< Zaburi 68 >

1 Mungu ainuke, maadui zake watawanyike; pia wale wamchukiao wakimbie mbele zake.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു.
2 Kama moshi uondoshwavyo, hivyo uwaondoshe wao; kama nta iyeyukavo mbele ya moto, hivyo waovu waangamizwe uweponi mwa Mungu.
പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3 Bali wenye haki wafurahi; washangilie mbele za Mungu; washangilie na kufurahi.
എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4 Mwimbieni Mungu! Lisifuni jina lake! Msifuni yule aendeshaye farasi kwenye tambarare ya bonde la Mto Yordani! Yahwe ni jina lake! Shangilieni mbele zake!
ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ.
5 Baba wa yatima, na mwamuzi wa wajane, ni Mungu anayeishi mahali patakatifu.
ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും ആകുന്നു.
6 Mungu huwaweka wakiwa katika familia; yeye huwafungua wafungwa kwa kuimba bali waasi huishi katika ardhi kavu.
ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.
7 Mungu, wewe ulipoenda mbele ya watu wako, ulipotembea kupitia jangwani, (Selah)
ദൈവമേ, അങ്ങ് അങ്ങയുടെ ജനത്തിന് മുമ്പായി പുറപ്പെട്ട് മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ (സേലാ)
8 nchi ilitetemeka; mbingu pia zilidondosha mvua katika uwepo wa Mungu, uweponi mwa Mungu wakati alipokuja Sinai, uweponi mwa Mungu, Mungu wa Israeli.
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്റെ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9 Wewe, Mungu, ulituma mvua nyingi; uliuimarisha urithi wako wakati ulipokuwa umechoka.
ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന അങ്ങയുടെ അവകാശത്തെ തണുപ്പിച്ചു.
10 Watu wako waliishi humo; Wewe, Mungu, uliutoa kwa wema wako kwa maskini.
൧൦അങ്ങയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, അങ്ങയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11 Bwana alitoa amri, na wale walio zitangaza walikuwa ni jeshi kuu.
൧൧കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
12 Wafalme wa majeshi wanakimbia, wanakimbia, na wanawake wakisubiri nyumbani kuvigawana wao na familia zao vilivyotekwa nyara.
൧൨സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13 Njiwa walio vikwa fedha wakiwa na mabawa ya njano ya dhahabu. Wakati baadhi ya watu wakikaa kati ya mifugo ya kondoo, kwa nini umefanya haya?
൧൩നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14 Mwenyezi Mungu aliwatawanya Wafalme huko, ilikuwa kama vile wakati wa theluji juu ya Mlima Salmoni.
൧൪സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15 Mlima mkubwa ni milima wa mji wa Bashani; mlima mrefu ni mlima wa mji wa Bashani.
൧൫ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16 Ewe mlima mrefu wa nchi, kwa nini unatazama kwa jicho la husuda, kwenye mlima ambao Mungu ameutaka kwa ajili ya mahali ambapo yeye ataishi? Hakika, Yahwe ataishi humo milele.
൧൬കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.
17 Magari ya Mungu ni ishirini elfu, maelfu juu ya maelfu; Bwana yu kati yao katika mahari patakatifu, kama katika Sinai.
൧൭ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്.
18 Wewe umepaa juu; uliwaongoza mateka; umepokea zawadi kutoka kati ya watu, hata kutoka kwa wale waliopigana dhidi yako, ili kwamba wewe, Yahwe Mungu, uweze kuishi huko.
൧൮അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
19 Abarikiwe Bwana, atubebeaye mizigo yetu, Mungu ambaye ni wokovu wetu. (Selah)
൧൯നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. (സേലാ)
20 Mungu wetu ni Mungu aokoaye; Yahwe Bwana ni yule awezaye kutuokoa sisi dhidi ya kifo.
൨൦നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.
21 Lakini Bwana atapiga vichwa vya adui zake, mpaka kwenye ngozi ya kichwa yenye nywele ya wale watembeao katika makosa dhidi yake.
൨൧അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.
22 Bwana alisema, “Nitawarudisha adui zangu kutoka Bashani; nitawarudisha kutoka katika kina cha bahari
൨൨നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും
23 ili kwamba upate kuwaangamiza adui zako, ukichovya mguu wako katika damu, na ili kwamba ndimi za mbwa wako zipate mlo wao kutoka kwa adui zenu.”
൨൩ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.
24 Mungu, wameona maandamano yako, maandamano ya Mungu wangu, Mfalme wangu, kwenye mahali patakatifu.
൨൪ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25 Waimbaji walitangulia, walifuatiwa na wapiga muziki, na katikati walikuwa wanawali wakicheza ngoma.
൨൫സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26 Mtukuzeni Mungu katika kusanyiko; msifuni Yahwe, ninyi ukoo wa kweli wa Israeli.
൨൬യിസ്രായേലിന്റെ ഉറവിൽനിന്നുള്ള ഏവരുമേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27 Kuna Benjamini kwanza, kabila dogo, kisha viongozi wa Yuda na watu wao, viongozi wa Zabuloni na viongozi wa Naftali.
൨൭അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.
28 Mungu wenu, Israeli, ameamuru nguvu zenu; uzifunue kwetu nguvu zako, Mungu, kama ulivyo zifunua wakati uliopita.
൨൮ദൈവമേ നിന്റെ ബലം കല്പിക്ക; ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.
29 Uzifunue nguvu zako kwetu toka katika hekalu la Yerusalemu, ambako wafalme huleta zawadi kwako.
൨൯യെരൂശലേമിലുള്ള അങ്ങയുടെ മന്ദിരം നിമിത്തം രാജാക്കന്മാർ നിനക്ക് കാഴ്ച കൊണ്ടുവരും.
30 Pigeni kelele katika vita dhidi ya wanyama wa porini katika mianzi, dhidi ya watu, lile kundi la mafahari na ndama. Wafedhehesheni na kuwalazimisha wawaletee zawadi; watawanyeni watu wapendao kupigana vita.
൩൦ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കണമേ; യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കണമേ.
31 Wakuu watatoka katika Misri; Ethiopia itafanya haraka kuufikisha mkono wake kwa Mungu.
൩൧ഈജിപ്റ്റിൽ നിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
32 Mwimbieni Mungu, enyi falme za nchi; (Selah) mwimbieni sifa Yahwe.
൩൨ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; കർത്താവിന് കീർത്തനം ചെയ്യുവിൻ. (സേലാ)
33 Kwake yeye apitaye juu ya mbingu za mbingu, zilizokuwepo tangu zama za kale; tazama, yeye hupiga kelele kwa nguvu
൩൩പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന് പാടുവിൻ! ഇതാ, കർത്താവ് തന്റെ ശബ്ദത്തെ, ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.
34 Tangazeni kuwa Mungu ni mwenye nguvu; enzi yake iko juu ya Israeli, na nguvu zake ziko angani.
൩൪ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ; അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35 Mungu, mahali pako patakatifu panatisha; Mungu wa Israeli, yeye huwapa watu wake nguvu na uweza. Atukuzwe Mungu.
൩൫ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

< Zaburi 68 >