< Psaltaren 35 >

1 Av David. Gå till rätta, HERRE, med dem som gå till rätta med mig; strid mot dem som strida mot mig.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.
2 Fatta sköld och skärm, och stå upp till min hjälp;
പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.
3 drag fram spjutet, och spärra vägen för mina förföljare. Säg till min själ: »Jag är din frälsning.»
എന്നെ പിൻതുടരുന്നവർക്കെതിരേ കുന്തവും വേലും വീശണമേ. “അങ്ങാണ് എന്റെ രക്ഷയെന്ന്,” എന്നോട് അരുളിച്ചെയ്യണമേ.
4 Må de komma på skam och blygas, som stå efter mitt liv; må de vika tillbaka och varda utskämda, som hava ont i sinnet mot mig.
എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ; എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ നിരാശരായി പിന്തിരിയട്ടെ.
5 Må de bliva såsom agnar för vinden, och HERRENS ängel drive dem bort.
യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.
6 Deras väg blive mörk och slipprig, och HERRENS ängel drive dem bort.
യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.
7 Ty utan sak hava de försåtligen tillrett sin nätgrop för mig, utan sak hava de grävt en grav för mitt liv.
അകാരണമായി അവരെനിക്കു വല വിരിക്കുകയും ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,
8 Fördärv komme över den mannen oförtänkt, det nät han har utlagt må fånga honom; ja, till sitt fördärv falle han själv däri.
അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ— അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ, അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.
9 Men min själ skall fröjda sig i HERREN och vara glad över hans frälsning.
അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
10 Alla ben i min kropp skola säga: »HERRE, vem är dig lik, du som räddar den betryckte från den som är honom för stark, den betryckte och fattige ifrån den som plundrar honom?»
“യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”
11 Orättfärdiga vittnen träda fram; de utfråga mig om det jag icke vet.
നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു; എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
12 De löna mig med ont för gott; övergiven är min själ.
അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
13 Jag åter bar sorgdräkt, när de voro sjuka, jag späkte min själ med fasta, jag bad med nedsänkt huvud;
എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട് നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു. എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
14 såsom gällde det min vän, min broder, så skickade jag mig; lik den som sörjer sin moder gick jag sorgklädd och lutande.
എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ ഞാൻ വിലപിച്ചുകൊണ്ടിരുന്നു. എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
15 Men de glädja sig över mitt fall och rota sig samman; ja, eländiga människor, som jag icke känner, rota sig samman mot mig, de smäda mig utan uppehåll.
എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.
16 Dessa gudlösa, som driva gyckel för en kaka bröd, bita ihop tänderna mot mig.
അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു; അവർ എനിക്കെതിരേ പല്ലുകടിച്ചു.
17 Herre, huru länge skall du se härpå? Ryck min själ undan det fördärv de bereda, och mitt liv undan lejonen.
കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും? അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.
18 Då skall jag tacka dig i den stora församlingen, och bland mycket folk skall jag lova dig.
ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും; ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
19 Låt icke dem få glädja sig över mig, som utan skäl äro mina fiender; låt icke dem som utan sak hata mig få blinka med ögonen.
അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ; അകാരണമായി എന്നെ വെറുക്കുന്നവർക്ക് എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.
20 Ty det är icke frid som de tala; nej, svekets ord tänka de ut mot de stilla i landet.
അവർ സമാധാനപരമായി സംസാരിക്കുന്നില്ല, ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
21 De spärra upp munnen mot mig; de säga: »Rätt så, rätt så, nu se vi det med egna ögon!»
അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു “ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.
22 Du, HERRE, ser det; tig icke. Herre, var icke långt ifrån mig.
യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.
23 Vakna och stå upp för att skaffa mig rätt, för att utföra min sak, du min Gud och Herre.
ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ! എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.
24 Skaffa mig rätt efter din rättfärdighet, HERRE, min Gud, och låt dem icke få glädja sig över mig.
എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ; അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.
25 Låt dem icke säga i sina hjärtan: »Rätt så, det gick såsom vi ville!» Låt dem icke säga: »Vi hava fördärvat honom.»
“ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.
26 Må alla komma på skam och blygas, som glädja sig över min ofärd. Med skam och blygd må de varda klädda, som förhäva sig över mig.
എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.
27 Men må de jubla och glädja sig, som unna mig min rätt, och må de alltid kunna säga: »Lovad vare HERREN, han som unnar sin tjänare gott!»
എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ; “തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ, യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.
28 Då skall min tunga förkunna din rättfärdighet och hela dagen ditt lov.
എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, ദിവസംമുഴുവനും അവിടത്തെ സ്തുതിയും.

< Psaltaren 35 >