< Isaya 15 >
1 Tamko kuhusu Moabu, Kweli, kwa usiku mmoja Ari ya Moabu imeharibiwa kabisa na kuangamizwa; kweli, kwa usiku mmoja Kira ya Moabu itaharibiwa na kuangamizwa.
൧മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
2 Wamenda juu hekaluni, watu wa Diboni wamenda juu kuomboleza; Moabu wanaomboleza juu ya Nebo na juu ya madeba. Vichwa vyao vimenyolewa viko wazi na na ndevu zao zimenyolewa.
൨ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മെദേബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു.
3 Wamevaa nguo za magunia katka mitaa yao; juu ya dari zao na kila kona ya mitaa yao, kuyeyuka kwa kumwaga machozi.
൩അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും അലമുറയിട്ടു കരയുന്നു.
4 Hishiboni na Elealehi wanalia wakihitaji msaada; Sauti zao zinasikika mpaka Jahazi. Hivyo basi vijana wa vita wa Moabu wanalia wakihitaji msaada; wanatetemeka wao wenyewe.
൪ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; അതുകൊണ്ട് മോവാബിന്റെ ആയുധധാരികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
5 Moyo wangu unalia juu ya Moabu; watuhumiwa wamekimbilia Zoari na Elgathi Shelishiyahi. Wanapaa juu ya Luhithi wakilia; katika barabara ya kwenda Horonaimu wanapiga kelele ole juu ya uharibifu.
൫എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളികൂട്ടുന്നു.
6 Maji ya Nimrimu yamekauka; majani yamepooza na majani yanyochikia yanakufa; hakuna ukijani hata kidogo.
൬നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു.
7 Hivyo basi vitu vingi vimekuwa na hifadhi wameipeleka juu ya kijito maarufu.
൭അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു.
8 Kilio kimezunguka katika himaya ya Moabu; malalamiko yamefika hata Eglaimu na Beer-Elimu.
൮നിലവിളി മോവാബിന്റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂകൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
9 Maana maji ya Dimoni imejaa damu; Simba atawavamia wale waliokimbia kutoka Moabu pia na walbakia katika nchi.
൯ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.