< Ordspråksboken 18 >
1 Den egensinnige följer sin egen lystnad, med all makt söker han strid.
കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയൎക്കുന്നു.
2 Dåren frågar ej efter förstånd, allenast efter att få lägga fram vad han har i hjärtat.
തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.
3 Där den ogudaktige kommer, där kommer förakt, och med skamlig vandel följer smälek.
ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീൎത്തിയോടുകൂടെ നിന്ദയും വരുന്നു.
4 Orden i en mans mun äro såsom ett djupt vatten, såsom en flödande bäck, en vishetens källa.
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
5 Att vara partisk för den skyldige är icke tillbörligt ej heller att vränga rätten för den oskyldige.
നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
6 Dårens läppar komma med kiv, och hans mun ropar efter slag.
മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
7 Dårens mun är honom själv till olycka, och hans läppar äro en snara hans liv.
മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി.
8 Örontasslarens ord äro såsom läckerbitar och tränga ned till hjärtats innandömen.
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
9 Den som är försumlig i sitt arbete, han är allaredan en broder till rövaren.
വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
10 HERRENS namn är ett starkt torn; den rättfärdige hastar dit och varder beskyddad.
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
11 Den rikes skatter äro honom en fast stad, höga murar likna de, i hans inbillning.
ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയൎന്ന മതിൽ ആയിത്തോന്നുന്നു.
12 Före fall går högmod i mannens hjärta, och ödmjukhet går före ära.
നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
13 Om någon giver svar, förrän han har hört, så tillräknas det honom såsom oförnuft och skam.
കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
14 Mod uppehåller mannen i hans svaghet; men ett brutet mod, vem kan bära det?
പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകൎന്ന മനസ്സിനെയോ ആൎക്കു സഹിക്കാം?
15 Den förståndiges hjärta förvärvar kunskap, och de visas öron söka kunskap.
ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
16 Gåvor öppna väg för en människa och föra henne fram inför de store.
മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.
17 Den som först lägger fram sin sak har rätt; sedan kommer vederparten och uppdagar huru det är.
തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
18 Lottkastning gör en ände på trätor, den skiljer mellan mäktiga män.
ചീട്ടു തൎക്കങ്ങളെ തീൎക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
19 En förorättad broder är svårare att vinna än en fast stad, och trätor äro såsom bommar för ett slott.
ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുൎജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ.
20 Av sin muns frukt får envar sin buk mättad, han varder mättad av sina läppars gröda.
വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
21 Död och liv har tungan i sitt våld, de som gärna bruka henne få äta hennes frukt.
മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
22 Den som har funnit en rätt hustru, han har funnit lycka och har undfått nåd av HERREN.
ഭാൎയ്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
23 Bönfallande är den fattiges tal, men den rike svarar med hårda ord.
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24 Den som ävlas att få vänner, han kommer i olycka; men vänner finnas, mer trogna än en broder.
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.