< 2 Kungaboken 13 >
1 I Joas', Ahasjas sons, Juda konungs, tjugutredje regeringsår blev Joahas, Jehus son, konung över Israel i Samaria och regerade i sjutton år.
൧യെഹൂദാ രാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന് രാജാവായി. ശമര്യയിൽ അവൻ പതിനേഴ് സംവത്സരം വാണു.
2 Han gjorde vad ont var i HERRENS ögon och följde efter de Jerobeams, Nebats sons, synder genom vilka denne hade kommit Israel att synda; från dem avstod han icke.
൨അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
3 Då upptändes HERRENS vrede mot Israel, och han gav dem i Hasaels, den arameiske konungens, hand och i Ben-Hadads, Hasaels sons, hand hela denna tid.
൩ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാം രാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം ഏൽപ്പിച്ചുകൊടുത്തു.
4 (Men Joahas bönföll inför HERREN, och HERREN hörde honom, eftersom han såg Israels betryck, då nu konungen i Aram förtryckte dem.
൪എന്നാൽ യെഹോവാഹാസ് യഹോവയോട് കരുണയ്ക്കായി അപേക്ഷിച്ചു; അരാം രാജാവ് യിസ്രായേലിനെ പീഡിപ്പിച്ച് ഞെരുക്കിയത് യഹോവ കണ്ട് അവന്റെ അപേക്ഷ കേട്ടു.
5 Och HERREN gav åt Israel en frälsare, så att de blevo räddade ur araméernas hand; sedan bodde Israels barn i sina hyddor såsom förut.
൫യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവർ അരാമ്യരുടെ അധികാരത്തിൽനിന്ന് രക്ഷപെട്ടു; യിസ്രായേൽ മക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6 Dock avstodo de icke från de Jerobeams hus' synder genom vilka denne hade kommit Israel att synda, utan vandrade i dem. Aseran fick också stå kvar i Samaria.)
൬എങ്കിലും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങൾ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കംവന്നില്ല.
7 Ty han hade icke låtit Joahas behålla mer folk än femtio ryttare, tio vagnar och tio tusen man fotfolk; så illa förgjorde dem konungen i Aram; han slog dem, så att de blevo såsom stoft, när man tröskar.
൭യഹോവയായ ദൈവം യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരും പത്ത് രഥങ്ങളും പതിനായിരം കാലാളുകളും അല്ലാതെ മറ്റ് യാതൊരു സൈന്യത്തെയും ശേഷിപ്പിച്ചില്ല; അരാം രാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8 Vad nu mer är att säga om Joahas, om allt vad han gjorde och om hans bedrifter, det finnes upptecknat i Israels konungars krönika.
൮യെഹോവാഹാസിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
9 Och Joahas gick till vila hos sina fäder, och man begrov honom i Samaria. Och hans son Joas blev konung efter honom.
൯യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന് പകരം രാജാവായി.
10 I Joas', Juda konungs, trettiosjunde regeringsår blev Joas, Joahas' son, konung över Israel i Samaria och regerade i sexton år.
൧൦യെഹൂദാ രാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന് രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.
11 Han gjorde vad ont var i HERRENS ögon; han avstod icke från någon av de Jerobeams, Nebats sons, synder genom vilka denne hade kommit Israel att synda, utan vandrade i dem.
൧൧അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളും അവൻ ഉപേക്ഷിക്കാതെ അവയിൽ തന്നേ നടന്നു.
12 Vad nu mer är att säga om Joas, om allt vad han gjorde och om hans bedrifter, om hans krig mot Amasja, Juda konung, det finnes upptecknat i Israels konungars krönika.
൧൨യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
13 Och Joas gick till vila hos sina fäder, och Jerobeam besteg hans tron. Och Joas blev begraven i Samaria, hos Israels konungar.
൧൩യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം അവന്റെ സിംഹാസനത്തിൽ ഭരണം തുടങ്ങി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
14 Men när Elisa låg sjuk i den sjukdom varav han dog, kom Joas, Israels konung, ned till honom. Och han satt hos honom gråtande och sade: "Min fader, min fader! Du som för Israel är både vagnar och ryttare!"
൧൪ആ കാലത്ത് എലീശാ മരണകരമായ രോഗംപിടിച്ച് കിടപ്പിലായി; അപ്പോൾ യിസ്രായേൽ രാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്ന് അവന്റെ മുഖത്തിനു മീതേ കുനിഞ്ഞ് കരഞ്ഞു; “എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ” എന്ന് പറഞ്ഞു.
15 Då sade Elisa till honom: "Hämta en båge och pilar." Och han hämtade åt honom en båge och pilar.
൧൫എലീശാ അവനോട്: “അമ്പും വില്ലും എടുക്ക” എന്ന് പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
16 Då sade han till Israels konung: "Fatta i bågen med din hand." Och när han hade gjort detta, lade Elisa sina händer på konungens händer.
൧൬അപ്പോൾ അവൻ യിസ്രായേൽ രാജാവിനോട്: “നിന്റെ കൈ വില്ലിന്മേൽവെക്കുക” എന്ന് പറഞ്ഞു. അവൻ കൈവച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17 Därefter sade han: "Öppna fönstret mot öster." Och när han hade öppnat det, sade Elisa: "Skjut." Och han sköt. Då sade han: "En HERRENS segerpil, en segerpil mot Aram! Du skall slå araméerna vid Afek, så att de förgöras."
൧൭“കിഴക്കെ കിളിവാതിൽ തുറക്കുക” എന്ന് അവൻ പറഞ്ഞു. അവൻ അത് തുറന്നപ്പോൾ: “അമ്പ് എയ്യുക” എന്ന് എലീശാ പറഞ്ഞു. എയ്തപ്പോൾ അവൻ: “അത് യഹോവയുടെ ജയാസ്ത്രം, അരാമ്യർക്ക് നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും” എന്ന് പറഞ്ഞു.
18 Därefter sade han: "Tag pilarna." Och när han hade tagit dem, sade han till Israels konung: "Slå på jorden." Då slog han tre gånger och sedan höll han upp.
൧൮“അമ്പ് എടുക്കുക” എന്ന് അവൻ പറഞ്ഞു. അവൻ എടുത്തു; “നിലത്തടിക്കുക” എന്ന് അവൻ യിസ്രായേൽ രാജാവിനോട് പറഞ്ഞു. അവൻ മൂന്നുപ്രാവശ്യം അടിച്ചുനിർത്തി.
19 Då blev gudsmannen vred på honom och sade: "Du skulle slagit fem eller sex gånger, ty då skulle du hava slagit araméerna så, att de hade blivit förgjorda; men nu kommer du att slå araméerna allenast tre gånger."
൧൯അപ്പോൾ ദൈവപുരുഷൻ അവനോട് കോപിച്ചു; “നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും” എന്ന് പറഞ്ഞു.
20 Så dog då Elisa, och man begrov honom. Men moabitiska strövskaror plägade falla in i landet, vid årets ingång.
൨൦അതിന് ശേഷം എലീശാ മരിച്ചു; അവർ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
21 Så hände sig, att just när några höllo på att begrava en man, fingo de se en strövskara; då kastade de mannen i Elisas grav. När då mannen kom i beröring med Elisas ben, fick han liv igen och reste sig upp på sina fötter.
൨൧ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ട് മൃതശരീരം എലീശായുടെ കല്ലറയിൽ ഇട്ടു; മൃതശരീരം അതിൽ വീണ് എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ച് എഴുന്നേറ്റുനിന്നു.
22 Och Hasael, konungen i Aram, hade förtryckt Israel, så länge Joahas levde.
൨൨എന്നാൽ യെഹോവാഹാസിന്റെ ഭരണകാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
23 Men HERREN blev dem nådig och förbarmade sig över dem och vände sig till dem, för det förbunds skull som han hade slutit med Abraham, Isak och Jakob; ty han ville icke fördärva dem, och han hade ännu icke kastat dem bort ifrån sitt ansikte.
൨൩യഹോവയ്ക്ക് അവരോട് കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടുള്ള തന്റെ നിയമം നിമിത്തം അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന് മനസ്സായില്ല; തന്റെ സന്നിധിയിൽനിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.
24 Och Hasael, konungen i Aram, dog, och hans son Ben-Hadad blev konung efter honom.
൨൪അരാം രാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന് പകരം രാജാവായി.
25 Då tog Joas, Joahas' son, tillbaka från Ben-Hadad, Hasaels son, de städer som denne i krig hade tagit ifrån hans fader Joahas. Tre gånger slog Joas honom och återtog så Israels städer.
൨൫യെഹോവാഹാസിന്റെ മകനായ യെഹോവാശ്, തന്റെ അപ്പനായ യെഹോവാഹാസിനോട് ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിന്റെ കാലത്ത് തിരികെ പിടിച്ചു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടെടുക്കുകയും ചെയ്തു.