< Salmos 8 >

1 ¡Oh Señor, Señor nuestro, cuya gloria es más alta que los cielos, cuán glorioso es tu nombre en toda la tierra!
സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.
2 Has construido una fortaleza, con la alabanza de los niños y los bebés de pecho, por causa de tus enemigos para hacer callar al hombre cruel y violento.
അങ്ങയുടെ വൈരികൾ നിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു.
3 Cuando veo tus cielos, obra de tus dedos, la luna y las estrellas, que has puesto en su lugar;
അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 Pienso: ¿Qué es el hombre, que lo tienes en mente? el hijo del hombre, que lo tomas en cuenta?
മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
5 Porque lo has hecho solo un poco más bajo que los ángeles. coronándolo con gloria y honor.
അങ്ങ് അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 Lo has puesto sobre las obras de tus manos; has puesto todas las cosas bajo sus pies;
അങ്ങയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു;
7 Todas las ovejas y los bueyes, y todas las bestias del campo;
ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും
8 Las aves del cielo y los peces del Mar, y todo lo que atraviesa las aguas profundas de los mares.
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
9 ¡Oh Señor, Señor nuestro, cuán grande es tu nombre en toda la tierra!
ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

< Salmos 8 >