< Ezekieli 9 >

1 Kisha nikamsikia akiita kwa sauti kubwa akisema, “Walete wasimamizi wa mji hapa, kila mmoja akiwa na silaha mkononi mwake.”
അനന്തരം ഞാൻ കേൾക്കെ ദൈവം അത്യുച്ചത്തിൽ വിളിച്ചു: “നഗരത്തിൽ ശിക്ഷ നൽകുന്നവരെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ” എന്ന് കല്പിച്ചു.
2 Nami nikaona watu sita wakija toka upande wa lango la juu, linalotazama kaskazini kila mmoja na silaha za kuangamiza mkononi mwake. Pamoja nao alikuwepo mtu aliyekuwa amevaa mavazi ya kitani safi, naye alikuwa na vifaa vya mwandishi akiwa amevishikilia upande mmoja. Wakaingia ndani ya Hekalu wakasimama pembeni mwa madhabahu ya shaba.
അപ്പോൾ ആറ് പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മുകളിലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്ത് ചെന്ന് താമ്രയാഗപീഠത്തിന്റെ അരികിൽ നിന്നു.
3 Basi utukufu wa Mungu wa Israeli ukaondoka hapo juu ya makerubi, ulikokuwa umekaa, ukaenda kwenye kizingiti cha Hekalu. Ndipo Bwana akamwita yule mtu aliyevaa kitani safi aliyekuwa na vifaa vya mwandishi akiwa amevishikilia upande wake mmoja,
യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവിടുന്ന്, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.
4 akamwambia, “Pita katika mji wote wa Yerusalemu ukaweke alama juu ya vipaji vya nyuso za wale watu wanaohuzunika na kuomboleza kwa sababu ya machukizo yote yanayotendeka katika mji huu.”
അവനോട് യഹോവ: “നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്ന്, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും കാരണം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക” എന്ന് കല്പിച്ചു.
5 Nikiwa ninasikia, akawaambia wale wengine, “Mfuateni anapopita katika mji wote mkiua, pasipo huruma wala masikitiko.
മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടുന്ന്: “നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന് ആദരവ് തോന്നരുത്; നിങ്ങൾ കരുണ കാണിക്കുകയുമരുത്.
6 Waueni wazee, vijana wa kiume na wa kike, wanawake na watoto, lakini msimguse mtu yeyote mwenye alama. Anzieni katika mahali pangu patakatifu.” Kwa hiyo wakaanza na wale wazee waliokuwa mbele ya Hekalu.
വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുകളയുവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
7 Ndipo akawaambia, “Linajisini Hekalu na mkazijaze kumbi zake maiti za wale waliouawa. Nendeni!” Kwa hiyo wakaenda wakaanza kuua watu mjini kote.
അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്ന് കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട്, യെരുശലേം നഗരത്തിൽ സംഹാരം നടത്തി.
8 Wakati walikuwa wakiwaua watu, nami nilikuwa nimeachwa peke yangu, nikaanguka kifudifudi, nikapiga kelele nikisema, “Ee Bwana Mwenyezi! Je, utaangamiza mabaki yote ya Israeli, katika kumwagwa huku kwa ghadhabu yako juu ya Yerusalemu?”
അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; “അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ അങ്ങയുടെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ?” എന്നു നിലവിളിച്ചുപറഞ്ഞു.
9 Bwana akanijibu, “Dhambi ya nyumba ya Israeli na Yuda imekuwa kubwa mno kupita kiasi, nchi imejaa umwagaji damu na mjini kumejaa udhalimu. Kwani wamesema, ‘Bwana ameiacha nchi, Bwana hauoni.’
അതിന് അവിടുന്ന് എന്നോട്: “യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; ‘യഹോവ ദേശത്തെ വിട്ടു പോയിരിക്കുന്നു; യഹോവ കാണുന്നില്ല’ എന്ന് അവർ പറയുന്നുവല്ലോ.
10 Kwa hiyo sitawahurumia wala kuwaachilia lakini nitaleta juu ya vichwa vyao, yale waliyoyatenda.”
൧൦ഞാനോ എന്റെ കണ്ണിന് ആദരവ് തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും” എന്ന് അരുളിച്ചെയ്തു.
11 Ndipo mtu yule aliyekuwa amevaa nguo ya kitani safi na vifaa vya mwandishi akiwa amevishikilia upande wake mmoja, akarudi na kutoa taarifa akisema, “Nimefanya kama ulivyoniagiza.”
൧൧ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: “എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.

< Ezekieli 9 >