< Ayubu 22 >
1 Kisha Elifazi Mtemani akajibu na kusema,
൧അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 Je mtu anaweza kumfaa Mungu “Je mwenye hekima anaweza kufaa kwake.
൨“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
3 Je inafurahisha kwa Mwenyezi ikiwa u mwenye haki? Je ni faida yake ukiyafanya safi maisha yako?
൩നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
4 Je ni kwa sababu ya uchaji wako kwake hata akukemee na kukuadhibu?
൪നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
5 Je si kwa sababu ya wingi wa uovu wako? Je hakuna mwisho wa makosa yako?
൫നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
6 Kwa maana umechukua dhamana kutoka kwa ndugu yako bila sababu; umechukua mavazi ya mtu na kumwacha uchi.
൬നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7 Haukuwapa wenye kiu maji ya kunywea; umewanyima chakula wenye njaa
൭ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
8 japokuwa wewe, mwenye uwezo, uliimiliki nchi, japokuwa wewe, mwenye kuheshimiwa, uliishi ndani yake.
൮ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു.
9 Umewaacha wajane waondoke bila kitu; umewatesa yatima.
൯വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.
10 Kwa hiyo, mabaya yanakuzunguka, na hofu za ghafla zinakusumbua.
൧൦അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 Kuna giza, hata usione; gharika inakufunika.
൧൧അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 Je Mungu hayupo juu mbinguni? Anaangalia juu ya nyota, jinsi zilivyo juu!
൧൨ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13 Unasema, 'Mungu anajua nini? Je anaweza kuamua kupitia giza totoro?
൧൩എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?
14 Mawingu ni kifuniko chake, hata asituone; anatembea anga la mbinguni.'
൧൪നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
15 Je utayaishi maisha ya zamani walioishi waovu -
൧൫ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ?
16 walioondolewa kabla ya siku zao, ambao misingi yao imeondolewa kama mto,
൧൬കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 waliomwambia Mungu, 'Ondoka kwetu'; waliosema, 'Mwenyezi anaweza kututenda nini?
൧൭അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
18 Hata hivyo bado alizijaza nyumba zao kwa mema; mipango ya waovu iko mbali nami.
൧൮അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19 Wenye haki wanayaona yawapatayo waovu na kufurahi; wasio na hatia wanawacheka kwa dhihaka.
൧൯നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20 Wanasema, 'Bila shaka walioinuka kinyume chetu wameondolewa; moto umeteketeza mali zao.'
൨൦‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.
21 Basi patana na Mungu na uwe na amani naye; kwa njia hiyo, mema yatakujia.
൨൧നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മവരും.
22 Nakusihi, pokea, maelekezo yake; uyatii maneno yake.
൨൨അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23 Ukimrudia Mwenyezi, utajengwa, ukiacha kutenda uovu makaoni mwako.
൨൩സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24 Weka hazina zako mavumbini, dhahabu ya Ofiri kati ya mawe ya vijito,
൨൪നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
25 na Mwenyezi atakuwa hazina zako, fedha ya thamani kwako.
൨൫അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും.
26 Nawe utajifurahisha katika Mwenyezi; utamwangalia Mungu.
൨൬അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
27 Utamwomba, naye atakusikiliza; utamtolea nadhiri.
൨൭നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.
28 Lakini pia utatamka lolote, nawe utapewa; nuru itaangaza maishani mwako.
൨൮നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 Mungu humshusha mwenye kiburi, naye humwinua mnyenyekevu.
൨൯ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
30 Atamwokoa asiye na hatia; utaokolewa kupitia usafi wa mikono yako.”
൩൦നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.