< Psaltaren 26 >
1 Av David. Skaffa mig rätt, HERRE, ty jag vandrar i ostrafflighet, och jag förtröstar på HERREN utan att vackla.
യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2 Pröva mig, HERRE, och försök mig; rannsaka mina njurar och mitt hjärta.
യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
3 Ty din nåd är inför mina ögon, och jag vandrar i din sanning.
നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; നിന്റെ സത്യത്തിൽ ഞാൻ നടന്നുമിരിക്കുന്നു.
4 Jag sitter icke hos lögnens män, och med hycklare har jag icke min umgängelse.
വ്യൎത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5 Jag hatar de ondas församling, och hos de ogudaktiga sitter jag icke.
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.
6 Jag tvår mina händer i oskuld, och kring ditt altare, HERRE, vill jag vandra,
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വൎണ്ണിക്കേണ്ടതിന്നും
7 för att höja min röst till tacksägelse och förtälja alla dina under.
ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
8 HERRE, jag har din boning kär och den plats där din härlighet bor.
യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
9 Ryck icke min själ bort med syndare, icke mitt liv med de blodgiriga,
പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10 i vilkas händer är skändlighet, och vilkas högra hand är full av mutor.
അവരുടെ കൈകളിൽ ദുഷ്കൎമ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
11 Jag vandrar ju i ostrafflighet; förlossa mig och var mig nådig.
ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
12 Ja, min fot står på jämn mark; i församlingarna skall jag lova HERREN.
എന്റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.