< Zaburi 70 >

1 Kwa mwimbishaji. Zaburi ya Daudi. Maombi. Ee Mungu, ufanye haraka kuniokoa; Ee Bwana, njoo hima unisaidie.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
2 Wale wanaotafuta kuuondoa uhai wangu, waaibishwe na kufadhaishwa; wote wanaotamani kuangamizwa kwangu, warudishwe nyuma kwa aibu.
എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
3 Wale waniambiao, “Aha! Aha!” warudi nyuma kwa sababu ya aibu yao.
“നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4 Lakini wote wakutafutao washangilie na kukufurahia, wale wapendao wokovu wako siku zote waseme, “Mungu na atukuzwe!”
അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
5 Lakini bado mimi ni maskini na mhitaji; Ee Mungu, unijie haraka. Wewe ndiwe msaada wangu na mwokozi wangu; Ee Bwana, usikawie.
ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.

< Zaburi 70 >