< Waamuzi 10 >
1 Baada ya Abimeleki, Tola, mwana wa Pua, mwana wa Dodo, mtu wa Isakari, aliyekaa Shamiri, katika mlima wa Efraimu, akaondoka ili kuwaokoa Israeli.
൧അബീമേലെക്കിന്റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.
2 Akawa mwamuzi wa Israeli miaka ishirini na mitatu. Alikufa na kuzikwa Shamiri.
൨അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു.
3 Alifuatiwa na Yairi Mgileadi. Akawa mwamuzi wa Israeli miaka ishirini na miwili.
൩തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.
4 Alikuwa na wana thelathini waliokuwa wakipanda kwenye punda thelathini, na walikuwa na miji thelathini, ambayo inaitwa Hawoth Yairi hata leo, iliyo katika nchi ya Gileadi.
൪അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പത് പുത്രന്മാരും, അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.
5 Yairi alikufa na kuzikwa Kamoni.
൫യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.
6 Watu wa Israeli waliendelea kutenda maovu mbele za Bwana, wakaabudu Mabaali, Maashtoreti, miungu ya Aramu, miungu ya Sidoni, miungu ya Moabu, miungu ya wana wa Amoni, na miungu ya Wafilisti. Wakamsahau Bwana na hawakamsujudia tena.
൬യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.
7 Hasira ya Bwana ikawaka juu ya Israeli, naye akawauza mikononi mwa Wafilisti na katika mikono ya wana wa Amoni.
൭അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
8 Wakawaangamiza na kuwadhulumu watu wa Israeli mwaka huo, na kwa muda wa miaka kumi na nane waliwafukuza watu wote wa Israeli waliokuwa ng'ambo ya Yordani katika nchi ya Waamori, iliyoko Gileadi.
൮അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.
9 Nao wana wa Amoni wakavuka Yordani, wakapigana na Yuda, na Benyamini, na nyumba ya Efraimu; Israeli akasumbuliwa sana.
൯കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു.
10 Ndipo wana wa Israeli wakamwita Bwana, wakisema, “Tumekukosea, kwa sababu tumemwacha Mungu wetu, tukaabudu Mabaali.”
൧൦യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.
11 Bwana akawaambia wana wa Israeli, “Je, sikuwatoa ninyi kutoka kwa Wamisri, na Waamori, na Waamoni, na Wafilisti,
൧൧യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
12 na pia kwa Wasidoni? Waamaleki na Wamaoni walipowakandamiza; mliniita, nami nikawaokoa kutoka katika nguvu zao.
൧൨കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
13 Lakini ninyi mliniacha tena na kuabudu miungu mingine. Kwa hiyo, sitawaokoa tena.
൧൩എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
14 Nendeni mkaiite miungu mnayoiabudu. Ili iwaokoe wakati wa shida.
൧൪നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
15 Wana wa Israeli wakamwambia Bwana, Tumefanya dhambi. Tufanyie chochote kinachoonekana kuwa kizuri kwako. Tafadhali, tuokoe leo.
൧൫യിസ്രായേൽ മക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.
16 Wakaiacha miungu ya kigeni waliyokuwa nayo, nao wakamwabudu Bwana. Naye akawa na subira juu ya taabu ya Israeli.
൧൬അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
17 Ndipo Waamoni wakakusanyika, wakaweka kambi Gileadi. Waisraeli walikutana na kuweka kambi yao huko Mispa.
൧൭അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.
18 Viongozi wa watu wa Gileadi wakaambiana, 'Ni nani atakayeanza kupigana na Waamoni? Yeye atakuwa kiongozi juu ya wote wanaoishi Gileadi.
൧൮ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽതമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.