< Zaburi 144 >

1 Atukuzwe Yahwe, mwamba wangu, anifundishaye mikono yangu vita na vidole vyangu kupigana.
ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
2 Wewe ni uaminifu wa agano langu na ngome yangu, mnara wangu mrefu na uniokoaye, ngao yangu na yule ambaye katika yeye napata kimbilio, uyatiishaye mataifa chini yangu.
എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.
3 Ee Yahwe, mtu ni kitu gani hata umtazame au mwana wa mtu hata umfikirie?
യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
4 Mtu ni kama pumzi, siku zake ni kama uvuli upitao.
മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.
5 Ee Yahwe uziinamishe mbingu na ushuke chini, uiguse milima na uifanye kutoa moshi.
യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.
6 Utume umeme uwatawanye adui zangu; upige mishale yako na uwavuruge.
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.
7 Nyosha mkono wako toka juu; uniokoe kutoka katika maji mengi, na kutoka katika mkono wa wageni.
ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!
8 vinywa vyao hunena uongo, na mkono wao wa kuume ni mkono wa uongo.
അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
9 Nitakuimbia wimbo mpya, Mungu; kwa kinanda cha nyuzi kumi nitakuimbia sifa wewe,
ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.
10 uwapaye wafalme wokovu, uliye muokoa Daudi mtumishi wako dhidi ya upanga wa uovu.
നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
11 Uniokoe na unitoe mkononi mwa wageni. Midomo yao huongea uongo, na mkono wao wa kuume ni mkono wa uongo.
അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
12 Wana wetu na wawe kama mimea ikuayo kwa ukumbwa timilifu katika ujana wao na binti zetu kama nguzo za pembeni, zilizonakishiwa kwa kupamba jumba la kifahari.
ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.
13 Ghala zetu na zijae akiba ya kila aina ya mazao, na kondoo wetu wazae elfu na makumi elfu mashambani mwetu.
ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
14 Kisha ng'ombe wetu watakuwa na nddama wengi. Hakuna atakayevunja kuta zetu; hakutakuwa na uhamisho wala kilio mitaani mwetu.
ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.
15 Wamebarikiwa watu wenye baraka hizo; furaha ina watu ambao Mungu wao ni Yahwe.
ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നേ.

< Zaburi 144 >