< Psaltaren 49 >

1 En Psalm, till att föresjunga, Korah barnas. Hörer till, all folk; akter häruppå, alle I, som på denna tid lefven;
സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക; ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
2 Både den menige man och herrar, både rike och fattige; den ene med den andra.
താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
3 Min mun skall tala vishet, och mitt hjerta förstånd.
എന്റെ വായ് ജ്ഞാനം സംസാരിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
4 Vi vilje ett godt ordspråk höra, och en skön dikt på harpo spela.
സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും; കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
5 Hvi skulle jag frukta mig i de onda dagar, när mina förtryckares ondska omfattar mig?
വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
6 Hvilke sig förlåta uppå sitt gods, och trotsa uppå sina stora rikedomar.
അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
7 Kan dock en broder ingen förlösa, eller Gudi någon försona;
മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
8 Ty det kostar för mycket att förlösa deras själ; så att han måste låta det bestå evinnerliga;
ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
9 Om han ock än länge lefver, och grafvena icke ser.
10 Ty man skall se, att sådana vise dock dö, så väl som de dårar och galne förgås, och måste låta sitt gods androm.
ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
11 Med deras tankar står det alltså: Deras hus vara förutan ända, deras boningar blifva ifrå slägte till slägte, och de hafva stora äro på jordene.
ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും, ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം, അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
12 Likväl kunna de icke blifva i sådana värdighet; utan måste hädan såsom fä.
മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല; അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
13 Denna deras handel är allsamman galenskap; likväl lofva det deras efterkommande med sin mun. (Sela)
സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും, അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. (സേലാ)
14 De ligga i helvete såsom får, döden gnager dem; men de fromme skola hasteliga få råda öfver dem, och deras trotsan måste förgås; uti helvete måste de blifva. (Sheol h7585)
അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും. (Sheol h7585)
15 Men Gud skall förlösa mina själ utu helvetes våld; ty han hafver upptagit mig. (Sela) (Sheol h7585)
എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. (സേലാ) (Sheol h7585)
16 Sköt der intet om, när en rik varder, om hans huses härlighet stor varder;
മറ്റുള്ളവരുടെ ധനം വർധിക്കുകയോ അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
17 Ty han skall i sin dödstid intet med sig taga, och hans härlighet far intet efter honom;
കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല, അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
18 Utan han tröstar på detta goda lefvandet, och prisar det, när en gör sig goda dagar.
ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും— അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
19 Så fara de efter sina fäder, och få aldrig se ljuset.
അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
20 Korteliga: När en menniska är i värdighet, och hafver icke förstånd, så far hon hädan såsom fä.
സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.

< Psaltaren 49 >