< Ezra 2 >

1 Hawa ndio watu katika jimbo waliochukuliwa mateka na kwenda na mfalme Nebukadneza, yeye aliwachukua utumwani Babeli, watu wakarudi katika miji yao ya Yerusalem na Yuda.
ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
2 Walikuja pamoja na Zerubabeli, Yoshua, Nehemia, Seraya, Reelaya, Mordekai, Bilshani, Mispari., Bigwai, Rehumu, na Baana. Hii ndio idadi ya wanaume ya watu wa Israeli.
ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
3 Waporoshi: 2, 172
പരോശിന്റെ പിൻഗാമികൾ 2,172
4 Wana wa Shefatia: 372
ശെഫത്യാവിന്റെ പിൻഗാമികൾ 372
5 Wana wa Ara: 775.
ആരഹിന്റെ പിൻഗാമികൾ 775
6 Wana wa Path-Moabu, kupitia Yeshua na Yoabu: 2, 812.
(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812
7 Wana wa Eliamu: 1, 254.
ഏലാമിന്റെ പിൻഗാമികൾ 1,254
8 Wana wa Zatu: 945.
സത്ഥുവിന്റെ പിൻഗാമികൾ 945
9 Wana wa Zakai: 760.
സക്കായിയുടെ പിൻഗാമികൾ 760
10 Wana wa Binui: 642.
ബാനിയുടെ പിൻഗാമികൾ 642
11 Wana wa Bebai: 623.
ബേബായിയുടെ പിൻഗാമികൾ 623
12 Wana wa Azgadi: 1, 222.
അസ്ഗാദിന്റെ പിൻഗാമികൾ 1,222
13 Wana wa Adonikamu: 666.
അദോനീക്കാമിന്റെ പിൻഗാമികൾ 666
14 Wana wa Bigwai: 2, 056.
ബിഗ്വായിയുടെ പിൻഗാമികൾ 2,056
15 Wana wa Adini: 454.
ആദീന്റെ പിൻഗാമികൾ 454
16 Wana wa Ateri kupitia Hezekiah: tisini na nane.
(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
17 Wana wa Besai: 323.
ബേസായിയുടെ പിൻഗാമികൾ 323
18 Wana wa Harifu: 112.
യോരയുടെ പിൻഗാമികൾ 112
19 Wanaume wa Hashimu: 223.
ഹാശൂമിന്റെ പിൻഗാമികൾ 223
20 Wanaume wa Gibeoni: Tisini na tano.
ഗിബ്ബാരിന്റെ പിൻഗാമികൾ 95
21 Wanaume wa Bethlehemu: 123.
ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123
22 Wanaume wa Netofa: Hamsini na sita.
നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56
23 Wanaume wa Anathothi: 128.
അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
24 Wanaume wa Beth-Azmawethi: Arobaini na mbili.
അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
25 Wanaume wa Kiriath-Yearimu, na Kefira, na Beerothi: Mia saba arobaini na tatu.
കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
26 Wanaume wa Rama na Geba: 621.
രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
27 Wanaume wa Mikmashi: 122.
മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
28 Wanaume wa Betheli, na Ai: 223.
ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223
29 Wanaume wa Nebo: Hamsini na mbili.
നെബോയിൽനിന്നുള്ള പുരുഷന്മാർ 52
30 Wanaume wa Magbishi: 156.
മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156
31 Wanaume wengine wa Elamu: 1, 254.
മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
32 nne. Wanaume wa Harimu: 320.
ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
33 Wanaume wa Lodi, na Hadidi, na Ono: 725.
ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725
34 Wanaume wa Yeriko: 345.
യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
35 Wanaume wa Senaa: 3, 630.
സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.
36 Wana wa Yedaya kuhani wa nyumba ya Yoshua: 973.
പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
37 Wana wa Imeri: 1, 052.
ഇമ്മേരിന്റെ പിൻഗാമികൾ 1,052
38 Wana wa Pashuri: 1, 247.
പശ്ഹൂരിന്റെ പിൻഗാമികൾ 1,247
39 Wana wa Harimu: 1, 017.
ഹാരീമിന്റെ പിൻഗാമികൾ 1,017.
40 Walawi: Wana wa Yeshua, na Kadmieli, wana wa Hodavia: Sabini na
ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.
41 nne. Waimbaji hekaluni wana wa Asafu: 128.
സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.
42 Walinzi: wana wa Shalumu, Ateri na, Talmoni, Akubu, Hatita na Shobai: 139 jumla.
ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.
43 Wale walichaguliwa kuhudumu ndani ya Hekalu: wana wa Siha, Hasufa, Tabaothi:
ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
44 Keros, Siaha, Padoni.
കേരോസ്, സീയഹ, പാദോൻ,
45 Lebana, Hagaba, Akubu,
ലെബാന, ഹഗാബ, അക്കൂബ്,
46 Hagabu, Salmai, Hanani
ഹഗാബ്, ശൽമായി, ഹാനാൻ,
47 Wana wa Gideli, Gahari, Reaya,
ഗിദ്ദേൽ, ഗഹർ, രെയായാവ്,
48 Resini, Nekoda, Gazamu,
രെസീൻ, നെക്കോദ, ഗസ്സാം,
49 Uza, Pasea, Besai,
ഉസ്സ, പാസേഹ, ബേസായി,
50 Asna, Meunimu, Nefusimu:
അസ്ന, മെയൂനിം, നെഫീസീം,
51 Wana wa Bakbuki, Hakufa, Harhuri:
ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
52 Basluthi, Mehida, Barsha:
ബസ്ളൂത്ത്, മെഹീദ, ഹർശ,
53 Barkosi, Sisera, Tema:
ബർക്കോസ്, സീസെര, തേമഹ്,
54 Nesia, Tefa
നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ.
55 Wana wa watumishi wa Selemani: Wana wa Sotai, Soferethi, Peruda,
ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,
56 Yaala, Darkoni, Gideli,
യാല, ദർക്കോൻ, ഗിദ്ദേൽ,
57 Shefatia, Hatili, Pokereth-Sebaimu, Amoni,
ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ,
58 Walikuwa jumla ya watumishi mia tatu tisini na mbili waliochaguliwa kutumika katika Hekalu pamoja na wana wa watumishi wa Selemani.
ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
59 Wale ambao walitoka Tel-mela, Tel-harsha, Kerubu, Adani, na Imeri, Lakini hawakuweza kuthibitisha kizazi chao kilitoka Israeli-
തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
60 pamoja na mia sita hamsini na mbili wana wa Delaya, Tobia na Nekoda.
ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.
61 Vilevile, kutoka kwa wana wa kuhani: Wana wa Habaya, Hakosi, Barzilai (ambaye alipata mke kutoka kwa binti ya Barzilai, Mgileadi na akaitwa kwa jina lao)
പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.
62 Walitafuta kumbukumbu ya kizazi chao, lakini haikupatikana, hivyo wakaondolewa kwenye ukuhani kama wasiosafi.
ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
63 Hivyo kiongozi akawakataza wasile kitu chochote kitakatifu kilichotakaswa mpaka kuhani mwenye Urimu na Thumimu athibitishe.
ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
64 Jumla ya kundi 42, 360,
ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
65 ukiondoa watumishi na wasaidizi (wao walikuwa 7, 337) waimbaji Hekaluni wanaume na wanawake (mia mbili)
അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
66 Farasi wao: 736, Nyumbu wao: 245.
736 കുതിര, 245 കോവർകഴുത,
67 Ngamia wao: 435. Punda wao: 6, 720.
435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
68 Walipokwenda kwenye nyumba ya Yahwe Yerusalem, wakuu wa mababa walijitoa kwa hiari kujenga nyumba.
ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
69 Walitoa kadiri ya uwezo wao katika kufadhili kazi: Dhahabu za darkoni sitini na moja elfu, mane za fedha elfi tano na mavazi mia moja ya makuhani.
തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
70 Basi makuhani na walawi, watu, waimbaji hekaluni, na walinzi wa getini, na wale waliochaguliwa kutumika katika Hekalu walikaa katika miji yao. Watu wote katika Israel walikuwa katika miji yao.
പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

< Ezra 2 >