< Kutoka 8 >
1 Kisha Yahweh akazungumza na Musa, “Nenda kwa Farao na umwambie, 'Yahweh anasema hivi: Acha watu wangu waende hili wakaniabudu.
യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ചെന്ന് ഫറവോനോട് ഇങ്ങനെ പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 Ukikataa kuwaruhusu waende, nitaidhuru nchi yako yote kwa vyura.
നീ അവരെ വിട്ടയയ്ക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ ദേശത്തെല്ലായിടത്തും തവളകളുടെ ബാധ വരുത്തും.
3 Mito itajawa na vyura. Watatoka na kuingia nyumbani kwako, chumbani kwako, na kitandani kwako. Wataenda nyumbani mwa watumishi wako. Wataenda kwa watu wako, kwenye majiko yako, na vyombo vya kukandia mkate.
നൈൽനദി തവളകളെക്കൊണ്ടു നിറയും. അവ നിന്റെ കൊട്ടാരത്തിലും ശയനമുറിയിലും കിടക്കമേലും നിന്റെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും വന്നുകയറും.
4 Vyura watakushambulia wewe, watu wako, na watumishi wako wote."”'
നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ഉദ്യോഗസ്ഥരുടെയുംമേൽ തവളകൾ കയറും.’”
5 Yahweh akamwambia Musa, “Mwambie Aruni, 'Nyoosha mkono wako na gongo lako kwenye mito, mifereji, na kwenye mabwawa, na uwatoe vyura juu ya nchi ya Misri.”'
“‘ഈജിപ്റ്റുദേശത്ത് തവളകൾ കയറാൻ നിന്റെ കൈ വടിയോടുകൂടി തോടുകളുടെയും പുഴകളുടെയും കുളങ്ങളുടെയും മീതേ നീട്ടുക,’ എന്ന് അഹരോനോടു പറയണമെന്ന് യഹോവ മോശയോടു കൽപ്പിച്ചു.”
6 Aruni akanyoosha mkono juu ya maji ya Misri, na vyura wakatoka na kujaza nchi ya Misri.
അങ്ങനെ അഹരോൻ ഈജിപ്റ്റിലെ വെള്ളത്തിനുമീതേ തന്റെ കൈ നീട്ടുകയും തവളകൾ കയറിവന്നു ദേശത്തെ മൂടുകയും ചെയ്തു.
7 Lakini wachawi walifanya vivyo hivyo na uchawi wao: waliwatoa vyura juu ya nchi ya Misri.
മന്ത്രവാദികൾ തങ്ങളുടെ മാന്ത്രികവിദ്യയാൽ അതേകാര്യം ചെയ്തു; അവരും ഈജിപ്റ്റുദേശത്തു തവളകളെ വരുത്തി.
8 Kisha Farao akawaita Musa na Aruni na kuwaambia, “Muombeni Yahweh iliawaondoe vyura kwangu na kwa watu wangu. Kisha nitawaacha watu waende, iliwamtolee dhabihu.”
ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി അവരോട്, “എന്റെയും എന്റെ ജനങ്ങളുടെയും അടുക്കൽനിന്ന് തവളകൾ നീങ്ങിപ്പോകാൻ നിങ്ങൾ യഹോവയോട് അപേക്ഷിക്കുക; അപ്പോൾ യഹോവയ്ക്കു യാഗം കഴിക്കാൻ നിങ്ങളുടെ ജനങ്ങളെ ഞാൻ വിട്ടയയ്ക്കാം” എന്നു പറഞ്ഞു.
9 Musa akamwambia Farao, “Unaweza chukuwa fursa ya kuniambia lini nikuombee wewe, watumishi wako, na watu wako, ili vyura waondolewe kwako na nyumbani kwako na wabaki tu kwenye mito.”
മോശ ഫറവോനോടു പറഞ്ഞു: “നിങ്ങളെയും നിങ്ങളുടെ വീടുകളെയും വിട്ട് തവള നദിയിൽമാത്രമായി ഒതുങ്ങേണ്ടതിന് താങ്കൾക്കും സേവകർക്കും ജനത്തിനുംവേണ്ടി ഞാൻ പ്രാർഥിക്കേണ്ട സമയം ദയവായി നിശ്ചയിച്ചുതന്നാലും.”
10 Farao akasema, “Kesho.” Musa akasema, “Acha iwe kama ulivyo sema, ili kwamba ujue hakuna Mungu mwengine kama Yahweh, Mungu wetu.
“നാളെ,” ഫറവോൻ പറഞ്ഞു. അതിനുത്തരമായി മോശ പറഞ്ഞത്, “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു സദൃശനായി ആരുമില്ല എന്നു താങ്കൾ അറിയേണ്ടതിന് അത് അങ്ങനെ സംഭവിക്കും.
11 Vyura wataondoka kutoka kwako, nyumbani mwako, kwa watumishi wako, na kwa watu wako. Watabaki tu kwenye mito.”
തവളകൾ താങ്കളെയും താങ്കളുടെ ഭവനങ്ങളെയും സേവകരെയും ജനത്തെയും വിട്ടുപോയി നൈൽനദിയിൽമാത്രം ഒതുങ്ങും.”
12 Musa na Aruni wakaondoka kwa Farao. Kisha Musa akamlilia Yahweh kuhusu hao vyura alio waleta kwa Farao.
മോശയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് പോയതിനുശേഷം മോശ യഹോവയോട്, ഫറവോന്റെമേൽ അവിടന്നു വരുത്തിയിരുന്ന തവളകളെ സംബന്ധിച്ചു പ്രാർഥിച്ചു.
13 Yahweh akafanya kama Musa alivyo omba: Vyura wakafa kwenye nyumba, nyuani, na mashambani.
മോശയുടെ പ്രാർഥനയനുസരിച്ച് യഹോവ പ്രവർത്തിച്ചു. തവളകൾ വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ചത്തൊടുങ്ങി.
14 Watu wakawakusanya kwa mafungu, na nchi ikanuka.
അവയെ കൂമ്പാരങ്ങളായി കൂട്ടി. അവയുടെ ദുർഗന്ധം ദേശമെങ്ങും നിറഞ്ഞു.
15 Lakini Farao alipoona kuna afadhali, aliufanya moyo wake kuwa mgumu na hakumsikiliza Musa na Aruni, kama Yahweh alivyo sema.
എന്നാൽ തവളകളിൽനിന്ന് ആശ്വാസംലഭിച്ചു എന്നുകണ്ടപ്പോൾ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ, ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കി; മോശയുടെയും അഹരോന്റെയും വാക്ക് അയാൾ കേട്ടതുമില്ല.
16 Yahweh akamwambia Musa, “Mwambie Aruni, 'Nyoosha gongo lako na upige udongo chini, iliuwe chawa kati nchi yote ya Misri.”'
ഇതിനുശേഷം യഹോവ മോശയോടു പറഞ്ഞു: “നീ അഹരോനോടു പറയുക, ‘നിന്റെ വടിയെടുത്ത് നിലത്തെ പൂഴിയിൽ അടിക്കുക.’ അപ്പോൾ അതു പേനായിത്തീർന്ന് ഈജിപ്റ്റു മുഴുവൻ വ്യാപിക്കും.”
17 Wakanya hivyo: Aruni akanyoosha mkono wake na gongo lake. Akaupiga udongo wa ardhi. Chawa wakaja juu ya watu na wanyama. Udongo wote kwenye ardhi ukawa chawa katika nchi ya Misri.
അവർ അപ്രകാരംചെയ്തു. അഹരോൻ കൈനീട്ടി തന്റെ വടികൊണ്ട് നിലത്തെ പൂഴിയിൽ അടിച്ചു. അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ആയിത്തീർന്നു; ഈജിപ്റ്റിലെല്ലായിടവും നിലത്തെ പൂഴിമുഴുവനും പേൻ ആയിത്തീർന്നു.
18 Wachawi walijaribu kufanya chawa kwa uganga wao lakini hawakuweza. Palikuwa na chawa kwa watu na kwa wanyama.
മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാൽ പേൻ ഉണ്ടാക്കാൻ ശ്രമിച്ചു; എന്നാൽ, അവർക്കതിനു കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ നിറഞ്ഞുനിന്നു.
19 Kisha wachawi wakamwambia Farao, “Hichi ni kidole cha Mungu.” Lakini moyo wa Farao ulikuwa Mgumu, hivyo akakataa kuwasikiliza. Ilikuwa kama Yahweh alivyo sema Farao atafanya.
അപ്പോൾ മന്ത്രവാദികൾ ഫറവോനോടു പറഞ്ഞത്, “ഇതു ദൈവത്തിന്റെ കൈവിരൽ പ്രവർത്തിക്കുന്നതാകുന്നു.” എന്നാൽ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20 Yahweh akamwambia Musa, “Inuka asubui mapema na usimame mbele ya Farao anapoenda mtoni. Umwambie, 'Yahweh anasema hivi: “Acha watu wangu waende wakaniabudu mimi.
ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 Lakini usipo acha watu wangu waende nitatuma kundi la nzi kwako, watumishi wako, na watu wako, na kwenye nyumba zenu. Nyumba za wa Misri zitajawa na makundi ya nzi, na ata ardhi wanayo simama itajawa na nzi.
നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും.
22 Lakini katika siku hiyo nitaitendea nchi ya Gosheni tofauti, nchi ambayo watu wangu wanaishi, ilikwamba kusiwe na makundi ya nzi huko. Hili litatokea ili kwamba mjue mimi ni Yahweh katika hii nchi.
“‘എന്നാൽ എന്റെ ജനം പാർക്കുന്ന ഗോശെൻ പ്രദേശത്തെ അന്നു ഞാൻ ഒഴിവാക്കും. അവിടെ ഈച്ച ഉണ്ടായിരിക്കുകയില്ല; അങ്ങനെ യഹോവയായ ഞാൻതന്നെ ഈ ദേശത്തിന്റെ മധ്യേയുണ്ട് എന്നു നീ അറിയും.
23 Nitaweka utofauti kati ya watu wangu na watu wako. Hii ishara ya nguvu zangu itatokea kesho"”'
എന്റെ ജനത്തെയും നിന്റെ ജനത്തെയുംതമ്മിൽ ഞാൻ വേർതിരിക്കും. ഈ അത്ഭുതചിഹ്നം നാളെത്തന്നെ സംഭവിക്കും.’”
24 Yahweh akafanya hivyo, na kundi kubwa la nzi likaja nyumbani mwa Farao na nyumbani mwa watumishi wake. Katika nchi yote ya Misri, nchi iliharibiwa na makundi ya nzi.
യഹോവ അങ്ങനെതന്നെ ചെയ്തു. ഈച്ചകളുടെ കനത്ത കൂട്ടങ്ങൾ ഫറവോന്റെ കൊട്ടാരത്തിലേക്കും ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും പ്രവഹിച്ചു. ഈജിപ്റ്റുദേശം മുഴുവനും ഈച്ചകളെക്കൊണ്ടു നശിച്ചു.
25 Farao akawaita Musa na Aruni na kuwaambia, “Nendeni, mtolee Mungu wenu dhabihu kwenye nchi yetu.”
അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “പോകുക, നിങ്ങളുടെ ദൈവത്തിന് ഈ ദേശത്തുവെച്ചുതന്നെ യാഗം അർപ്പിക്കുക,” എന്നു പറഞ്ഞു.
26 Musa akasema, “Sio vyema sisi kufanya hivyo, kwa kuwa dhabihu tunazo mtolea Yahweh Mungu wetu zinachukiza kwa Wamisri. Kama tutatoa dhabihu mbele ya macho yao zilizo chukizo kwa Wamisri, hawata tupiga mawe?
“അതു ശരിയല്ല,” മോശ പറഞ്ഞു. “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ഞങ്ങൾ അർപ്പിക്കുന്ന യാഗം ഈജിപ്റ്റുകാർക്ക് അറപ്പു തോന്നിക്കുന്നതായിരിക്കും. അവരുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ യാഗം ഞങ്ങൾ അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലയോ?
27 Hapana, ni safari ya siku tatu kwenda nyikani ambayo lazima tuende, ili kiutoa dhabihu kwa Yahweh Mungu wetu, kama anavyo tuamuru.”
ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കൽപ്പിക്കുന്നതുപോലെ, മരുഭൂമിയിൽ മൂന്നുദിവസത്തെ യാത്രചെയ്തു ചെന്ന് അവിടത്തേക്കു ഞങ്ങൾ യാഗം അർപ്പിക്കേണ്ടതാകുന്നു.”
28 Farao akasema, “Nitakuruhusu kwenda kumtolea dhabihu Yahweh Mungu wenu nyikani. Ila usiende mbali sana. Niombee.”
“മരുഭൂമിയിൽവെച്ചു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, എന്നാൽ നിങ്ങൾ വളരെ അകലെപ്പോകരുത്; എനിക്കുവേണ്ടി പ്രാർഥിക്കുക,” ഫറവോൻ പറഞ്ഞു.
29 Musa akasema, “Wakati tu nitakapoenda kutoka kwako, nitamuomba Yahweh ili makundi ya nzi yatoke kwako, wewe Farao, na watumishi wako na watu kesho. Lakini usifanye udhalimu tena kwa kutowaacha watu wetu waende kumtolea dhabihu Yahweh.”
അതിന് മോശ ഉത്തരം പറഞ്ഞു: “താങ്കളെ വിട്ടുപോയിക്കഴിഞ്ഞാലുടൻതന്നെ ഞാൻ യഹോവയോട് അപേക്ഷിക്കാം, ഈച്ചകൾ നാളെ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോകും. എന്നാൽ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ജനങ്ങളെ വിട്ടയയ്ക്കാതെ ഫറവോൻ വീണ്ടും വഞ്ചനാപരമായി പ്രവർത്തിക്കുകയില്ലെന്നത് ഉറപ്പായിരിക്കണം.”
30 Musa akaenda nje kutoka kwa Farao na kumuomba Yahweh.
പിന്നെ മോശ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോടു പ്രാർഥിച്ചു.
31 Yahweh akafanya kama Musa alivyo muomba: alitoa makundi ya nzi kutoka kwa Farao, watumishi wake, na watu wake. Hakuna ata mmoja aliye baki.
മോശയുടെ അപേക്ഷയനുസരിച്ച് യഹോവ പ്രവർത്തിച്ചു: ഈച്ചകൾ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോയി; ഒന്നുപോലും അവശേഷിച്ചില്ല.
32 Lakini Farao aliufanya moyo wake mgumu tena, na hakuwaacha watu waende.
എന്നാൽ ഈ പ്രാവശ്യവും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചില്ല.