< 1 Samuelsboken 24 >
1 Och när Saul kom tillbaka från tåget mot filistéerna, omtalade man för honom att David var i En-Gedis öken.
൧ശൌല് ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി.
2 Då tog Saul tre tusen män, utvalda ur hela Israel, och drog åstad för att söka efter David och hans män på Stenbocksklipporna.
൨അപ്പോൾ ശൌല്‍ എല്ലാ യിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
3 Och när han kom till boskapsgårdarna vid vägen, fanns där en grotta; då gick han ditin för något avsides bestyr. Men David och hans män sutto längst inne i grottan.
൩അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു.
4 Då sade Davids män till honom: "Se, detta är den dag om vilken HERREN har sagt till dig: Jag vill nu giva din fiende i din hand, så att du far göra med honom vad du finner för gott." Då stod David upp och skar oförmärkt av en flik på Sauls mantel.
൪ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
5 Men därefter slog Davids samvete honom, därför att han hade skurit av fliken på Sauls mantel.
൫എന്നാൽ ശൌലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി.
6 Och han sade till sina män: "HERREN låte det vara fjärran ifrån mig att jag skulle göra detta mot min herre, mot HERRENS smorde, att jag skulle uträcka min hand mot honom; han är ju HERRENS Smorde."
൬അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
7 Och David höll sina män tillbaka med stränga ord och tillstadde dem icke att överfalla Saul. Men när Saul hade stått upp och gått ut ur grottan och fortsatt sin färd,
൭ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൌലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൌല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി.
8 då stod ock David upp och gick ut ur grottan och ropade efter Saul: "Min herre konung!" När då Saul såg sig tillbaka, böjde David sig ned, med ansiktet mot jorden, och bugade sig.
൮ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൌലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു.
9 Och David sade till Saul: "Varför hör du på sådana människors ord, som säga att David söker din ofärd?
൯ദാവീദ് ശൌലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്?
10 Du har ju i dag med egna ögon sett hurusom jag skonade dig, när HERREN i dag hade givit dig i min hand i grottan Och man uppmanade mig att dräpa dig; jag tänkte: 'Jag vill icke uträcka min hand mot min herre; han är ju HERRENS Smorde.
൧൦യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
11 Se själv, min fader, ja, se här fliken av din mantel i min hand. Ty därav att jag skar av fliken på din mantel, men icke dräpte dig, må du märka och se att jag icke har velat göra något ont eller begå någon förbrytelse, och att jag icke har försyndat mig mot dig, fastän du traktar efter att taga mitt liv.
൧൧എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു.
12 HERREN skall döma mellan mig och dig, och HERREN skall hämnas mig på dig, men min hand skall icke röra dig.
൧൨യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
13 Det är såsom det gamla ordspråket säger: 'Från de ogudaktiga kommer vad ogudaktigt är'; därför skall hand icke röra dig."
൧൩“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു” എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
14 Efter vem har Israels konung dragit ut? Efter vem är det du jagar? Efter en död hund, efter en enda liten loppa!
൧൪ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?
15 Så vare då HERREN domare och döme mellan mig och dig; må han se härtill och utföra min sak, ja, må han döma mig fri ifrån din hand."
൧൫അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ.
16 När David hade talat dessa ord till Saul, sade Saul: "De är ju din röst, min son David." Och Saul brast ut i gråt.
൧൬ദാവീദ് ശൌലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൌല്‍: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു.
17 Och han sade till David: "Du är rättfärdigare än jag, ty du har bevisat mig gott, under det jag har bevisat dig ont.
൧൭പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു.
18 Du har i dag låtit mig se din godhet mot mig, därigenom att du icke har dräpt mig, fastän HERREN hade överlämnat mig i din hand.
൧൮യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു.
19 Ty när någon träffar på sin fiende, plägar han då låta honom gå sin väg i ro? HERREN vedergälle dig med sitt goda för vad du denna dag har gjort mig.
൧൯ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ.
20 Och nu vet jag väl att du skall bliva konung, och att Israels konungadöme skall förbliva i din hand.
൨൦എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു.
21 Men lova mig nu med ed vid HERREN att du icke utrotar mina avkomlingar efter mig och icke utplånar mitt namn ur min faders hus."
൨൧അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം”.
22 Då svor David Saul denna ed. Därefter drog Saul hem; men David och hans män drogo upp till borgen.
൨൨അങ്ങനെ ദാവീദ് ശൌലിനോട് സത്യംചെയ്തു. ശൌല്‍ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.