< Matteus 9 >

1 Och han steg i en båt och for över och kom till sin egen stad.
അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.
2 Då förde de till honom en lam man, som låg på en säng. När Jesus såg deras tro sade han till den lame: »Var vid gott mod, min son; dina synder förlåtas dig.»
അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.
3 Då sade några av de skriftlärde vid sig själva: »Denne hädar.»
എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.
4 Men Jesus förstod deras tankar och sade: »Varför tänken I i edra hjärtan vad ont är?
യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു
5 Vilket är lättare, att säga: 'Dina synder förlåtas dig' eller att säga: 'Stå upp och gå'?
എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
6 Men för att I skolen veta att Människosonen har makt här på jorden att förlåta synder, så stå upp» -- sade han nu till den lame -- »och tag din säng och gå hem.»
എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
7 Då stod han upp och gick hem.
ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി.
8 När folket såg detta, blevo de häpna och prisade Gud, som hade givit sådan makt åt människor.
പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
9 När Jesus därifrån gick vidare fram, fick han se en man, som hette Matteus, sitta vid tullhuset. Och han sade till denne: »Följ mig.» Då stod han upp och följde honom.
യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.
10 När han därefter låg till bords i hans hus, kommo många publikaner och syndare dit och voro bordsgäster där, jämte Jesus och hans lärjungar.
൧൦അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
11 Men då fariséerna sågo detta, sade de till hans lärjungar: »Huru kan eder mästare äta med publikaner och syndare?»
൧൧പരീശന്മാർ അത് കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.
12 När han hörde detta, sade han: »Det är icke de friska som behöva läkare, utan de sjuka.
൧൨യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
13 Men gån I åstad och lären eder vad de orden betyda: 'Jag har behag till barmhärtighet, och icke till offer.' Ty jag har icke kommit för att kalla rättfärdiga, utan för att kalla syndare.»
൧൩യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു.
14 Därefter kommo Johannes' lärjungar till honom och sade: »Varför fasta icke dina lärjungar då vi och fariséerna ofta fasta?»
൧൪പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.
15 Jesus svarade dem: »Icke kunna väl bröllopsgästerna sörja, så länge brudgummen är hos dem? Men den tid skall komma, då brudgummen tages ifrån dem, och då skola de fasta. --
൧൫യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ?; മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും.
16 Ingen sätter en lapp av okrympt tyg på en gammal mantel, ty det isatta stycket skulle riva bort ännu mer av manteln, och hålet skulle bliva värre.
൧൬പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.
17 Ej heller slår man nytt vin I gamla skinnläglar; om någon så gjorde, skulle läglarna sprängas sönder och vinet spillas ut, jämte det att läglarna fördärvades. Nej, man slår nytt vin i nya läglar, så bliva båda delarna bevarade.»
൧൭പുതുവീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തിപൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.
18 Medan han talade detta till dem, trädde en synagogföreståndare fram och föll ned för honom och sade: »Min dotter har just nu dött, men kom och lägg din hand på henne, så bliver hon åter levande.»
൧൮യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
19 Då stod Jesus upp och följde honom med sina lärjungar.
൧൯യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്ന്.
20 Men en kvinna, som i tolv år hade lidit av blodgång, närmade sig honom bakifrån och rörde vid hörntofsen på hans mantel.
൨൦ആ സമയത്ത് പന്ത്രണ്ട് വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ:
21 Ty hon sade vid sig själv: »Om jag allenast får röra vid hans mantel, så bliver jag hulpen.»
൨൧അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യംവരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു.
22 Då vände Jesus sig om, och när han fick se henne, sade han: »Var vid gott mod, min dotter; din tro har hjälpt dig.» Och kvinnan var hulpen från den stunden.
൨൨യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യംവന്നു.
23 När Jesus sedan kom in i föreståndarens hus och fick se flöjtblåsarna och folket som höjde klagolåt,
൨൩പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്:
24 sade han: »Gån bort härifrån; ty flickan är icke död, hon sover.» Då hånlogo de åt honom.
൨൪മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
25 Men sedan folket hade blivit utvisat, gick han in och tog flickan vid handen. Då stod hon upp.
൨൫അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ച്, ബാലിക എഴുന്നേറ്റ്.
26 Och ryktet härom gick ut över hela det landet.
൨൬ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
27 När Jesus gick därifrån, följde honom två blinda som ropade och sade: »Davids son, förbarma dig över oss.»
൨൭യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.
28 Och då han kom hem, trädde de blinda fram till honom; och Jesus frågade dem: »Tron I att jag kan göra detta?» De svarade honom: »Ja, Herre.»
൨൮അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.
29 Då rörde han vid deras ögon och sade: »Ske eder efter eder tro.»
൨൯അവൻ അവരുടെ കണ്ണുകളിൽ തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു.
30 Och deras ögon öppnades. Och Jesus tillsade dem strängeligen att se till, att ingen finge veta detta.
൩൦പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.
31 Men de gingo åstad och utspridde ryktet om honom över hela det landet.
൩൧അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.
32 När dessa voro på väg ut, förde man till honom en dövstum som var besatt.
൩൨സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
33 Och när den onde anden hade blivit utdriven, talade den dövstumme. Och folket förundrade sig och sade: »Sådant har aldrig förut varit sett i Israel.»
൩൩അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു.
34 Men fariséerna sade: »Det är med de onda andarnas furste som han driver ut de onda andarna.»
൩൪പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
35 Och Jesus gick omkring i alla städer och byar och undervisade i deras synagogor och predikade evangelium om riket och botade alla slags sjukdomar och allt slags skröplighet.
൩൫യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തുപോന്നു.
36 Och när han såg folkskarorna, ömkade han sig över dem, eftersom de voro så illa medfarna och uppgivna, »lika får som icke hava någon herde.»
൩൬അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്റെ ശിഷ്യന്മാരോട്:
37 Därför sade han till sina lärjungar: »Skörden är mycken, men arbetarna äro få.
൩൭കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം;
38 Bedjen fördenskull skördens Herre att han sänder ut arbetare till sin skörd.»
൩൮ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.

< Matteus 9 >