< Yeremia 42 >

1 Kisha amri wote wa jeshi na Yonathan mwana wa Karea, Jezania mwana wa Hoshaia, na watu wote kutoka mdogo kwa mkubwa walimkaribia Yeremia nabii.
അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്:
2 Walisema naye, “Acha maombi yetu yaje mbele yako. Omba kwa ajili yetu kwa Yahwe Mungu wako kwa ajili ya watu hawa ambao wanabaki kwani tuko wachache katika idadi, kama unavyoona.
“നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ.
3 Muulize Yahwe Mungu wako atuambia sisi njia yakuendea na nini tufanye.”
അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്ന് പറഞ്ഞു.
4 Basi Yeremia nabii alisema nao, “Nimewasikia, Tazama, Nitaomba kwa Yahwe Mungu wenu kama mlivyoomba. Vyovyote Yahwe ananijibu, Nitawambia. Sitawaficha chochote ninyi.”
യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്ന് പറഞ്ഞു.
5 Walisema na Yeremia, “Na Yawhe awe shahidi mkweli na mwaminifu dhidi yenu, kama hatutafanya kila kitu ambacho Yahwe Mungu wenu anatuambia kufanya.
അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
6 Hata kama ni vizuri au vibaya, tutatii sauti ya Yahwe Mungu wetu, ambaye tunawatuma ninyi, ili kwamba iwe vizuri pamoja nasi wakati tunatii sauti ya Yahwe Mungu wetu.”
ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്ന് പറഞ്ഞു.
7 Basi ilitokea kwamba baada ya siku kumi, neno la Yahwe lilikuja kwa Yeremia.
പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
8 Kwa hiyo Yeremia alimwita Yonathan mwana wa Karea na amri wote jeshi pamoja naye, na watu wote kutoka mdogo kwa mkubwa.
അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:
9 Na alisema nao, “Yahwe, Mungu wa Israel, ambaye umenituma mimi ili niweze kuweka maombi yako mbele zake. Yahwe asema hivi,
നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 Kama mtarudi na kuishi katika nchi hii, basi nitawajenga na sitawararua chini; Nitapanda na sitawangoa, kwa kuwa nitageuza maafa ambayo nimeleta juu yako.
൧൦“നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.
11 Msimugope mfalme wa Babeli, ambaye mnamuogopa. Msimuogope-hili ni tamko la Yahwe kwani niko pamoja nanyi kuwahifadhi na kuwaokoa toka mkono wake.
൧൧നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്.
12 Kwa kuwa nitawapa rehema. Nitakuwa na huruma juu yenu, na nitawarudisha kwenye nchi yenu.
൧൨അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.
13 Lakini tudhani kusema kwamba, “Hatutakaa katika nchi hii”- kama hamtasikiliza sauti yangu, sauti ya Yahwe Mungu wenu.
൧൩എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല;
14 Tudhani kwamba mnasema, “Hapana! Tutaenda kwenye nchi ya Misri, ambayo hatutaona vita yoyote, ambayo hatutasikia sauti ya tarumbeta, na hatutaona njaa ya chakula. Tutaishi huko.”
൧൪യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ,
15 Sasa sikiliza neno hili la Yahwe, wewe mabaki ya Yuda. Yahwe wa majeshi, Mungu wa Israel, asema hivi, 'Kama kweli mtatoka kwenda Misri, kwenda na kuishi huko,
൧൫ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ -
16 basi upanga ambao mnauogopa utawapita huko kwenye nchi ya Misri. Njaa ambayo mnawasiwasi nayo itawafatilia huko Misri. Na mtakufa huko.
൧൬നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും.
17 Basi itatokea kwamba wanaume wote waliondoka kwenda Misri kuishi huko watakufa kwa upanga, njaa, au pigo. Hapatakuwa na mwathirika wao, hakuna atakayetoroka maafa ambayo nitaleta juu yao.
൧൭ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്ക് വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”.
18 Kwa kuwa Yahwe wa majeshi, Mungu wa Israel, asema hivi: Kama gadhabu yangu na hasira yangu imemwanga juu ya wakazi wa Yerusalem, kwa njia hiyo hasira yangu itamwangwa juu yenu kama mtaenda Misri. Mtakuwa sababu ya hasira na hofu, sababu la kuzungumza laana, na kitu kisichokuwa na heshima. Na hamtaona eneo hili tena.”
൧൮യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
19 Basi Yeremia alisema, “Yahwe amezungumza kuhusu ninyi - mabaki ya Yuda. Msiende Misri! Unajua kwa hakika kwamba nimekuwa shahidi dhidi yenu leo.
൧൯“യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്ന് നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”.
20 Kwa kuwa mmejidanganya vibaya wenyewe wakati mliponituma mimi kwenda kwa Yahwe Mungu wenu na kusema, 'Omba kwa Yahwe Mungu wetu kwa ajili yetu. Kila kitu ambacho Yahwe Mungu wetu asema, tuambie, na tutaibeba.'
൨൦“നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
21 Kwa kuwa nimekwisha toa taarifa kwako leo, lakini hajusikiliza sauti ya Yahwe Mungu wenu au kwa chochote kuhusu ambacho alinituma mimi kwako.
൨൧ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
22 Basi sasa, utajua kwa hakika kwamba utakufa kwa upanga, njaa, na pigo katika eneo ambalo ulitamani kwenda kuishi.”
൨൨അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നുപാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.

< Yeremia 42 >