< Zaburi 89 >

1 Nitimba sifa za matendo ya uaminifu wa agano milele. Nitatangaza kweli yako kwa vizazi vijavyo.
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം. യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2 Maana nimesema, “Uaminifu wa agano umeimarishwa milele; na kweli yako umeiimarisha mbinguni.”
ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3 “Nimefanya agano na wateule wangu, nimeapa kiapo kwa Daudi mtumishi wangu.
എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
4 Nitauimarisha uzao wako milele, na nitauimarisha utawala wako vizazi vyote.” (Selah)
നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. (സേലാ)
5 Mbingu husifu maajabu yako, Yahwe; kweli yako inasifiwa katika kusanyiko la watakatifu.
യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
6 Maana ni nani katika mbingu aweza kulinganishwa na Yahwe? Ambaye kati ya wana wa miungu ni kama Yahwe?
സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
7 Ni Mungu anaye heshimiwa sana katika baraza la watakatifu naye ni wakutisha kati ya wote wanao mzunguka.
ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8 Yahwe, Mungu wa majeshi, ni nani aliye na nguvu kama wewe, Yahwe? Kweli yako inakuzunguka.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9 Wewe huitawala bahari yenye nguvu; mawimbi yainukapo, wewe huyatuliza.
നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
10 Ulimwangamiza Rahabu kama mmoja aliye uliwa. Uliwatawanya adui zako kwa mkono wako wenye nguvu.
നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11 Mbingu ni zako wewe, na nchi pia. Uliiumba dunia na vyote vilivyomo.
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12 Uliumba kaskazini na kusini. Tabori na Hermoni hulifurahia jina lako.
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13 una mkono wa uweza na mkono wenye nguvu, na mkono wako wa kuume uko juu.
നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14 Haki na hukumu ni msingi wa kiti chako. Uaminifu wa agano lako na uaminifu huja mbele zako.
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15 Wamebarikiwa watu wakuabuduo wewe! Yahwe, wanatembea katika nuru ya uso wako.
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16 Siku zote wanafurahia katika jina lako, na katika haki yako wanakutukuza wewe.
അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
17 Wewe ni fahari ya nguvu zao, na kwa nguvu zako tu washindi.
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
18 Maana ngao zetu ni za kwako Yahwe; mfalme wetu ni wa Mtakatifu wa Israeli.
നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
19 Muda mrefu uliopita ulizungumza na waaminfu wako katika maono; ulisema, “Nimeweka taji juu ya mwenye nguvu; nimemuinua aliyechaguliwa kutoka kati ya watu.
അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
20 Nimemchagua Daudi mtumishi wangu; kwa mafuta yangu matakatifu nimempaka yeye.
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
21 Mkono wangu utamsaidia yeye; mkono wangu utamtia nguvu.
എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22 Hakuna adui atakaye mdanganya; hakuna mwana wa uovu atakaye muonea.
ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.
23 Nitawaangamiza adui zake mbele yake; nitawaua wale wamchukiao.
ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
24 Kweli yangu na uaminifu wa agano vitakuwa pamoja naye; kupitia jina langu atakuwa mshindi.
എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.
25 Nitaweka mkono wake juu ya bahari na mkono wake wa kuume juu ya mito.
അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
26 Yeye ataniita, 'Wewe ni Baba yangu, Mungu wangu, na mwamba wa wokovu wangu.'
അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27 Nitamjalia kuwa kama mzaliwa wangu wa kwanza, aliye inuliwa zaidi juu ya wafalme wa nchi.
ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28 Nitaongeza uaminifu wa agano langu kwake milele; na agano langu pamoja naye litakuwa salama.
ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.
29 Nitaufanya uzao wake kudumu milele na kiti chake cha enzi kitadumu kama mbingu zilizo juu.
ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
30 Ikiwa watoto wake wataziacha sheria zangu na kutokutii amri zangu,
അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
31 na kama watazivunja sheria zangu na kutokuzishika amri zangu,
എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
32 ndipo nitauadhiu uasi wao kwa fimbo na uovu wao kwa makofi.
ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
33 Lakini sitauondoa kwake upendo wangu thabiti wala kutokuwa mwaminifu kwa ahadi yangu.
എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
34 Sitavunja agano langu wala kubadilisha maneno ya midomoni mwangu.
ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
35 Mara moja na kwa yote, nimeapa kwa utakatifu wangu sitamdanganya Daudi:
ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.
36 uzao wake utaendelea milele na kiti chake cha enzi kama vile jua mbele yangu.
അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
37 Kitaimarishwa milele kama mwezi, shahidi mwaminifu mawinguni.” (Selah)
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. (സേലാ)
38 Lakini wewe umemtupa na kumkataa; umemkasirikia mfalme mpakwa mafuta wako.
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39 Wewe umelikataa agano la mtumishi wako. Umeinajisi taji yake ardhini.
നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
40 Umevunja kuta zake zote. Umeharibu ngome yake.
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41 Wapita njia wote wamemuibia, amekuwa kitu chenye kinyaa kwa majirani zake.
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42 Umeinua mkono wa kuume wa adui zake; umewafurahisha adui zake wote.
നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 Umeyageuza makali ya upanga wake. Na hukumfanya asimame awapo vitani.
അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44 Umeimaliza fahari yake; umekitupa ardhini kiti chake cha enzi.
അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
45 Umefupisha siku za ujana wake. Umemfunika kwa aibu. (Selah)
അവന്റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. (സേലാ)
46 Mpaka lini, Yahwe? utajificha, milele? Mpaka lini hasira yako itawaka kama moto?
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47 Oh, fikiria jinsi muda wangu ulivyo mfupi, na ni kwa ajili gani umewaumba wana wote wa wanadamu wasio na manufaa!
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48 Ni nani aweza kuishi na asife, au atakaye iokoa nafsi yake dhidi ya mkono wa kuzimu? (Selah) (Sheol h7585)
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? (സേലാ) (Sheol h7585)
49 Bwana, yako wapi matendo yako ya zamani ya uaminifu wa agano ambayo ulimwapia Daudi katika kweli yako?
കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?
50 Kumbuka, Bwana, watumishi wako walivyodhihakiwa na vile nilivyo vumilia moyoni mwangu matusi mengi dhidi ya mataifa.
കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
51 Maadui zako wanavurumiza matusi, Yahwe; wanadhihaki nyayo za mpakwa mafuta wako.
യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52 Atukuzwe Yahwe milele. Amina na Amina. Kitabu cha Nne
യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

< Zaburi 89 >