< Yeremia 37 >

1 Sasa Sedekia mwana wa Yosia alitawala kama mfalme badala ya Yehoyachin mwana wa Yehoyakimu. Nebukadreza mfalme wa Babeli alikuwa amemfanya Sedekia mfalme juu ya nchi ya Yuda.
യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് രാജാവാക്കിയിരുന്നു.
2 Lakini Sedekia, wajakazi wake, na watu wa nchi hawakusikiliza maneno ya Yahwe ambayo alitangaza kwa mkono wa Yeremia nabii.
എന്നാൽ അവനോ അവന്റെ ഭൃത്യന്മാരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങൾ കേട്ടനുസരിച്ചില്ല.
3 Kwa hiyo Mfalme Sedekia, Yehukali mwana wa Shelemia, na Zefania mwana wa Maaseia kuhani alituma ujumbe kwa Yeremia nabii. Walisema, “Omba kwa niaba kwa Yahwe Mungu wetu.”
സിദെക്കീയാരാജാവ് ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: “നീ നമ്മുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം” എന്ന് പറയിച്ചു.
4 Sasa Yeremia alikuwa anakuja na kwenda miongoni mwa watu, kwa kuwa alikuwa bado hajawekwa ndani ya gereza.
യിരെമ്യാവ് ജനത്തിന്റെ ഇടയിൽ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
5 Jeshi la Farao lilitoka Misri, na Wakaldayo waliozingira Yerusalem walisikia habari kuhusu wao na kuondoka Yerusalem.
‘ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു’ എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്തിരുന്ന കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേം വിട്ടുപോയി.
6 Kisha neno la Yahwe lilikuja kwa Yeremia nabii na kusema,
അന്ന് യിരെമ്യാപ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
7 “Yahwe, Mungu wa Israel, asema hivi: Hiki ndivyo utakavyosema kwa mfalme wa Yuda, kwa sababu amekutuma wewe kutafuta ushauri toka kwangu, 'Ona, jeshi la Farao, ambalo lilikuja kukusaidia, liko tayari kurudi Misri, kwenye nchi yao.
“യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അരുളപ്പാട് ചോദിക്കുവാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത്: “നിങ്ങൾക്ക് സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം അവരുടെ ദേശമായ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകും.
8 Wakaldayo watarudi. Watapigana dhidi ya mji huu, kuuteka, na kuuchoma.'
കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച് തീ വെച്ചു ചുട്ടുകളയും.
9 Yahwe asema hivi: Msidaganyane kwa kusema, “Hakika Wakaldayo wanatuacha sisi,' kwa kuwa hawatatuacha.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘കല്ദയർ തീർച്ചയായും നമ്മെ വിട്ടുപോകും’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവർ വിട്ടുപോകുകയില്ല.
10 Hata kama mmelishinda jeshi la Wakaldayo lote ambalo linapigana nanyi ili kwamba wanaume waliojeruhiwa walibakizwa katika mahema yao, wangeweza kunyanyuka na kuchoma mji huu.”
൧൦നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സർവ്വസൈന്യത്തെയും നിങ്ങൾ തോല്പിക്കുകയും, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരിക്കുകയും ചെയ്താലും, അവർ ഓരോരുത്തൻ അവനവന്റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ച് ചുട്ടുകളയും”.
11 Basi ilikuwa wakati jeshi la Wakaldayo lilipoondoka Yerusalem wakati jeshi la Farao lilikuwa linakuja,
൧൧ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേം വിട്ടുപോയപ്പോൾ
12 kisha Yeremia alienda toka Yerusalem kwenda nchi ya Benjamini. Alitaka kumiliki njia ya nchi huko miongoni mwa watu wake.
൧൨യിരെമ്യാവ് ബെന്യാമീൻദേശത്തു ചെന്ന് സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു.
13 Kama alivyokuwa katika mlango wa Benjamini, mlinzi mkuu aliyekuwa hapo. Jina lake lilikuwa Yeria mwana wa Shelemia mwana wa Hanania. Alimshika kwa kumnyakua Yeremia nabii na kusema, “Mnatoka jangwani kwa Wakaldayo.”
൧൩അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവ് എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ച്: “നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു” എന്നു പറഞ്ഞു.
14 Lakini Yeremia alisema, “Hiyo si kweli. Siendi jangwani kwa Wakaldayo.” Lakini Yeria hakumsikiliza. Alimchukua Yeremia na kumleta kwa maafisa.
൧൪അതിന് യിരെമ്യാവ്: “അത് നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത്” എന്ന് പറഞ്ഞു; യിരീയാവ് അത് ശ്രദ്ധിക്കാതെ യിരെമ്യാവിനെ പിടിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
15 Maafisa walikuwa wamemkasirikia Yeremia. Walimpiga na kumweka gerezani, ambayo ilikuwa nyumba ya Yonathani mwandishi, kwa kuwa waligeuza kuwa gereza.
൧൫പ്രഭുക്കന്മാർ യിരെമ്യാവിനോട് കോപിച്ച്, അവനെ അടിച്ച് രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽവച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
16 Kwa hiyo Yeremia alikuwa amewekwa kwenye kifungo cha chini, ambako alikuwa huko kwa siku nyingi.
൧൬അങ്ങനെ യിരെമ്യാവിന് കുണ്ടറയിലെ നിലവറകളിൽ വളരെനാൾ പാർക്കേണ്ടിവന്നു.
17 Kisha mfalme Sedekia alimtuma mtu mmoja aliyemleta kwenye ikulu. Kwenye nyumba yake, mfalme alimuuliza binafsi, “Kuna neno: Utatiwa kwenye mkono wa mfalme wa Babeli.”
൧൭അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: “യഹോവയിങ്കൽനിന്ന് വല്ല അരുളപ്പാടും ഉണ്ടോ” എന്ന് രാജാവ് അരമനയിൽവച്ച് അവനോട് രഹസ്യമായി ചോദിച്ചു; അതിന് യിരെമ്യാവ്: “ഉണ്ട്; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും” എന്ന് പറഞ്ഞു.
18 Kisha Yeremia alisema kwa mfalme Sedekia, “Kwa namna gani nimekutenda dhambi, mjakazi wako, au watu hawa kwamba umeniweke mimi kwenye gereza?
൧൮പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോട് പറഞ്ഞത്: “നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്ത് കുറ്റം ചെയ്തു?
19 Wako wapi nabii wako, wale waliotabiri kwa ajili yako na kusema mfalme wa Babeli hatakuja dhidi yako au dhidi ya nchi hii?
൧൯‘ബാബേൽരാജാവ് നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരുകയില്ല’ എന്ന് നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
20 Lakini sasa sikiliza, bwana wangu mfalme! Acha ombi langu liwe mbele yako. Usinirudie mimi kwenye nyumba ya Yonathani mwandishi, au nitakufa huko.”
൨൦ആകയാൽ യജമാനനായ രാജാവേ, കേൾക്കണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ട് കൈക്കൊള്ളണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്ന് മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ”.
21 Kwa hiyo mfalme Sedekia alitoa amri. Wajakazi wake walimwekea mipaka Yeremia katika uwanja wa walinzi. Alipewa mkate kila siku kutoka mtaa wa waokaji mkate, mpaka mkate wote mjini uliisha. Basi Yeremia alibaki kwenye uwanja walinzi.
൨൧അപ്പോൾ സിദെക്കീയാരാജാവ്: യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ഏല്പിക്കുവാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഓരോ അപ്പം അവന് കൊടുക്കുവാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് പാർത്തു.

< Yeremia 37 >