< Zaburi 122 >
1 Wimbo wa kwenda juu. Wa Daudi. Nilishangilia pamoja na wale walioniambia, “Twende nyumbani ya Bwana.”
ദാവീദിന്റെ ആരോഹണഗീതം. “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
2 Ee Yerusalemu, miguu yetu imesimama malangoni mwako.
ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.
3 Yerusalemu imejengwa vyema kama mji ambao umeshikamanishwa pamoja.
ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
4 Huko ndiko makabila hukwea, makabila ya Bwana, kulisifu jina la Bwana kulingana na maagizo waliopewa Israeli.
അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
5 Huko viti vya enzi vya hukumu hukaa, viti vya enzi vya nyumba ya Daudi.
അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.
6 Omba kwa ajili ya amani ya Yerusalemu: “Wote wakupendao na wawe salama.
ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7 Amani na iwepo ndani ya kuta zako na usalama ndani ya ngome zako.”
നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
8 Kwa ajili ya ndugu zangu na marafiki, nitasema, “Amani iwe ndani yako.”
എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
9 Kwa ajili ya nyumba ya Bwana Mungu wetu, nitatafuta mafanikio yako.
നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.