< 4 Mosebok 8 >
1 Och Herren talade med Mose, och sade:
യഹോവ മോശെയോടു അരുളിച്ചെയ്തതു:
2 Tala med Aaron, och säg till honom: När du uppsätter lamporna, skall du så sätta dem, att de alla sju lysa framföre ljusastakan.
ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
3 Och Aaron gjorde så, och satte lamporna upp till att lysa framföre ljusastakan; såsom Herren hade budit Mose.
അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചുകൊളുത്തി.
4 Men ljusastaken var af tätt guld, både hans lägg och hans blommor; efter den eftersyn, som Herren hade vist Mose, så gjorde han ljusastakan.
നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി.
5 Och Herren talade med Mose, och sade:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ:
6 Tag Leviterna utur Israels barn, och rena dem.
ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തു ശുചീകരിക്ക.
7 Och alltså skall du göra med dem, att du dem renar: Du skall stänka skärvatten på dem, och allt slätt afraka allt deras hår, och två deras kläder, så äro de rene.
അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവ്വാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
8 Sedan skola de taga en ung stut, och hans spisoffer, semlomjöl, blandadt med oljo; och en annan ung stut skall du taga till syndoffer;
അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
9 Och skall hafva Leviterna in för dörrena af vittnesbördsens tabernakel, och församla hela menighetena af Israels barn;
ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
10 Och hafva Leviterna fram för Herran; och Israels barn skola lägga sina händer på Leviterna.
പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.
11 Och Aaron skall veftoffra Leviterna för Herranom utaf Israels barn, att de tjena skola i Herrans ämbete.
യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
12 Och Leviterna skola lägga sina händer på stutarnas hufvud; och den ene skall Herranom till ett syndoffer, och den andre till ett bränneoffer gjord varda, till att försona Leviterna.
ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.
13 Och du skall ställa Leviterna inför Aaron och hans söner, och veftoffra dem Herranom;
നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവെക്കു നീരാജനയാഗമായി അർപ്പിക്കേണം.
14 Och skall således afskilja dem ifrån Israels barn, att de skola vara mine.
ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം.
15 Sedan skola de ingå till att tjena ut i vittnesbördsens tabernakel. Alltså skall du rena och veftoffra dem;
അതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യർക്കു അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം.
16 Ty de äro min gåfva utaf Israels barn; och jag hafver tagit dem till mig för allt det som öppnar moderlif, nämliga för förstfödingen i all Israels barn.
അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
17 Förty all förstföding i Israels barn är min, både af menniskor och af fänad; den tid jag slog all förstföding i Egypti land, helgade jag dem mig;
മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
18 Och tog Leviterna mig till för all förstföding ibland Israels barn;
എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
19 Och gaf dem Aaron och hans söner för en gåfvo utur Israels barn, att de tjena skola i Israels barnas ämbete uti vittnesbördsens tabernakel, till att försona Israels barn; på det att ibland Israels barn icke skall komma en plåga, om de ville nalkas helgedomen.
യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‌വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.
20 Och Mose, med Aaron och hela menigheten af Israels barn, gjorde med Leviterna allt såsom Herren Mose budit hade.
അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെ തന്നേ യിസ്രായേൽമക്കൾ അവർക്കു ചെയ്തു.
21 Och Leviterna renade sig, och tvådde sin kläder; och Aaron veftoffrade dem för Herranom, och försonade dem, att de vordo rene.
ലേവ്യർ തങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
22 Sedan gingo de in att göra sitt ämbete uti vittnesbördsens tabernakel, för Aaron och hans söner. Såsom Herren hade budit Mose om Leviterna, så gjorde de med dem.
അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേലചെയ്‌വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവർക്കു ചെയ്തു.
23 Och Herren talade med Mose, och sade:
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
24 Detta är det Leviterna bör: Ifrå fem och tjugu år, och derutöfver, doga de till ämbete och tjenst i vittnesbördsens tabernakel.
ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.
25 Men ifrå femtionde året skola de vara löse ifrå tjenstenes ämbete, och skola icke mera tjena;
അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
26 Utan taga vara på deras bröders tjenst uti vittnesbördsens tabernakel; men ämbetet skola de icke sköta. Alltså skall du göra med Leviterna, att hvar och en tager vara på sina vakt.
എങ്കിലും സമാഗമനകൂടാരത്തിലെ കാര്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.