevo på dem och sade: "Fullgören edert arbete, var dag det för den dagen bestämda, likasom när man gav eder halm."
൧൩ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്: “വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നതത്രയും വേല ദിവസവും തികക്കണം” എന്ന് പറഞ്ഞു.
14 Och Israels barns tillsyningsmän, de som Faraos fogdar hade satt över dem, fingo uppbära hugg och slag, och man sade till dem: "Varför haven I icke såsom förut fullgjort edert förelagda dagsverke i tegel, varken i går eller i dag?"
൧൪ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത്?” എന്ന് ചോദിച്ചു.
15 Då kommo Israels barns tillsyningsmän och ropade till Farao och sade: "Varför gör du så mot dina tjänare?
൧൫അതുകൊണ്ട് യിസ്രായേൽ മക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു; “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?
16 Ingen halm giver man åt dina tjänare, och likväl säger man till oss: 'Skaffen fram tegel.' Och se, dina tjänare få nu uppbära hugg och slag, fastän skulden ligger hos ditt eget folk."
൧൬അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്നു പാപമാകുന്നു” എന്ന് പറഞ്ഞു.
17 Men han svarade: "I ären lata, ja lata ären I. Därför sägen I: 'Låt oss gå och offra åt HERREN.'
൧൭അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്: ‘ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു.
18 Nej, gån i stället till edert arbete. Halm skall man icke giva eder, men det bestämda antalet tegel måsten I ändå lämna."
൧൮പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.
19 Då märkte Israels barns tillsyningsmän att det var illa ställt för dem, eftersom de hade fått det svaret att de icke skulle få något avdrag i det antal tegel, som de skulle lämna för var dag.
൧൯“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽ മക്കളുടെ പ്രമാണികൾ കണ്ടു.
20 Och när de kommo ut ifrån Farao, träffade de Mose och Aron, som stodo där för att möta dem;
൨൦അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു,
21 och de sade till dem: "Må HERREN hemsöka eder och döma eder, eftersom I haven gjort oss förhatliga för Farao och hans tjänare och satt dem svärdet i hand till att dräpa oss.
൨൧അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.
22 Då vände sig Mose åter till HERREN och sade: "Herre, varför har du gjort så illa mot detta folk? Varför har du sänt mig?
൨൨അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
23 Allt ifrån den tid då jag gick till Farao för att tala i ditt namn har han ju gjort illa mot detta folk, och du har ingalunda räddat ditt folk.
൨൩ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.